സ്വാഗതം....



റിപബ്ളിക്ക് ദിനാശംസകള്‍ .....



മ്മുടെ നാടിന്റെ സംസ്കാരം എത്രയോ ഉന്നതമാണെന്ന് നാം തിരിച്ചറിയുക പലപ്പോളും നമ്മള്‍ മറ്റു ദേശക്കാരെ അടുത്തറിയുമ്പോളാണ് .ആത്മാഭിമാനം എന്നത് നഷ്ടപ്പെടുന്നോ എന്ന്‍ പലപ്പോളും  ഒരു ചോദ്യചിഹ്ന്‍മായി മുന്നില്‍ വരാറുണ്ട് പ്രതികരിക്കാവുന്നതിനേക്കാള്‍ കൂടുതല്‍ പ്രതികരിക്കുമ്പോളും ഇവിടെ ഈ എണ്ണപ്പനയുടെ നാട്ടില്‍ ബ്രിട്ടീഷ് അധിനിവേശസമയത്തും...അവര്‍ണ്ണണെന്നും സവര്‍ണ്ണന്‍ എന്നും വിഭജിച്ചു മനുഷ്യനെ കണ്ടിരുന്ന ജന്മിത്വത്തിന്റെ നാളുകളിലും കേട്ടും വായിച്ചും ഗ്രഹിച്ച ആ അവഗണന ഇന്ന്‍ ഇവിടെ പുതിയ രൂപത്തില്‍ നിലനില്‍ക്കുന്നു പ്രത്യേകിച്ച് അറബി വംശത്തിലുള്ളവര്‍ അധികാരം കൈയ്യാളുന്ന ജോലിസ്ഥാപനങ്ങളില്‍..ലേബര്‍ ക്യാമ്പുകളില്‍ താമസസ്ഥലം തരമാക്കാന്‍ ശ്രമിക്കുമ്പോള്‍ മുതല്‍ പലപ്പോളും ആദ്യം നമ്മള്‍ ഉത്തരം നല്‍കേണ്ടിവരുക നമ്മള്‍ ഏത് ജാതിയില്‍ പെട്ടവര്‍ ആണ്‍ എന്നാണ്.ഇന്ത്യ എന്നറിയാത്ത നമ്മുടെ സംസ്കാരം എന്തന്നറിയാത്ത പള്ളിക്കൂടത്തിന്റെ പടിവാതില്‍ അബദ്ധവശാല്‍ പോലും കാണാത്ത അവരോടു തര്‍ക്കിക്കുന്നതോ നമ്മുടെ ഭാരത സംസ്കാരം എന്തെന്ന്‍ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിക്കുന്നതോ  ജന്മംകൊണ്ട് അന്ധന്‍ ആയ ഒരാളോട് നിറത്തേയും കാഴ്ചയയേയും കുറിച്ച് പറയുന്നത് പോലെയാണന്നതിനാല്‍ അതിന് മുതിരാരുമില്ല. പാലസ്തീനിലെ ദുരിതമനുഭവിക്കുന്ന ജനതക്ക് വേണ്ടി നമ്മുടെ നാട്ടില്‍ ഇനി ആരെങ്കിലും പിരിവ് നടത്തുന്നത് കണ്ടാല്‍ പിരിക്കുന്നവന്റെ മണ്ട അടിച്ചു പൊളിക്കണമെന്ന് നിറഞ്ഞ കണ്ണുകളോടെ സഹപ്രവര്‍ത്തകനായിരുന്ന ഷാജഹാന്‍ പറഞ്ഞപ്പോള്‍ പുള്ളിക്കാരന്റെ നിറകണ്ണുകളില്‍ അവഗണിക്കപ്പെട്ടവന്റെ വേദനയും നിസ്സഹായതയുടെ പ്രതികരണശേഷിയില്ലായ്മയും എനിക്ക് വായിക്കാമായിരുന്നു.വിദ്യാഭ്യാസമെന്നത് ജോലിതേടാനുള്ള ഒന്നല്ല നമ്മളിലെ വ്യക്തിത്വവികസനത്തിന് കൂടി ഉതുകുന്നതാണെന്ന് പ്രവാസിയെ പോലെ തിരിച്ചറിയുന്നവര്‍ വേറെയുണ്ടാവില്ല.എനിക്കുറപ്പാണ്‍ പരമകാരുണ്യവാനായ അള്ളാഹു ഒരിക്കലും ഇതരുണത്തിലുള്ള  ഒരു അറബ് ജനതയുടേയും പ്രാര്‍ത്ഥനകള്‍ ചെവികൊള്ളില്ല എന്ന്‍.. .... നല്ലവരായ ഇവിടെത്തെ പൌരന്മാരെ പ്രവാസി ഭാഷയില്‍ പറഞ്ഞാല്‍ ചംചയടിച്ച് നേടിയെടുക്കുന്ന അനര്‍ഹമായ സ്ഥാനങ്ങള്‍.സ്വന്തം കീശവീര്‍പ്പിക്കാനും.ഫോര്‍മാനെന്നും ഡ്രൈവര്‍ എന്നും മോന്‍തിസ് (എഞ്ചിനീയര്‍)) ])))എന്നും പറഞ്ഞു അതത് ജോലിക്ക് ഒരു പ്രാവീണ്യവുമില്ലാത്ത കുറേപേരെ ഇറക്കുമതി ചെയ്തു ഈ നാടിനെ നശിപ്പിക്കുകയാണ് യഥാര്‍ഥത്തില്‍ ഇവര്‍ ചെയ്യുന്നത്.മറ്റുചിലരുണ്ട് നമ്മുടെ നാട്ടില്‍ ചിലപ്പോളൊക്കെ നമ്മള്‍ കണ്ടിട്ടില്ലേ ചില സവര്‍ണ്ണ പ്രമാണിമാരെ ഒരു നേരത്തിന് അന്നതിന് ബുദ്ധിമുട്ടായിരിക്കും പക്ഷേ ഗതകാലപ്രമാണിത്വവും മനസ്സിലേറ്റി നടക്കുന്നവരെ കണ്ടിട്ടില്ലേ അത് പോലെ ചിലര്‍ നാട്ടില്‍ ദാരിദ്രത്തിന്റെ അങ്ങേയറ്റം ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ ആ ദേശത്തെതന്നെ എന്ടെ ഒരു സുഹൃത്ത് എന്നോടു പറഞ്ഞിടുണ്ട് പ്രമാണികളുടെ ഗൃഹങ്ങളിലെ സേവകന്‍ ഭക്ഷണാവശിഷ്ടം ചവറ്റു കൂട്ടയിലേക്ക് ഇടുന്നസമയം അതില്‍ നിന്നും തന്റെ വിശപ്പടക്കാന്‍ നില്‍ക്കുന്ന ജനവിഭാഗം അവന്റെ നാട്ടില്‍ ഉണ്ടെന്ന്‍,അവരീല്‍ ചിലര്‍ക്കും ഇവിടെവന്നാല്‍ ഏഷ്യന്‍ രാജ്യങ്ങളിലെ പാവം തൊഴിലാളികളെ കണ്ടാല്‍ പുച്ഛമാണു അവഞ്ജയോടെയാണ് അവനെ പലപ്പോളും നോക്കികാണുക എന്നാല്‍ തൊലിയുടെ കറൂപ്പ് ഹൃദയത്തില്‍ ഇല്ലാത്ത കുറച്ചു പ്രിയ സ്നേഹിതന്മാരെ ഞാന്‍ അവരില്‍  കണ്ടു അതില്‍ ചിലര്‍ നമ്മുടെ നാട്ടില്‍ പഠിച്ചു വളര്‍ന്നവരാണ്.നമ്മുടെ സംസ്കാരത്തെ ബഹുമാനപൂര്‍വ്വം കാണുന്ന അവര്‍ നമ്മുടെ നാടിനെ അടുത്ത് വീക്ഷിക്കുന്നു ..വിവാദമായ അയോധ്യയിലെ തര്‍ക്ക മന്ദിരം പൊളിച്ചതിനെ പറ്റി അവര്‍ എന്നോടു സംസാരിച്ചത് ഹിന്ദില്‍ അതൊരു പ്രശ്നമല്ല നിങ്ങള്‍ക്ക് അവിടെ അവിടെ ക്ഷേത്രവും,മോസ്കും,ചര്‍ച്ചും പണിയാമല്ലോ ഹിന്ദുവിന് രാമനെയും,ഇസ്ളാമിന് അള്ളാഹുവിനേയും കൃസ്ത്യാനിക്കു യേശുവിനോടും പ്രാര്‍ഥികാം.അതല്ലേ നിങ്ങളുടെ സംസ്കാരവും നാത്വത്തില്‍ ഏകത്വം.വിഷയത്തിലേക്ക് തിരിച്ചു വരാം ഇനി ഒരു കൂട്ടര്‍ തങ്ങളാണ് മാനവസംസ്കാരത്തിന് ഏറ്റവും കൂടുതല്‍ സംഭാവനകള്‍ നല്കിയത് എന്ന്‍ ഊറ്റംകോള്ളുന്നവര്‍ ആണ്.എന്നാല്‍ ഇവരുടേ ഇന്നത്തെ സംസ്കാരം കണ്ടാല്‍ നമ്മുക്കിവരുടെ അവകാശവാദത്തെ ചിരിച്ചുതള്ളാനെ കഴിയൂ.ലോകത്ത് ഇത്രക്കും സ്വാര്‍ത്ത്വന്‍മാരും മടിയുടെ കാര്യത്തില്‍ നമ്മള്‍ മലയാളികളുടെ ചേട്ട്ന്‍മാരുമാണിവര്‍.എന്റെ പരിമിതമായ അറിവ് വെച്ച് മറ്റുള്ളവരില്‍ നിന്ന്‍ വ്യത്യസ്തമായി ഇസ്ളാമും കൃസ്ത്യനും ഇടകളര്‍ന്ന് ജീവിക്കുന്ന ദേശമാണ്‍ സിറിയ.കുറുക്കന്‍റെ ബുദ്ധിയുള്ള ചിലരൊക്കെ ഉണ്ടെങ്കിലും മനുഷ്യനെ മനുഷ്യനായി കാണൂന്ന കുറെ പേരെ നമുക്കിവിടെ കാണാനാകും.അതിന് കാരണം യുവതലമുറയില്‍ പെട്ടവര്‍ വിദ്യാഭ്യാസത്തെ ഗൌരവമായി കാണുന്നു എന്നത് തന്നെയാണ്.എന്ടെ സഹപ്രവര്‍ത്തകന്‍ വസീമിന്റെ ഭാഷയില്‍ അവന്റെ വേഗത്തിലുള്ള നടത്തത്തിന് കാരണം ഇറാക്കില്‍ എപ്പോള്‍ വേണമെങ്കിലും ബോംബ് വീഴാം അതില്‍ നിന്ന് രക്ഷനേടാന്‍ ആണത്രേ. എങ്കിലും അവന്റെ അഭിപ്രായത്തില്‍ ഏറ്റവും കൂടുതല്‍ വികസനം വരുന്ന രാജ്യം അവന്‍റേതാണ്..ശരിയായിരിക്കാം കലാപങ്ങളില്‍ തകര്‍ണ്ണാടിയുന്നവ വീണ്ടും പണിതുയര്‍ത്തുന്നു വീണ്ടും തകര്‍ക്കപ്പെടുന്നു അപ്പോള്‍ അതൊരു സത്യമാകാതിരിക്കാന്‍ തരമില്ല.കണ്ടിട്ടില്ല എങ്കിലും കേട്ടിടത്തോളം സാംസ്കാരിക രംഗത്ത് വെളിച്ചം കാണാത്ത ദേശം സൌദി ആണ്. മതം മനുഷ്യനെ മയക്കുന്ന കറൂപ്പാണ് എന്ന്‍ നെഹ്രു പറഞ്ഞത് സൌദിയുടെ കാര്യത്തിലായിരുന്നു എങ്കില്‍ സത്യമായേനെ.വസ്ത്രം മാറുന്ന പോലെ ജീവിത പങ്കാളിയെ മാറ്റുന്ന ഫിലിപിപ്പെയ്ന് കാരും,ആളില്‍ കുറിയവനെ വിശ്വസിക്കരുതെന്ന പഴമൊഴി ശരിവെക്കുന്നതരത്തിലുള്ള ബംഗാളികളും .വിദ്യാഭ്യാസമില്ലായ്മയാലും മാതാന്ധതായാലും പെട്ടുഴലുന്ന പാക്സിതാനിലെ ജനങ്ങളില്‍ നല്ലൊരു പങ്കും ആത്മാര്‍ഥമായി നമ്മെ സ്നേഹിക്കുന്നവരാണ് അവിടെ നടക്കുന്ന ഈ ഭീകരവാദങ്ങളോട് പ്രതികരിക്കാന്‍ പോലും ശേഷിയില്ലാതെ നിസ്സഹായരായവര്‍ ഇന്ത്യയെന്നാല്‍ ഇസ്ളാമിന് ജീവിക്കാന്‍ പറ്റാത്തതാണെന്നവിഷം അവനിലേക്ക് കുത്തിവെക്കപ്പെടുകയാണ് പലപ്പോളും ചെയ്യുന്നത്.ചിന്താ ശേഷിയില്ലാത്ത നമ്മുടെ നാട്ടിലെ ചില രാജ്യദ്രോഹികള്‍ ഇതിന് കൂട്ടുനില്‍ക്കുമ്പോള്‍ അവര്‍ അറിയുന്നില്ല അവര്‍ അപമാനിക്കുന്നത് ഭാരതസംസ്കാരത്തെയാണെന്ന് 30 വെള്ളിക്കാശിന് വേണ്ടി യേശുവിനെ ഒറ്റുകൊടുത്ത യൂദാസിന്റെ പിന്‍തുടര്‍ച്ചക്കാരാണവര്‍ അവന്‍ ഹിന്ദുവോ മുസല്‍മാനോ കൃസ്ത്യാനിയോ അല്ല ഒറ്റുകാരന്‍ എന്നോ ഭീകരവാദിയോ എന്നോ നമുക്കവനെ വിളിക്കാം.അവന്‍ ഒരേസമയം അപമാനിക്കുന്നത് ഭാരതത്തേയും,അവന്‍ പ്രതിനിധാനം ചെയ്യുന്ന മതത്തേയുമാണ്.  ബ്രിട്ടീഷുകാര്‍ വന്ന്‍ കട്ടുമുടിച്ചിട്ടും,ഖദറണിഞ്ഞ കൊള്ളക്കാര്‍ ഭരിച്ചു താറുമാറാക്കിയിട്ടും നമുക്ക് ഇന്നും ഉയര്‍ത്തിപിടിക്കാന്‍ അഭിമാനത്തോടെ പറയാന്‍ നമ്മുടേതായ ഒരു സംസ്കാരമൂണ്ട്..ആ സംസ്കാരത്തെ മറ്റു രാജ്യങ്ങള്‍ക്ക് മാതൃകയാകുന്ന വിധത്തില്‍ ഉയര്‍ത്തി പിടിക്കാം. നമുക്ക് ഒത്തൊരുമിച്ച് സംരക്ഷിക്കാം.നമ്മുടെ നാടിനെ ശിഥിലമാക്കാന്‍ വരുന്നവന്‍ ആരായാലും അവനെ നമ്മുടെ ശത്രുവായി കാണാം അവന്റെ മതമോ രാജ്യമോ നമുക്ക് വിഷയമല്ല.നമുക്കൊരുമിച്ച് ഒരേസ്വരത്തില്‍ പാടാം വന്ദേ മാതരം.. 

ലേബലുകള്‍:

Followers

About Me

My Photo
Hari mathilakam
mathilakam, kerala, India
ഞാന്‍ ഹരീഷ് ഒരു പ്രത്യേകതയും അവകാശ പ്പെടാനില്ലാത്ത ഒരു സാധാരണ മലയാളി,ഇവിടെ ഞാന്‍ കുറിച്ചിടുന്നത് എന്‍റെ മനസ്സില്‍ തോന്നുന്ന കാര്യങ്ങളാണ്‍ അതു ചിലപ്പോള്‍ നിങ്ങളുടേതും കൂടെയാകാം..തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരിനടുത്തുള്ള മതിലകം എന്ന ഗ്രാമത്തിലാണ്‍ എന്‍റെ വീട് .ഒരു നല്ല നാട്ടിന്‍പുറം.ഒരു മലയാളിയായത്തില്‍ അഭിമാനിക്കുന്നതിലേറെ ഒരു ഇന്ത്യക്കാരനായി ജനിച്ചതില്‍ അഭിമാനിക്കുന്നവന്‍
View my complete profile

Pages



ഹരിമതിലകം. Powered by Blogger.

About

പാഥേയം മലയാളം മാഗസിന്‍

paadhem

Feeds