സ്വാഗതം....



വീണ്ടുമൊരു പുതു വത്സരം കൂടി



തെളിഞ്ഞ ആകാശത്തിലൂടെ ആകാശ പറവകണക്കെ പറന്ന് പോകുന്ന മേഘപാളികളെ പോലെ യാണ് വര്‍ഷങ്ങള്‍ പോയ് മറയുന്നത്...നാട്ടിലെ അഭ്യസ്ഥ വിദ്യരും അല്ലാത്തവരുമായ ചെറുപ്പക്കാരില്‍ ഭൂരിഭാഗം ആളുകളുടേയും സ്വപ്നമായ, പുറമെ നിന്ന് നോക്കുന്നവന് പണംകായ്ക്കുന്ന നാടായ ഗള്‍ഫ് എന്ന ഈ മണലാരണ്യത്തിലേക്ക് എത്തപ്പെട്ടിട്ട് അഞ്ജു വര്‍ഷങ്ങള്‍.....പ്രവാസികള്‍ എന്ന്‍ വിളിക്കപ്പെടുന്ന സമൂഹത്തില്‍ ഇന്ന്‍ ഞാനും...നാടിനെ സ്നേഹിക്കുന്ന....വീടിനെ സ്നേഹിക്കുന്ന മറ്റുള്ളവരുടെ ജീവിതത്തില്‍ പ്രകാശം പകര്‍ന്നുകൊണ്ട് സ്വയം എരിഞ്ഞു തീരുന്ന മെഴുകുതിരി ജന്‍മങ്ങള്‍.... .ആത്മാര്‍ഥ സുഹൃത്തുക്കള്‍ എന്ന് പറയാന്‍ ആരെങ്കിലുമുണ്ടോ എന്നറിയില്ലെങ്കിലും സുഹൃത്തുക്കള്‍ എന്ന ഒരു വലിയ വൃന്ദം ചൂറ്റുമുണ്ടായിരുന്നു... പലരും പറഞ്ഞതിന് വിപരീതമായി മറന്നുതുടങ്ങിയിരിക്കുന്നു... ചിലര്‍ സമ്പത്തിനും പ്രശസ്തിക്കും  പിന്നാലെയുള്ള പരക്കം പാച്ചിലില്‍ ആണ് മറ്റു ചിലര്‍ പിരിയില്ലെന്ന് പറഞ്ഞിട്ടും കാണാമറയത്തേക്ക് പറന്ന് പോയിരിക്കുന്നു....കലാലയ ജീവിതവും ബാല്യ കൌമാരവും  ഓര്‍മ്മിക്കാന്‍ അത് പറഞ്ഞു പങ്കുവെക്കാന്‍ മനസ്സുകൊണ്ട് ഒരു മടക്കയാത്രക്കായി കൊതിക്കുന്ന ചുരുക്കം ചില ചങ്ങാതിമാര്‍...... പട്ട് പാവാടയും കവിളത്ത് നുണകുഴിയുമായിവരുന്ന ക്ളാസിലെ കൂട്ടുകാരിയെ അവളറീയാതെ മനസ്സില്‍ പ്രണയിച്ചിരുന്ന കൂട്ടുകാരനു ഇന്നും അവളെ ഓര്‍ക്കാന്‍ പ്രണയിക്കാന്‍ വര്‍ണ്ണിക്കാന്‍ നാവേറെയാണ്......മനസ്സിലെ ഇഷ്ടം തുറന്നു പറഞ്ഞപ്പോള്‍ ഞാന്‍ മാഷോട് പറയുമെന്ന് പറയുമെന്ന് പറഞ്ഞ എന്നോടു  പറയാതെ എന്നെ പ്രണയിച്ചിരുന്ന മുത്തുമാലയും നീല പാട്ടുപാവാടയുമണിഞ്ഞു വരുന്ന എന്റെ പ്രിയതമയും കാലയവനികക്കുള്ളില്‍ ഒളിച്ചു.ഓര്‍മ്മകളുടെ ലോകത്ത് ജീവിക്കുന്നവരാണ് പ്രവാസികള്‍ അവരുടെ ജീവക പ്രേരകമായ ഊര്‍ജ്ജവും അത് തന്നെയാണ് എന്നെനിക്ക് പലപ്പോളും തോന്നിയിട്ടുണ്ട്....നാടിന്‍റ് ഓരോസ്പന്ദനവും ഇങ്ങ് കടലിനക്കരയിലിരുന്ന് തൊട്ടറിയുന്ന പ്രവാസിയെ പക്ഷേ ആരും തിരിച്ചറിയപ്പെടാതെ പോകുന്നു പകര്‍ന്നു നല്‍കിയ മദ്യത്തിന്റെ ലഹരി കെട്ടടങ്ങും മുന്നേ അവനെ അവര്‍ പുച്ഛിക്കുന്നു....എന്നിട്ടുമവന്‍ നാടിനെ സ്നേഹിക്കുന്നു....നാടിന്റെ ദുഖമവന്‍റേതുമായി കാണുന്നു.....നിറകണ്ണുകളോടെ യാത്രപറഞ്ഞു തിരികെ വരുമ്പോള്‍ അവന്‍റെയോപ്പം മനമുരുകാന്‍ അവന്റെ സങ്കടങ്ങള്‍ പങ്കുവെക്കാന്‍ ആരുമില്ലെങ്കിലും ആരെയോക്കെയോ ഓര്‍ത്ത് അവന്റെ മനം വിങ്ങുന്നു...ആദ്യം വീടിന്റെ ദാരിദ്രമകറ്റാന്‍ വന്നവന്‍ പിന്നീട് ദാമ്പത്യ ജീവിതത്തില്‍ സാമ്പത്തികം ഒരു പ്രശ്നമായി വരാതിരിക്കാന്‍,പിന്നെ മക്കളുടെ വിദ്യാഭ്യാസവും വിവാഹവും അവരുടെ ജീവിതവും... തന്റെ ജീവിത സായാഹ്നത്തില്‍ വര്‍ഷങ്ങള്‍ പണംകായ്ക്കുന്ന നാട്ടില്‍ നിന്നിട്ടും സമ്പാദിക്കാന്‍ അറിയാത്തവന്‍ എന്ന പഴിപേറുമ്പോള്‍ അവന്‍റെ കണ്ണുകളില്‍നിന്നടര്‍ന്ന് വീണഅശ്രുവിന് രക്തത്തിന്റെ നിറമായിരുന്നില്ലേ.... അതുമവന്‍ മാത്രമേ കണ്ടുവുള്ളോ അതോ വര്‍ഷത്തിലൊരിക്കന്‍ വരുന്ന വിരുന്നുകാരനെയും കാത്തിരിക്കുന്ന അവന്‍റെ പാവം പ്രിയതമയുമയും മൂകസാക്ഷിയായിരുന്നുവോ ... സമൂഹത്തിന് മുഴുവന്‍  വെളിച്ചമേകി ഇനിയും അനേകം മെഴുകുതിരികള്‍ ഉരുകിതീരുകയാണു അവര്‍പോലുമറിയാതെ.........ഒട്ടു മിക്ക പ്രവാസികളേയും പോലെ ഈ വര്‍ഷം പെയ്തിറങ്ങുമ്പോള്‍ സുഹൃത്തിന്‍റെ റൂമില്‍ കാതടപ്പിക്കുന്ന സംഗീതത്തിന് മദ്യത്തിന്റെ അകമ്പടിയോടെ ഇനിയും ആരും പേരിടാത്ത ആ നൃത്തമാടൂകയാകും നിങ്ങളും വരില്ലേ ....എല്ലാവര്‍ക്കും  ഹൃദയം നിറഞ്ഞ  പുതുവത്സരാശംസകള്‍
     
     

ലേബലുകള്‍:

ക്രിസ്തുമസ്സ് തലേന്ന്‍

പതിവ് പോലെ ഇന്നും തണുത്തു വിറക്കുന്ന ഒരു പ്രഭാതമായിരുന്നു  രണ്ടാമത് ഒന്ന് ചിന്തിച്ചാല്‍ ഒരു പക്ഷേ രാവിലെയുള്ള കുളി മുടങ്ങുന്നതിനാല്‍ അലാറം ഓഫ് ആക്കാതെ തന്നെ കുളിമുറിയിലേക്ക് ഓടി കയറി.ബാഹ്യലോകവുമായി ഒരു ബന്ധവുമില്ലാത്ത ഓഫീസിലേക്ക് മരുഭൂമിയുടെ നടുവിലൂടെ ഒരു യാത്ര.....പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാതെ ഇരിക്കുമ്പോളാണ് ഭായ് ചൂടുള്ള വര്‍ത്തയുണ്ടെന്ന് പറഞ്ഞു പാകിസ്ഥാനിയായ ഓഫീസ് ബോയ് വന്നത്, നമ്മുടെ കമ്പനിയുടെ പുതിയ പ്രോജക്ടിന്‍റെ സൈറ്റില്‍ ഇന്ന് സമരമാണ്..ശംമ്പളം വന്നപ്പോള്‍ ആകെ 100 dhs മാത്രമേ ഓവര്‍ടൈം ഉള്ളൂ അത്രേ.മനസ്സില്‍ സന്തോഷമാണ് തോന്നിയത് ഇവിടെ നാടും വീടും ഒന്നുമില്ലാത്ത പാലസ്തീനികള്‍പോലും ഒളിഞ്ഞും തെളിഞ്ഞുമ് മൃഗമെന്ന് വിളിക്കുന്ന പാവം ബംഗാളിയും,പാക്കിസ്ഥാനിയും,ഇന്ത്യക്കാരനും മാടുപോലെ ജോലിചെയ്തിട്ട് അവന് കിട്ടുന്ന വേതനം പോലും വെട്ടികുറക്കുന്ന കൊടും പാപതിനെതിരെ അവസാനം ആ പാവങ്ങള്‍ പ്രതികരിച്ചിരിക്കുന്നു.ഇവിടെ സമരം ചെയ്യാന്‍ പാടില്ല എന്ന നിയമത്തിന്റെ ആനുകൂല്യത്തില്‍ ഒരു പക്ഷേ കമ്പനി അവരെ പിരിച്ചു വിട്ടേക്കാം എന്നോര്‍ക്കുമ്പോള്‍ മനസിന്റെ കോണിലെവിടേയോ ചോരപൊടിയുന്നു, എങ്കിലും നല്ലൊരു മാറ്റം നമുക്ക് പ്രതീക്ഷിക്കാം.അനിവാര്യമായ പ്രതീക്ഷിച്ചിരുന്ന ഒരു പ്രക്രീയ ആയിരുന്നു അത്.അസുഖം വന്നാല്‍ തലേന്നാള്‍ ലീവ് ലെറ്റര്‍ തരണമെന്ന് ഹിമാലയന്‍ വങ്കത്തരം മെമ്മോ ആയി ഇറക്കിയ കോണ്‍ട്രാക്റ്റ് മാനേജര്‍ ഭരിക്കുന്ന അവിടെ ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നവന്‍ മരമണ്ടന്‍ എന്നല്ലാതെ എന്തു പറയാന്‍.മക്കയില്‍ പോയി ഹജ്ജ് കഴിഞ്ഞു വന്നയുടനനെ തന്നെ പുള്ളിക്ക് പണികിട്ടിയതില്‍ എല്ലാവര്‍ക്കും സന്തോഷമാണ്...അവിടെ സെയ്ത്താനെ കല്ലെറിഞ്ഞപ്പോള്‍ നമ്മുടെ നാട്ടിലെ ഒരു മന്ത്രിയോട് സെയ്ത്താന്‍ ചോദിച്ച അതേ ചോദ്യം പുള്ളിക്കാരനോടും ചോദിച്ചുകാണും..ചോദ്യമെന്താണെന്നാണോ.... കല്ലെറിയാന്‍ തുടങ്ങവേ സെയ്ത്താന്‍ ചോദിച്ചത്രേ "നമ്മള്‍ തമ്മില്‍ ഈ ഏറു വേണോ എന്ന്‍ ".അന്നത്തേ ദിവസം കേട്ടടങ്ങും മുന്നേ അവിടെ പാവം ആ തൊഴിലാളികള്‍ക്ക് നീതി ലഭിച്ചു എന്ന ഫോണ്‍സന്ദേശവും എന്നെ തേടിയെത്തി..എത്രപ്പെട്ടന്നാണ് മുല്ലപ്പൂ വിപ്ളവം പടര്‍ന്ന് പിടിച്ചത് എത്രയോ വന്‍മരങ്ങള്‍ ആ സമരചൂടില്‍ കടപുഴകി വീഴുന്നത് നാം കണ്ടു ഇനിയും ചിലതാല്ലാം ആടിയുലയുന്നു...അത് പോലെതന്നെ യായിരുന്നു തലേദിവസം നടത്തിയ ഊര്‍ജ്ജം ഞങ്ങളുടെ സൈറ്റിലെ തൊഴിലാളികളേയും ഉണര്‍ത്തിയത് ..കാഴ്ചക്ക് ഹിറ്റ്ലറിനോട് രൂപ സാദൃശ്യമുള്ള മാനേജര്‍ സംഭവമറിഞ്ഞതോടെ സ്ഥലം വിട്ടു അവസാനമിവിടേയും സത്യം ജയിച്ചു....അഭിമാനമുണ്ട് ഗാന്ധിജി ജനിച്ച നാട്ടില്‍ ജനിക്കാനായത് ആ മഹാനുഭാവന്‍ അല്ലേ ഈ സമര മാര്‍ഗ്ഗം നമ്മെ കാണീച്ചു തന്നത്.....ഇതെല്ലാം സംഭവിച്ചത് ലോകം കണ്ട ആദ്യത്തെ വിപ്ളവകാരിയായ യേശുദേവന്‍റെ ജ്ന്‍മദിനത്തിന്റെ തലേദിനം ആയത് കാലം മാഹന് നല്കിയ ഉചിതപ്രണാമം ആകാം.എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ്സ് ആശംസകള്‍ 

ലേബലുകള്‍:

അഹം



റിയില്ല എനിക്കെന്‍താണ് പറ്റിയതെന്ന്, എവിടെയോ വെച്ച് എനിക്ക് എന്നെ നഷ്ടപ്പെട്ടു എന്തു പ്രശ്നങ്ങള്‍ വന്നാലും നേരിടാം എന്ന ധൈര്യം ..പ്രശ്നങ്ങള്‍ വരുന്നത് കാത്തിരിക്കാതെ അവ വരുന്നതിന് മുന്നേ അങ്ങോട്ട് ചെന്ന്‍ അതിനെ ആക്രമിച്ചിരുന്ന ആ മനോഭാവം എവിടെയോവെച്ച് എനിക്ക് കൈമോശം വന്നുപോയി, ഇന്ന് ഞാന്‍ വെറും ഒരു ഭീരുവാണോ എന്നെനിക്ക് സംശയമുണ്ട്...എന്നിലെ അലസതയും..മരണ ഭയവും ആത്മവിശ്വാസമില്ലായ്മയും ആണ് എന്നെ ഇന്ന് നയിക്കുന്നത്...ഇതിന്റെ അവസാനം എന്ന് അന്വേഷിക്കുന്നതിന് മുന്നേ എന്നാണ് എന്നിലെ ഈ മാറ്റം തുടങ്ങിയത് എന്ന്‍ ചിന്തിക്കാന്‍ തുടങ്ങിയിട്ട് നാളുകുറേ ആയി സിസ്റ്റത്തിന് മുന്നില്‍ ഇരുന്ന്‍ എന്തൊക്കെയോ ടൈപ്പ് ചെയ്തു അവസാനം ഏങ്ങുമെത്താതെ എല്ലാം ഡിലീറ്റ് ബട്ടണില്‍ ഒതുക്കി എണീറ്റ് പോകും ... കഴിഞ്ഞ ഒരു വര്‍ഷമായിട്ടാണ് ശക്തിയായ കാറ്റില്‍ പെട്ട് പുറം കടലില്‍ ഒറ്റപ്പെട്ടു പോയ വള്ളത്തിന്റെ  അവസ്ഥ . പ്രശ്നങ്ങള്‍ ഒന്നിന് പുറകെ ഒന്നായി തീമഴ പോലെ എന്നിലേക്ക് പെയ്തിറങ്ങിയത് അന്നുമുതല്‍ ആണ്. അതിന് മാത്രം എന്തു തെറ്റാണ്‍ ഞാന്‍ ചെയ്തതെന്ന് ആത്മാര്‍ത്ഥമായും എനിക്കറിയില്ല. കൌമാരം യൌവനത്തിലേക്ക് കടക്കുന്ന സമയത്ത് ഊര് തെണ്ടിയുടെ അവസ്ഥയുണ്ടായിരുന്നപ്പോളും എന്റെ മനസ്സ് ഉണ്ടായിരുന്നു എന്ടെ കൂട്ടിനു എപ്പോളും ധൈര്യമായി..എന്തു വന്നാലും നേരിടാം എന്നെനിക്ക് ധൈര്യം പകര്‍ന്നിരുന്നു പക്ഷേ .... ഇന്നെനിക്ക് പറയാന്‍  ധൈര്യം പകരാന്‍ ആരുണ്ട് എന്ടെ മനസ്സും എന്നെ കൈവിടുന്നു എല്ലാമെനിക്ക് തുറന്ന്‍ പറയാവുന്ന ഒരാള്‍ എന്ടെ പ്രിയതമായാണ്  പക്ഷേ ആ പാവത്തിന്റെ മന്‍സ്സ് പിടയുന്നത് കാണാന്‍ കണ്ണുകള്‍ നിറയുന്നത് കാണാന്‍ എനിക്ക് കെല്‍ പ്പില്ല. പിന്നെ സുഹൃത്തുക്കള്‍ എന്ന്‍ പറയാന്‍ ഒത്തിരിപ്പേരുണ്ടെങ്കിലും ..എന്നെ അറിയുന്ന സ്നേഹിക്കുന്ന വളരെ കുറച്ചുപേര്‍... വിരലിന്റെ തുംബില്‍ ലോകമെന്റെ മുന്നിലേക്ക് വന്നപ്പോള്‍ പരിചയ പ്പെട്ട മുഖമറിയാത്ത കുറേപേര്‍.. കണ്ടു പരിചയപ്പെട്ട പലരേക്കാളും ആത്മാര്‍ത്ഥതയുള്ള വിരലില്‍ എണ്ണാവുന്ന ചില സുഹൃത്തുക്കള്‍ ആ മുഖമറിയാത്ത ചങ്ങാതിമാരില്‍ ഉണ്ട് ...പക്ഷേ എന്തോ എന്നോടു അടുക്കുന്നവരോട് എന്ടെ കാര്യങ്ങള്‍ പറഞ്ഞു അവരെ വിഷമിപ്പിക്കാനോ അവരുടെ കണ്ണുനിറയുന്നതോ മനം  പിടയുന്നത് കാണാനൊ ഞാന്‍ ഇഷ്ടപ്പെടുന്നില്ല .. അപ്പോള്‍ പിന്നെ എന്താണ് ഒരു പോംവഴി ... ഈ ചിന്ത എന്നില്‍ അലട്ടികൊണ്ടിരുന്ന സമയത്താണ്‍  പറയത്തക്ക എന്തു പ്രശ്നമാണ് എന്റെ ജീവിതത്തിലൂടെ കടന്ന് പോയിട്ടുള്ളത് എന്ന് മാറി ചിന്തിക്കാന്‍ എന്‍റെ മനമെന്നെ പ്രേരിപ്പിച്ചത്... ആദ്യമേന്നിലേക്ക് ഓടി വന്നത് എന്‍റെ അമ്മയുടെ വാക്കുകളാണ്‍ ... എന്തെനിന്നെകിലും വേണ്ടി ബാല്യത്തില്‍ വാശിപിടിക്കുമ്പോള്‍ അമ്മാവന്റെ വീട്ടിലേക്ക് പോകുന്ന വഴിയില്‍ എന്ടെ അതേപ്രായമുള്ള കുട്ടി വിശന്നു കരയുന്നത് ഓര്‍മ്മിപ്പിച്ചു കൊണ്ട് പറയില്ലേ " മോനേ നമ്മളെക്കാള്‍ എത്രയോ പേര്‍ ഒരു നേരത്തെ അന്നം വസ്ത്രം പാര്‍പ്പിടം എന്നിവയില്ലാതെ ജീവിക്കുന്നു ദൈവം സഹായിച്ചു നമുക്ക് ആ അവസ്ഥയില്ലല്ലോ എന്ന്‍ ... നമ്മളില്‍ ഒരിക്കലും ഞാന്‍ എനിക്ക് എന്ന ചിന്ത വേണ്ട അപ്പോള്‍ ആണ് നമ്മള്‍ക്ക് ദുഖവും നിരാശയും ഉണ്ടാകുന്നത് ആ നിരാശയാണു നമ്മളിലെ ആത്മ വിശ്വാസവും തകര്‍ക്കുന്നത്..... എത്ര അര്‍ത്തവത്തായ വാക്കുകളായിരുന്നു അത് ... പിന്നീട് സ്കൂളിലെ അധ്യാപകര്‍ പകര്‍ന്നു തന്ന അറിവുകളും എനിക്ക് ചുറ്റുമുള്ള ലോകത്തില്‍ നിന്നെ എന്നിലേക്ക് വന്ന തിരിച്ചറിവുകളും  ഒന്നും അതിന് അപ്പുറമായി എനിക്ക് അനുഭവപ്പെട്ടിട്ടില്ല. ക്ഷേത്രങ്ങളില്‍ പോയി നമ്മുടെ ദുഖങ്ങള്‍ വിളിച്ചു പറഞ്ഞു പ്രാര്‍ഥിക്കരുത് പകരം  അവിടെ പോകുമ്പോള്‍ ചെല്ലേണ്‍റ്റ ശ്ലോകങ്ങള്‍ വീടിനടുത്തുള്ള മുതിര്‍ന്ന ആള്‍ പറഞ്ഞു തന്നപ്പോളും... എന്നെ തെറ്റിലേക്ക് നയിക്കരുതേ... എന്നിലെ തിന്മയെ അകറ്റി നന്‍മയിലേക്ക് നയിക്കേണമേ എന്ന്‍ മനസ്സില്‍ പ്രാര്‍ത്ഥിക്കുന്ന അമ്മയുടെ ശൈലിയാണ് ഞാനിന്നും ഇഷ്ടപ്പെടുന്നതും.... ഞാന്‍.... എന്‍റെ....  എന്ന ചിന്ത എന്നിലെപ്പോളോ മുളയെടുത്തുവോ അറിയില്ല .... ഇന്ന് ഞാന്‍ എനിക്ക് ചുറ്റുമുള്ള എന്‍റെ ഈ ലോകത്തിന്റെ തിന്‍മയെ പുല്‍കികൊണ്ടുള്ള പ്രയാണത്തില്‍  വ്യാകുലന്‍ ആണ് ചെറുതെങ്കിലും എന്നില്‍ ഉണ്ടായ ഈ തിരിച്ചറീവ് എനിക്ക് സന്തോഷവും ആത്മവിശ്വാസവും അത് വഴി എന്‍റെ അമ്മയില്‍ സമാധാനവും സന്തോഷവും പകര്‍ന്നു നല്കാന്‍ എനിക്ക് സാധിച്ചു എങ്കില്‍  എനിക്ക് ചുറ്റുമുള്ള പ്രിയ സമൂഹവും ഒരു പുനര്‍ ചിന്തനത്തിന് സമയം കണ്ടെത്തിയാല്‍ ചോരപൊടിയുന്ന ഭാരതാംബയുടെ മുറിവുകള്‍ ഉണങ്ങി ഭാരതാംബക്ക് നമുക്ക് സന്തോഷവും സമാധാനവും പകര്‍ന്നു നാല്‍കാം അതിനായി നമുക്കൊന്നായി നമ്മിലെ ഞാന്‍ എന്ന ദുഷിപ്പിനെ മാറ്റുവാന്‍ ശ്രമിക്കാം....

http://yourlisten.com/channel/content/99342/ബ്രഹ്മ_സ ( പ്രിയ സുഹൃത്തുക്കളെ ഈ ഓഡിയോ ഫയല്‍ ഒന്ന് കേട്ടു നോക്കൂ അത് തരുന്ന മനസുഖം പറഞ്ഞറിയിക്കാന്‍ വയ്യ )

ലേബലുകള്‍:

ഗുരുദേവദര്‍ശനം

ലുവ അദ്വൈതാശ്രമത്തില്‍ അതിഥിയായി എത്തിയതാണ് കുറ്റിപ്പുഴ കൃഷ്ണപിള്ള .ഉച്ചഭക്ഷണം തനിക്കൊപ്പം ആകാം എന്ന്‍ ഗുരു പറഞ്ഞപ്പോള്‍ സന്തോഷം തോന്നി പക്ഷേ പന്തിയില്‍ ഇരുന്നപ്പോള്‍ ഒരു പന്‍തികേട് യാഥാസ്ഥിതിക നായര്‍ തറവാട്ടിലെ അംഗമായ തനിക്കൊപ്പം ഇരിക്കുന്നത് ഈഴവനും പുലയനും പറയനുമൊക്കെ  ഈര്‍ഷ്യ തോന്നാത്തിരുന്നില്ല എങ്കിലും പ്രകടിപ്പിക്കുന്നത് എങ്ങിനെ ? ജാതിക്കെതിരെ അവതരിച്ച മഹാന്‍റെ മുന്നില്‍ തന്റെ ജാത്യാഭിമാനത്തെ ഓര്‍ത്ത് ജാള്യതപൂണ്ട്  കുറ്റിപ്പുഴ ഇരുന്നു തൂശനിലയില്‍ വിഭവങ്ങള്‍ നിരന്നു . ഉള്ളില്‍ നല്ല വിശപ്പും .കുറ്റിപ്പുഴയെ  സൂക്ഷിച്ചു നോക്കികൊണ്ട് ചെറുപുഞ്ചിരിയോടെ ഗുരുദേവന്‍ ചോദിച്ചു  "ഇപ്പോള്‍ പോയോ ? "ചഓദ്യം അത്ര പിടികിട്ടാതെ കുറ്റിപ്പുഴ പപ്പടം പൊടിച്ചു ." ഇപ്പോള്‍ മുഴുവനും പോയോ ?" ഗുരു വീണ്ടും ചോദിച്ചു തന്റെ ഉള്ളിലെ ജാതി ചിന്തയാണ് ഗുരു ഉദ്ദേശിക്കുന്നത് എന്ന്  അപ്പോഴാണ്  കുറ്റിപ്പുഴ തിരിച്ചറിഞ്ഞത് .ഗുരു തന്റെ ഉള്ളറിഞ്ഞാണ്  ചോദ്യമെറിയുന്നത് .അദ്ദേഹം അത്യധികം ബഹുമാനത്തോടെ പറഞ്ഞു " പോയി സ്വാമി മുഴുവനും പോയി .." പിന്നീട് ആലുവ അദ്വൈതാശ്രമത്തിലെ അധ്യാപകന്‍ ആയി അദ്ദേഹം .
    അയിത്തം മാറാന്‍ വൃത്തി ശീലിക്കാന്‍ ആണ്  പിന്നാക്ക ജാതിക്കാരോട് ഗുരു ആദ്യം ആഹ്വാനം ചെയ്തത് .വൃത്തിയുള്ളവനെ ആരും ആട്ടിയകറ്റില്ല എന്നദ്ദേഹം പറഞ്ഞതിനര്‍ത്ഥം.. സംഘടിച്ച് ശക്തരാകാന്‍ ഗുരു പറയുമ്പോള്‍ ആ ശക്തി എന്തിന് വേണ്ടി ഉപയോഗിക്കണം എന്നും ഗുരു പറഞ്ഞു . അറിവു നീഷേധിക്കപ്പെട്ടവര്‍ക്ക്  അറിവ് നല്‍കാനും അവസരം നിഷേധിക്കപ്പെടുന്നവര്‍ക്ക് അത് നേടികൊടുക്കാനമാണ്  സംഘടനാ ശക്തി .വിദ്യകൊണ്ട്  സ്വതന്ത്രര്‍ ആകാന്‍ പറയുമ്പോള്‍ എന്തില്‍ നിന്നാണ്  സ്വതന്ത്രര്‍ ആകേണ്ടത് എന്ന്‍ ആലോചിക്കണം . മനുഷ്യനെ മനുഷ്യരായി കാണാനും സഹജീവികളോട് കരുണ കാട്ടാനും വിലങ്ങ് തടിയാകുന്നവ എന്തൊക്കെയാണോ അതില്‍ നിന്നെല്ലാം സ്വതന്ത്രരാകാന്‍ കഴിയണം . ഭേദചിന്തകളില്‍ നിന്ന്‍ സ്വതന്ത്രര്‍ ആകണം എന്ന്‍ ചുരുക്കം .. ഇത്രയും ഉദാത്തമായ ദര്‍ശനത്തോട് നീതി പുലര്‍ത്താന്‍ സമൂഹത്തിന് ഇന്നേവരെ കഴിഞ്ഞിട്ടില്ല ...
      പ്രത്യക്ഷത്തില്‍ ജാതി വിവേചനങ്ങള്‍ മാറി എങ്കിലും അതിനപ്പുറത്തേക്ക് നാം പോയിട്ടില്ല.വിദ്യാഭ്യാസം നേടിയ സമൂഹം പോലും ജാതിയുടെ ഇട്ടാവട്ടത്തിലാണ്‍ കിടപ്പ് .ഉള്ളില്‍ ഇപ്പോളും ആ രാക്ഷസന്‍ കിടപ്പുണ്ട് . "മുഴുവനും പോയോ " എന്ന്‍ ഗുരു ചോദിച്ച മാത്രയില്‍ തന്നെ കുറ്റിപ്പുഴയുടെ മനസ്സില്‍ നിന്ന്‍ ജാതി ചിന്ത പോയി . പപ്പടവും നന്നായി പൊടിഞ്ഞു . പക്ഷേ കാലമിത്ര കടന്നിട്ടും നമ്മള്‍ ഒന്നിച്ചിരുന്ന് പൊടിക്കാന്‍ ശ്രമിക്കുന്ന പപ്പടം വേണ്ടത്ര പൊടിഞ്ഞിട്ടില്ല .....
(കടപ്പാട്  :- കേരള കൌമുദി ദിന പത്രം ) 

ലേബലുകള്‍:

ഗുരുസ്മരണ


എന്റെ അനുഭവത്തിലുള്ളതോ ചിന്തയില്‍ വന്നതോ ആയ ഒന്നല്ല ഞാന്‍ ഈ ഒരു പോസ്റ്റില്‍ കുറിച്ചിടുന്നത്  .. പ്രമുഖപത്ര മാധ്യമത്തില്‍ വന്ന ഒരു വാര്‍ത്ത... ആ വാര്‍ത്ത വന്ന പത്രകടലാസ്  കൈമോശം വന്നാലോ എന്നു കരുതി ഈ ബ്ളോഗ് താളില്‍ കുറിച്ചിടുന്നു എന്ന്‍ മാത്രം അത്രമാത്രം എന്നെ സ്വാധീനിച്ചിരുന്നു കേരള കൌമുദി ദിനപത്രത്തില്‍ വന്ന ഈ വാര്‍ത്ത ...........

അഞ്ചു വര്‍ഷം മുന്നേ ചെംപഴന്‍തിയില്‍ വെച്ച് അവസാനമായി കാണുമ്പോള്‍ അമ്മയുടെ കണ്ണിനു കാഴ്ച തീരെ നഷ്ടപ്പെട്ടിരുന്നു.ഓര്‍മ്മയുടെ നിഴലനക്കങ്ങള്‍ മാത്രം അവരില്‍ അവശേഷിച്ചു .എന്നിട്ടും പതിവ് പോലെ അ കഥ പറഞ്ഞവര്‍ കരഞ്ഞു ;താമരപ്പൂവിതള്‍പോലെയുള്ള ചുവന്ന നിറമുള്ള സ്വാമി അപ്പൂപ്പനെ കണ്ട കഥ .... കുട്ടികാലത്ത് ശിവഗിരിയിലെത്തുമ്പോള്‍ ഗുരുസ്വാമി നേരിട്ട് നല്കുന്ന കല്‍ക്കണ്ഠവും ഉണക്കമുന്തിരിയും കഴിച്ച നിര്‍വൃതി ആ ഓര്‍മ്മകളില്‍ തിളങ്ങുന്നുണ്ട് .ഒരിക്കല്‍ മധുരം കൊതിച്ചു ശിവഗിരിയില്‍ ചെന്നപ്പോള്‍ എഴുതിരിയിട്ട വിളക്കിന് മുന്നില്‍ ധ്യാനത്തിലെന്ന പോലെ സമാധിയില്‍ ഇരിക്കുന്ന ഗുരുസ്വാമിയെ ആണ് കണ്ടത് ..ആ ജീവന്‍ നിലച്ചു എന്നറിയാതെ പതിവ് പോലെ മുന്തിരിക്കും കല്‍കണ്ടതിന്നുമായി കൈ നീട്ടിയപ്പോള്‍ ഒരു തേങ്ങലോടെ അമ്മ നളിനിയുടെ കൈ പിടിച്ചു താഴ്ത്തി ...എങ്ങും കണ്ണീരുതോരാത്ത ജനസഞ്ചയം . അന്ന്‍ ശിവഗിരിക്കുന്നില്‍ കണ്ട കാഴ്ചകളോരോന്നും പറഞ്ഞു വര്‍ഷങ്ങള്‍ക്കിപ്പുറം മരണ ശയ്യായില്‍ കിടന്നു അവര്‍ കുറേ കരഞ്ഞു സ്വന്തം മക്കളുടെ പേരു പോലും മറന്നിട്ടും ഗുരുവെന്ന നിത്യ സത്യത്തെ കണ്‍പാര്‍ത്തതിന്‍റെ ഓര്‍മ്മ മാത്രം നളിനിയമ്മയില്‍ മങാത്തെ നില്‍ക്കുന്നത് കണ്ടപ്പോള്‍ അത്ഭുതം തോന്നി ഇതൊരു ജ്ന്‍മ സുകൃതമാണ് ഓര്‍മ്മയുടെ അവസാന കണികയില്‍ ഗുരുസ്വരൂപം മാത്രം നിറഞ്ഞു നില്‍ക്കുക എന്നത്... എല്ലാ പൊരുളും തൊട്ടെണ്ണി ഒടുങ്ങുമ്പോള്‍ ഒടുവില്‍ തെളിയുന്ന പരമാത്മാ ചൈതന്യം പോലെയാണിത് .[ഗുരു ദേവന്റെ സഹോദരി മാതയുടെ കൊച്ചുമകളായിരുന്നു നളിനി അമ്മ കുറച്ചു വര്ഷം മുന്പ് അവര്‍ നിത്യതയില്‍ ലയിച്ചു അവസാന ശ്വാസം വരെ 'ഗുരു സ്വാമി ' എന്ന സ്നേഹാക്ഷരങ്ങള്‍ അവരുടെ കണ്‍ഠത്തില്‍ ജീവ മന്ത്രം പോലെ തങ്ങി നിന്നിരുന്നു ...] 

ലേബലുകള്‍:

സ്ത്രീ പീഡനവും മലയാളിയും



സ്ത്രീ എന്ന പദത്തിനൊപ്പം നാം ഇന്നേറ്റവും കൂടുതല്‍ കേള്‍ക്കുന്ന വാക്കായിമാറിയിരിക്കുന്നു സ്ത്രീ പീഡനം ...പ്രബുദ്ധരെന്ന്  സ്വയം വിശേഷിപ്പിക്കുന്ന മലയാളി അവന് മുന്നില്‍ നടക്കുന്ന കാര്യങ്ങളില്‍ പോലും പ്രതികരിക്കില്ല എന്ന നിലയിലേക്ക് അധപതിച്ചിരിക്കുന്നു .വെറും ഒരു
വില്‍പ്പനചരക്ക് ആയി സ്ത്രീയെ സ്വന്തം  പിതാവ്  പോലും കാണുന്നു എന്നത് മലയാളി മാധ്യമങ്ങളിലൂടെ അറിഞ്ഞത് ഞെട്ടലോടെ ആയിരുന്നു.
 ഒരു പാട് സ്ത്രീ പീഡനങ്ങളും മരണവും നമ്മള്‍ ഇത് പോലെ വായിക്കുകയും സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലും മറ്റുകൂട്ടായ്മകളിലൂടെയും ഘോര ഘോരം പ്രസംഗിക്കുകയും ചെയ്തു. എന്നാല്‍ നമ്മുടെ സമൂഹത്തിലെ ഇത്തരം സാമൂഹ്യ വിരുദ്ധര്‍ക്കെതിരെ പ്രതികരിക്കാന്‍ എത്ര യുവജന  സംഘടനകള്‍ അല്ലെങ്കില്‍ വ്യക്തികള്‍ രംഗത്ത് വന്നു എന്നത് അന്വേഷിച്ചാല്‍ നമുക്ക് മനസ്സിലാകും നമ്മുടെ സമൂഹത്തിന്റെ പ്രതികരണ ശേഷിയും സമൂഹത്തോടുള്ള പ്രതിബദ്ധതയും. പ്രതികരണ ശേഷിയുള്ള ഒരു സമൂഹം ഉണ്ടായിരുന്നു എങ്കില്‍ സൌമ്യ എന്ന നിഭാഗ്യവതിയായ യുവതിക്കു ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകില്ലായിരുന്നു  .റെയില്‍വേയും സംസ്ഥാന കേന്ദ്ര ഗവണ്‍മെന്‍റുകളും പരസ്പരം കുറ്റം ചാരാന്‍ ശ്രമിക്കുമ്പോള്‍ നഷ്ടപ്പെട്ടത് ഒരു വീടിന്റെ ഏക ആശ്രയമായ ഒരു പേണ്‍കോടിയാണ് .
"അധികാര വര്‍ഗ്ഗങ്ങളും രാഷ്ട്രീയക്കാരും ഉത്തരവാദിതത്തിന്റെ പേരില്‍ പരസ്പരം പോരടിയ്ക്ക്ട്ടെ .പക്ഷേ സഹയാത്രികരായ ..ദൃസാക്ഷികളായ ജനം എന്തു ഇടപെടലാണ്  ഈ വിഷയത്തില്‍
നടത്തിയത് എന്ന ചോദ്യത്തിന് മുന്നില്‍  സ്വയം കേമരെന്ന് വിശേഷിപ്പിക്കുന്ന മലയാളിക്ക് തലകുനിക്കാതെ നിവ്ര്‍ത്തിയില്ല" .മാധ്യമങ്ങളില്‍ സൂര്യനെല്ലികേസ് വണ്പ്പോല്‍ ഉന്നതങ്ങളില്‍ സ്വാധീനമൂള്ള കാമ കോലങ്ങള്‍ക്കെതിരെപ്രതികരിക്കാന്‍ ആ ധീരയായ പെണ്‍കോടിയുംഅവരുടെ വീട്ടുകാരും പ്രതികരിക്കാന്‍ തയ്യാറായപ്പോള്‍ അത് ചിലരുടെയൊക്കെ ഉറക്കം കെടുത്തി. ആ ഒരു സംഭവത്തിന് ശേഷം എത്രയോ പീഡനങ്ങള്‍ നാം കണ്ടും കേട്ടും അറിഞ്ഞു .നമ്മുടെ സമൂഹം എങ്ങിനെ പ്രതികരിച്ചു .ഒരു ശതമാനം പോലും ആത്മാര്‍ത്ഥത ആരും കണിച്ചില്ല എന്നതല്ലേ സത്യം ..തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പര്‍സ്പരം ചെളിവാരി എറിയാന്നുള്ള ഉപകരണമായി മാറിയിരിക്കുന്നു ആ പാവം പെണ്‍കൊടികള്‍ .തങ്ങളൂടെ ജീവിതം തകര്‍ത്തവര്‍ക്കെതിരെ പരസ്യമായി പ്രതികരിച്ച ആ കുട്ടികള്‍ക്ക് എന്തു നീതിയാണ്  നമ്മുടെ സമൂഹം നല്കിയത് ..സന്ധ്യ മയങ്ങി ഒരു സ്ത്രീയെ വഴിയില്‍ കണ്ടാല്‍ ..അവള്‍ പോക്കാണെന്ന് പറയുന്ന നമ്മുടെ യുവ സമൂഹം എന്നാണ് മാറുക .പിറന്ന നാടിനെ അമ്മയായി കരുതി ആദരിക്കുന്ന നമ്മുടെ ഭാരതത്തിന് ഭൂഷണമാണോ ഇത് .
പ്രതികരണ ശേഷി നഷ്ടപ്പെട്ട  സമൂഹമേ നാളെ നിങ്ങള്‍ക്ക് വേണ്‍റ്റപ്പെട്ടവരാകാം  ഇരയുടെ ഭാഗത്ത് നിങ്ങള്‍ക്ക് ചുറ്റുമുള്ള സമൂഹം അന്ന്‍ പ്രതികരിക്കണമെങ്കില്‍  കേവലം ചലിക്കുന്ന ഒരു യന്ത്രമാകാതെ നമ്മുടെ സമൂഹത്തോട് പ്രതിബദ്ധതയുള്ള  ഒരു സമൂഹ ജീവിയായി നാമോരുത്തരും മാരേണ്ടത്  നമ്മുടെ ആവിശ്യകതയാണെന്ന ബോധം നമ്മെ നയിക്കട്ടെ .
ദേശീയ ക്രൈം ബ്യൂറോയുടെ കണക്ക് പ്രകാരം ഒറോ 43 മണിക്കൂറിലും ബലാല്‍സംഗം നടക്കുന്നു എന്നാണ്‍ ..അത് ദേശീയമല്ലെ കേരളത്തിലതുണ്ടാവിള്ള എന്ന് കരുതി ആശ്വസിക്കാന്‍ വരട്ടെ ദൈവത്തിന്റെ സ്വന്തം നാടായ നമ്മുടെ കേരളത്തില്‍ ഓരോ അഞ്ജു മണിക്കൂറിലും ഒരു സ്ത്രീ പീഡന ശ്രമം നടക്കുന്നതായി രണ്ടായിരത്തി മൂന്നില്‍ നടത്തിയ സര്‍വേകള്‍ പറയുന്നു, എന്നാലിത് ഇപ്പോള്‍ എത്രയോ ഇരട്ടി ആയിട്ടുണ്ടാകാം.പരാതിയുമായി മുന്നോട്ട് വരുന്നവര്‍ക്കു നേരിടേണ്ടി വരുന്നത് അപമാനം മാത്രമാണ്‍, അവള്‍ പിശകാണെന്ന് മറ്റുള്ളവരോട് പറഞ്ഞു രസിക്കുന്നവനും പീഡനം നടത്തുന്നവനും തമ്മില്‍ വലിയ വത്യാസമൊന്നുമില്ല. ബലാല്‍സംഗത്തിലേക്കും പീഡനത്തിലേക്കും നയിക്കുന്നതും സ്ത്രീകളൂടെ വസ്ത്ര ധാരണ രീതിയാണെന്ന വാദം മലയാളി സമൂഹത്തില്‍ പാടെ പ്രചരിപ്പിക്കുന്നു എന്ന് കാണാം.എന്നാല്‍ പീഡിക്ക പ്പെട്ട സ്ത്രീകളൊന്നും തന്നെ അത്തരം വസ്ത്ര ധാരണ ശൈലിക്ക് ഉടമകളായിരുന്നില്ല എന്ന്‍ നമുക്ക് ഒന്ന് ചിന്തിച്ചാല്‍ നമുക്ക് മനസ്സിലാക്കാവുന്നതെയുള്ളൂ ഈ വാദം പൊള്ളയാണ് എന്നത്  ,പ്രലോഭനങ്ങളാലും.കപട സ്നേഹാ പ്രകടങ്ങലും വഴി ഈ കുട്ടികളുടെ ജീവിതം തകര്‍ക്കപ്പെടുകയാണ്‍ ചെയ്യുന്നത് .സ്വന്തം അമ്മയും പെങ്ങളും ഭാര്യയുമൊഴികെ കാണുന്ന സ്ത്രീയകളെയാല്ലാം ചരക്കായി കാണുന്ന മലയാളിയുടെ മനോരോഗം മാറാതെ നമ്മുടെ നാട് നന്നാവില്ല ..തിരക്കില്ലാത്ത ബസ്സില്‍ തിരക്ക് സൃഷ്ടിച്ചു മുന്നേറുന്ന വനെയും അധികാരത്തിന്റെയും  പണത്തിന്റെയും മറവില്‍ സ്ത്രീത്വത്തിന് വിലപ്പറയുന്നവരെ കൈകാര്യം ചെയ്യേണ്ടത്  നമ്മുടെ കടമയാണെന്ന ബോധം ഒറോരുത്തര്‍ക്കും ഉണ്ടാവേണ്ടതാണ് .ഏറ്റവും ഒടുവില്‍ നമ്മള്‍ അറിഞ്ഞ പറവൂര്‍ ,കോതമംഗലം പീഡനലേസുകളിലെ പ്രതികളില്‍ ഉന്നതരായവരെ സംരക്ഷിക്കാന്‍ ഉള്ള തത്രപ്പാടില്‍ ആയിരിക്കും നമ്മുടെ രാഷ്ട്രീയ കക്ഷികള്‍.നമ്മുടെ ഓരോരുത്തരുടേയും രാഷ്ട്രീയ ,മത കാഴ്ചപ്പാടുകള്‍ വ്യത്യസ്തമായിരിക്കാം പക്ഷേ മാതൃത്വം എന്നത് സ്ത്രീ യാണ്‍ നമ്മുടെ സമൂഹത്തിലെ ഒരുസ്ത്രീ അപമാനിക്കപ്പെടുന്നന്‍ത് ആ മാതൃത്വത്തെ അപമാനിക്കല്‍ ആണെന്ന്‍ നാം കരുതേണ്ടതല്ലേ.ബാഹ്യലോകം വിഡ്ഡികള്‍ എന്നും മണ്ട്ന്‍മാരെന്നും മുദ്രകുത്തിയ പാകിസ്ഥാനില്‍ കഴിഞ്ഞദിവസം മകളെ പീഡിപ്പിച്ച പിതാവിനെ പൊതുസമൂഹത്തില്‍വെച്ച് വധശിക്ഷ നടപ്പിലാക്കണം എന്ന്‍ പറഞ്ഞു അവിടത്തെ ഒരുപ്രദേശത്തെ ആബാലവൃദ്ധം ജനങ്ങള്‍ പ്രകടനം നടത്തി .. നമ്മുടെ നാട്ടിലൊ പീഡനം നടത്തിയവനു ജയ്  വിളിച്ചുകൊണ്ടാണ് പ്രകടനം ...നിങ്ങളുടെ നേതാക്കളുടെ അധികാരവും പണവുമുപയോഗിച്ച് അവര്‍ പാവം ഇരകളുടെ വായ് അടക്കുകയോ ഇല്ലാതാക്കുകയോ ചെയ്തേക്കാം ..പക്ഷേ അവര്‍ക്ക് ജയ് വിളിക്കുന്ന നിങ്ങള്‍ എത്തുവിഭാഗത്തില്‍ പെടും എന്ന ആലോചിച്ചിട്ടുണ്ടോ ....എന്തിന് വേണ്ടിയായിരുന്നു നിങ്ങളുടെ ജയ് വിളികള്‍ എന്ന്‍ ആലോചിച്ചിട്ടുണ്ടോ ..ഒരു സന്യാസി സമൂഹത്തില്‍ നടക്കുന്ന ദുഷ്ചെയ്തികളെ കുറിച്ച് നമ്മള്‍ വായിച്ചറിഞ്ഞു ഈ നാട്ടിലെ ഒരു കൊച്ചു കുഞ്ഞിന് പോലും അറിയാം സിസ്റ്റര്‍ അഭയയെ അവാര്‍ കൊല്ലപ്പെട്ടതാണെന്ന്  നമ്മ്ള് ഓരോരുത്തരും വിശ്വസിക്കുന്നു എന്നിട്ടും എന്തുകൊണ്ട് കൊലയാളിയെ മാത്രം കണ്ടെത്തുന്നില്ല ..ഏറ്റവും ഒടുവില്‍ സിസ്റ്റര്‍ ജെസ്മിന്‍ തന്റെ ആമേന്‍ എന്ന പുസ്തകത്തില്‍ തന്റെ ജീവിതത്തില്‍ അനുഭവിക്കേണ്ടി വന്ന പീഡനങ്ങളെ പറ്റി വ്യക്തമായി പറഞ്ഞു ...നമ്മുടെ ദൃശ്യമാധ്യമങ്ങളില്‍ വരെ അവാര്‍ അത് തുറന്നു പറഞ്ഞു ..ജഡ്ജിയെ ശുംഭന്‍ എന്ന് വിളിച്ചപ്പോള്‍ കേസ് എടുക്കാന്‍ ഉണ്ടായ വികാരം എന്തേ ബഹുമാനപ്പെട്ട കോടതികള്‍ക്ക് ഈ വിഷയങ്ങളില്‍ ഉണ്ടാകുന്നില്ല ...ഒരുമതത്തെയും ഇകഴ്ത്തികാണിക്കുന്നത് എന്‍റെ ലക്ഷ്യമല്ല സന്തോഷ് മാധവന്‍മാരേയും ,നിത്യാനന്ദമാരെയുമൊക്കെ ഇത്തരം കാമ ഭ്രാന്തന്‍മാര്‍ ആയികാണുന്നു അവരുടെ കേസുകളിലും ഉള്‍പ്പെട്ട ഉന്നതറെ സംരക്ഷിക്കുന്നതും നമ്മള്‍ വോട്ട് ചെയ്തു നമ്മെ സേവിക്കാന്‍ അയച്ച അതേ രാഷ്ട്രീയ അധികാര പിന്‍പുകള്‍ ആണ് ..പ്രതികരണശേഷിയുള്ള സമൂഹത്തിലെ ഒരു കണ്ണിയാവാന്‍ നമ്മള്‍ക്ക് സാധിച്ചാല്‍ ഒരു ഗോവിന്ദാചാമിയും ഉണ്ടാവില്ല അവനെ പോലുള്ള കാമഭ്രാന്ത്ന്‍മാരെ സംരക്ഷിക്കാനും അവന് വേണ്ടി വക്കാലത്ത് പറയാനും വക്കീലിന്റെ കോട്ടിട്ട കാമപിന്‍പുകളും രംഗത്ത് വരില്ല നമ്മള്‍ ഉണരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു ഇനിയും വൈകരുത് ...

ലേബലുകള്‍:

പ്ളിങ്കു മോന്‍ .കോം

പ്ളിങ്കുമോന്‍ ഡോട് കോം 

നമ്മുടെ ജീവിതത്തിനിടയില്‍ പല തരത്തിലുള്ള കഥാപാത്രങ്ങളേ നമ്മള്‍ കണ്ടു മുട്ടിയിട്ടുണ്ടാകും,നമുക്ക്   ചിരിക്കാന്‍ വക നല്കുന്ന അത്തരം കഥാപാത്രങ്ങള്‍ പലപ്പോളും നമ്മുടെ അടുത്ത ചങ്ങാതിമാരോ അല്ലെങ്കില്‍ വളരെ വേണ്ടപ്പെട്ടവര്‍ ആയിരിക്കും അത് കൊണ്ട് തന്നെ അത്  നേരിട്ട് പറയുക എന്നതു ശരിയല്ല എന്നുമാത്രമല്ല മാനത്ത്  കൂടെ പോകുന്ന ഇടി കോണി വെച്ച്  മേടിച്ചു എന്നതിന്  തുല്യമാകും അത് കൊണ്ട് തന്നെ ആ സംഭവങ്ങള്‍ "പ്ളിങ്കുമോന്‍ " എന്ന പേരില്‍ എഴുതാന്‍ ശ്രമിക്കുന്നു
**********************************************************************************
അബു ദാബിയിലെ  ലേബര്‍ ക്യാമ്പിലെ ഒരു ജുമാരാത്ത്,  സര്‍ദാര്‍ അടിയും ഭക്ഷണവും കഴിഞ്ഞു തകൃതിയായി  ചീട്ടുകളി നടക്കുന്നു.ചിലര്‍ക്ക്  തലയിലും ചെവിയിലും ഒക്കെ ചീട്ടാഭരണങ്ങള്‍ ഉണ്ട് .ഇതൊന്നു മറിയാതെ ചൂളം വിളിച്ചും തീവണ്ടി ഓടിച്ചു കൊണ്ടും പ്ളിങ്കുമോന്‍ സര്‍ദാര്‍ എത്തിച്ച മായിക ലോകത്തില്‍ ആണ് ..പെട്ടന്നു പ്ളിങ്കുമോന്‍ ഉറക്കത്തില്‍ നിന്നും ചാടിയെണീറ്റ് കൊണ്ട്
അല്ല ചേട്ടാ അതെങ്ങിനെ ശരിയാകും കളിക്കാരെല്ലാം പ്ളിങ്കുമോനിലേക്ക് തിരിഞ്ഞു എന്താ ചോദ്യത്തോടെ ... എന്തു പറ്റി പ്ലീങ്കു ? തലമുതിര്‍ന്ന ആള്‍ സ്നേഹത്തോടെ ചോദിച്ചു .
പ്ളീങ്ക് മോന്‍ :- ചേട്ടാ ഇന്ന്  ന്യൂസില്‍ കണ്ടു  അമേരിക്കയിലോ മറ്റോ തലച്ചോറ്  മാറ്റിവെക്കല്‍ ശസ്ത്രക്രീയ വിജയകരമായി പരീക്ഷിച്ചു എന്ന്‍ ...കളിയില്‍ മുഴുകിയിരുന്ന രാജേട്ടന്‍ തിരിഞ്ഞു നോക്കി ..ഒരു ദീര്‍ഘ നിശ്വാസത്തോടെ പ്ളിങ്കുമോന്‍ തുടര്‍ന്നു നമ്മുടെ ചിന്തകള്‍ വരുന്നത്  നമ്മുടെ തലച്ചോറില്‍ നിന്നല്ലേ അപ്പോ തലച്ചോറ്  മാറ്റിവെച്ചാല്‍ അയാള്‍ ചിന്തിക്കുക മറ്റേ ആളുടെ ഭാര്യയെ പറ്റി  ആയിരിക്കില്ല ......ശമ്മേ .... എന്താ ചെയ്യുക ഈ ഡോക്ടര്‍ മാരൊക്കെ തീരെ വിവരമില്ലാത്തവരായിപ്പോയല്ലോ ? ...ചുറ്റുമുയര്‍ന്ന കൂട്ടച്ചിരി വകവെക്കാതെ പ്ളിങ്ക്  വീണ്ടും ബ്ളാങ്കടിനടിയിലേക്ക് .... ഒരു പക്ഷേ ചിന്തകളില്‍ മുഴുകിയതാവാം     {തുടരും .........}

ചില ചാറ്റ് വിശേഷങ്ങള്‍


നാട്ടില്‍ നിന്നും ഈ മണലാരണ്യത്തിലേക്ക്  പറച്ചു നട്ട ആ ദിവസങ്ങളില്‍ സമയത്തിനു ദൈര്‍ഘ്യം ഏറെ ആയിരുന്നു. നാട്ടില്‍ നിന്നുമുള്ള മിസ്കോളുകള്‍ ആണു ഏക ആശ്വാസം .ഓഫീസിലെ മുബൈക്കാരനായ ചങ്ങാതിയോട്  സംസാരിക്കുന്നതിനേക്കാള്‍ ബുദ്ധിമുട്ടായിരുന്നു മലപ്പുറത്തു കാരനായ അര്‍സുവിനോട് സംസാരിക്കാന്‍ .എന്നിട്ടും പുള്ളി പറയും മലപ്പുറം ആണ് പഹയാ ദൈവത്തിന്റെ സ്വന്തം കൂടി എന്ന്.എനീക്കും ഒരു പാടു മിസ്കൊളുകള്‍ വരുമായിരുന്നു ഞാന്‍ നാട്ടില്‍ നിന്ന് വന്നപ്പോള്‍ എന്ന്‍  എനിക്ക് വരുന്ന മിസ്കോളൂകള്‍ കേട്ട്  അര്‍സു നഷ്ടബോധത്തോടെ പറയുമായിരുന്നു.എന്റെ സ്ത്രീ സുഹൃത്തുക്കള്‍ എന്നെ വിളിക്കുമ്പോള്‍ പുള്ളിക്കാരന്‍ ചെവിവട്ടം പിടിച്ചു ശ്രദ്ധിക്കുമായിരുന്നു എങ്കിലും ഞാന്‍ അതറിഞ്ഞതായി ഭാവിക്കാറുമില്ല.ദിവസങ്ങള്‍ കടന്നുപോയി ഓഫീസില്‍ നെറ്റ് കണക്ഷന്‍ കിട്ടി എന്റെ പ്രിയ ചങ്ങാതി സ്ഥലം മാറി പോയതോടെ വീണ്ടും ഞാന്‍ ഒറ്റപ്പെട്ടു.ചാറ്റിംഗിലേക്ക് എന്റെ ശ്രദ്ധ തിരിഞ്ഞ സമയമായിരുന്നു അത് .ഇജ്ജിന്  ബോറടിക്കുന്നുണ്ടാകില്ലല്ലോ ഒളുമാരെല്ലാം ഓണ്‍ലൈനില്‍ ഉണ്ടാവുമല്ലോ എന്ന അര്‍സുവിന്റെ വാക്കുകളാണു ഓനെ ഒന്നു വട്ടം കറക്കിയാലോ എന്ന ചിന്ത എന്നില്‍ ഉണര്‍ന്നത് .
അങ്ങിനെ അവന് ഞാന്‍ പരിചയ പെടുത്തി കൊടുത്ത എന്ടെ സുഹൃത്തിന്റെ പേരില്‍ ഒരു ഫേക് ഐടിയുണ്ടാക്കി  ഓര്‍ക്കൂട്ടില്‍ അവന്റെ പ്രൊഫൈലിലേക്ക് ഒന്നെത്തി നോക്കി  ഗ്രഹണി പിടിച്ച പിള്ളേര്‍ ചക്ക കൂട്ടാന്‍ കണ്ടപ്പോലെ പഹയന്‍ ആദ്യ സ്ക്രാപ്പയച്ചു.കാമ്യ (അതായിരുന്നു സുഹൃത്തിന്റെ പേര് ) ഹരിയുടെ ചങ്ങാതിയല്ലേ ഞാനും അതേ നമുക്കും ഫ്രണ്ട്ര് ആയിക്കൂടെ  പിന്നെന്താ പക്ഷേ ഞാന്‍ ഹരിയോട് ചോദിക്കട്ടെ എന്ന്  പറഞ്ഞു ഉടനെ എന്ടെ എനിക്ക് ഫോണ്‍വന്നു ടാ പഹയാ നി എന്താ എന്നെ വിളിക്കാതെ നിനക്കൊരു സ്നേഹവുമില്ലാട്ടൊ എന്തിനധികം പറയുന്നു അര്‍സുവിന്  ഒരു ലോകം വെട്ടി പിടിച്ച സന്തോഷമായിരുന്നു പിന്നീടങ്ങോട്ട്  എനിക്കുള്ള അര്‍സുവിന്റെ വിളികുറഞ്ഞു വിളിച്ചാല്‍ പറയും ബിസ്സിയാടാ ഒരുപാട് വര്‍ക്കുണ്ടെന്ന് ..പിന്നീടങ്ങോട്ട്  അര്‍സുവിനെ  പോലെ എനിക്കും തിരക്കിന്റെ ദിവസങ്ങള്‍ ആയിരുന്നു ... എന്നെ കൊണ്ട് മാനേജ്  ചെയ്യാന്‍ പറ്റാതായപ്പോള്‍  സിജി പുള്ളിയുടെ തിരക്കിനിടയിലും  ആ ജോലി ഏറ്റെടുത്തു ... അര്‍സുവിന്റെ വിവിധ പോസിലുള്ള ഫോട്ടോകള്‍ കാമ്യയുടെ മെയില്‍ ബോക്സില്‍ വന്നു നിറഞ്ഞു ...അവന്റെ മാത്രം ഭാഷയില്‍ അവനിലെ ലോലന്‍ ഉണര്‍ന്നു .. ഞാന്‍ ചിറകു വച്ച്  നിന്റെ അടുത്തേക്ക്  പറന്ന് വരട്ടെ പ്രീയ്യേ .. ഞാന്‍ മതം മാറാം ... നിനക്കായി ..... എന്ടെ ജര്‍മ്മന്‍ കാരന്‍  ബോസിന്റെ മകന്റെ പിറന്നാള്‍ ആഘോഷത്തിന്  എന്ടെ "യാ ആലി" എന്ന് തുടങ്ങുന്ന ഗാനം കേട്ട്  എല്ലാവരും ഒരു പാട് അഭിനന്ദിച്ചു ... പ്രാഡോയില്‍ കമ്പനി തന്ന എന്ടെ ഫ്ളാറ്റിലേക്ക് ഡ്രൈവ്  ചെയ്യുമ്പോള്‍ കാമ്യു നീയെന്റെ അരികിലുണ്ടായിരുന്നു എങ്കില്‍ ഞാന്‍ ചിന്തിച്ചിരുന്നു ... ഇങ്ങനെ പോകുന്നു അര്‍സ് ഇക്കയുടെ പ്രണയ സല്ലാപങ്ങള്‍ .... കാമ്യയുമായി ചാറ്റ്  ചെയ്തു കൊണ്ടിരിക്കുമ്പോള്‍ അരികെ വരുന്ന എല്ലാവരുടെയും മാതാപിതാക്കാള്‍ അര്‍ശുവിന്റെ പ്രാക്കേറ്റ്  ഞെട്ടി യിരുന്നത്രേ ...രാജീവും അച്ചായനെയും അര്‍ശുവിന് ആ ദിവസങ്ങളില്‍ പൂച്ചക്ക്  എലിയോടുള്ള സ്നേഹമായിരുന്നു... അര്‍ശുവിന്റെ പറഞ്ഞാലും തീരാത്ത ഒരുപാട്  കാര്യങ്ങള്‍ ഉണ്ട് അവയെല്ലാം ഇവിടെ എഴുതിയാല്‍ എന്ടെ പ്രീയ ചങ്ങാതിക്ക്  വിഷമം ആയെങ്കിലോ എന്ന്‍  കരുതി അതെല്ലാം ഞങ്ങള്‍ കുറച്ചു പേരുടെ നല്ല ഓര്‍മ്മകളായി അവശേഷിക്കാന്‍ വിടുന്നു ...

ലേബലുകള്‍:

കര്‍ണ്ണികാരം പൂത്തപ്പോള്‍ .....



ഓര്‍മ്മകള്‍ കൂടുകൂട്ടിയ മനസ്സിന്റെ  തളിര്‍ചില്ലയില്‍ നിറമുള്ള ഒരായിരം ഓര്‍മ്മകളെ തൊട്ടുണര്‍ത്തി വീണ്ടുമൊരു വിഷുക്കാലം ....കണ്ണിനു കുളിര്‍മ്മ പരത്തി മഞ്ഞ പട്ടുവിരിച്ച കര്‍ണ്ണികാരപൂക്കളും...കണിവട്ടങ്ങളും  കാതിനും മനസ്സിനും ഉത്സവ ഛായ പകര്‍ന്ന്  മേശാപൂവും   പടക്കവും ,പൂത്തിരിയും എല്ലാം നിറഞ്ഞു നിന്നിരുന്ന മഴവിളിന്റെ എഴുനിറമുള്ള ബാല്യം ..വാടകകെടുത്ത സൈക്കിളില്‍ ചരല്‍റോട്ടിലൂടെ ആദ്യമെത്താന്‍ കൂട്ടുകാരുമൊത്ത്  പായുന്നതും ചോരയോലിക്കുന്ന കാല്‍മുട്ടില്‍ കമ്മ്യൂണിസ്റ്റ്  പച്ച പിഴിഞ്ഞോഴിച്ചതും ...വടക്കേ പറമ്പിലെ കാലം തെറ്റി പൂക്കുന്ന കണികൊന്നയുടെ  ചുവട്ടില്‍ ഇരുന്ന്‍   കൂട്ടുകാരോട് വീരവാദം പറയുന്നതും ...എല്ലാം കാലപ്രവാഹത്തില്‍  ഓര്‍മ്മകള്‍ മാത്രമായി ...അമ്മ കൈനീട്ടമായി തന്നിരുന്ന പത്തുരൂപാ നോട്ടു കിട്ടുംപോളുള്ള സന്തോഷം മാസവസാനം ബാങ്കില്‍ വീഴുന്ന സംഖ്യാ കാണുമ്പോള്‍ ഉണ്ടാകാറില്ല ..ഇനിയെന്നാണ്  കണികൊന്ന പട്ട്  വിരിച്ച് നില്‍ക്കുന്ന എന്‍റെ നാട്ടിലേക്ക് ...നമ്മുടെ നാടിന്റെ മണമാണ് വിഷുവും ഓണവുമെന്നോക്കെ ഇന്ന് ഞാന്‍ അറിയുന്നു .കീ കൊടുത്ത പാവകണക്കെ ഈ മണലാരണ്യത്തിലിരുന്ന് ദിവസങ്ങള്‍ തള്ളി നീക്കവേ എന്‍മനം കൊതിക്കുന്നു വിഷു പക്ഷിയുടെ പാട്ടൊന്ന് കേള്‍ക്കാന്‍..ഒരുകുല കര്‍ണ്ണികാരപ്പൂക്കള്‍ കാണാന്‍ .. സ്നേഹിക്കാന്‍ അറീയാവുന്ന എല്ലാവര്‍ക്കും ഐശ്വര്യ സമൃദ്ധ്മായ  വിഷു ആശംസക്കുന്നു 

ലേബലുകള്‍:

വന്ദേമാതരം



നമ്മുടെ നാട്ടിലെ രാഷ്ട്രീയ നേതാക്കന്‍മാരുടെ പ്രസ്താവനകള്‍ കേട്ടാല്‍ തോന്നും ഇത് പോലെ കാര്യപ്രാപ്തിയുള്ള ,ആദര്‍ശ ശുദ്ധിയുള്ള നേതാക്കള്‍ ഉള്ള നാട് വേറെയില്ല എന്ന്‍ ..ശരിക്കും ദൈവത്തിന്റെ സ്വന്തം നാടെന്ന് .......... സ്ത്രീ സംരക്ഷണം പ്രസംഗിക്കുന്നവര്‍ ....അഭയയും ,അനൂപയും ശാരിയും അനഘയും മരിച്ചു മണ്‍മറഞ്ഞു പോയവര്‍ .... പ്രദര്‍ശന വസ്തുക്കളായി കുറെ നാള്‍ മാധ്യമങ്ങളും നമ്മുടെ പോലീസും കോടതിയുമെല്ലാം കൊണ്ട് നടന്ന ജീവിച്ചിരിക്കുന്നവാര്‍ വേറെ ..... പാവം പേണ്‍കുട്ടികള്‍ക്ക് നിങ്ങള്‍ നീതി കൊടുത്തുവോ... അവരുടെ വീട്ടുകാര്‍ അപമാന ഭാരത്തോടെ സമൂഹത്തിന് മുന്നില്‍ ഇപ്പോളും തലകുനിച്ച് നടക്കുമ്പോള്‍ തങ്ങളില്‍ ആരാണ്‍ ആദര്‍ശ ശുദ്ധരെന്ന് ജങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ മത്സരിക്കുന്ന കപട ആദര്‍ശ ശാലികളെ ... ആ പാവങ്ങളുടെ നീതി നിഷേധിച്ചത് നിങ്ങളല്ലെ.....എന്നിട്ട് നിങ്ങള്‍ എന്തു തെളിയിക്കാന്‍ ശ്രമിക്കുന്നു .... സാംസ്കാരിക നായകരുടേയും പത്ര മുതലാളിമാരെയും നിങ്ങള്‍ക്ക് വാടകക്ക് കിട്ടിയേക്കാം ..... ഒരു പീഡനം നടന്നാല്‍ ഇന്‍റര്‍നെറ്റില്‍ ആ പെണ്‍കുട്ടിയുടെ പേരോ അല്ലെങ്കില്‍ ആ സ്ഥലമോ സെര്‍ച്ച് ചെയ്യുന്ന കപട മാന്യര്‍ക്ക് പറ്റിയ നേതാക്കള്‍ തന്നെ നിങ്ങള്‍ ....സ്വന്തം ഫോട്ടോക്ക് പകരം നിങ്ങളുടെ ചിഹ്നവും ... മനസ്സില്‍ ദൈവത്തിന്റെ സ്ഥാനത്ത് നിങ്ങളേയും ആരാധിക്കുന്ന മണ്ടന്‍മാരായ ജനത്തെ ഇനിയും എത്രനാള്‍ നിങ്ങള്‍ കബളിപ്പിക്കും ....നിങ്ങള്‍ ഓട്ടന്‍ തുള്ളല്‍ നടത്തിയും .... പഴയ മലയാള സിനിമാ നായികമാരുടെ ചേഷ്ഠകള്‍ അനുസ്മരിപ്പിക്കുമാറ് .. പ്രകടനം നടത്തിയും പറയുന്ന വാക്കുകള്‍ വെള്ളം തൊടാതെ വിഴുങ്ങുന്ന കുറെ മണ്ടന്‍മാരായ അണികളെ നിങ്ങള്‍ക്ക് സൃഷ്ടിക്കാനായിട്ടുണ്ടെന്നത് ശരി തന്നെ ........... നിങ്ങളിനിയും അധികാരത്തില്‍ വരും ഇവിടെ ഇനിയും പീധനങ്ങള്‍ നടക്കും തിരഞ്ഞടുപ്പ് അടുക്കുമ്പോള്‍ ഹെലികോപ്റ്ററിലും ..കുത്തക മുതലാളിമാരുടെ കാറുകളിലും നടന്ന സോഷ്യലിസവും വികസനവും പ്രസ്ങ്ഗിക്കും ഒപ്പം സ്ത്രീ സംരക്ഷകര്‍ എന്ന്‍ എന്ന്‍ ഗ്വാ ഗ്വാ വിളികള്‍ നടത്തും .....
ഇനിയും ഹസാരെമാര്‍ ഉണ്ടാവുമെന്ന് വിശ്വസിക്കാം .... അവര്‍ തുടങ്ങി വെക്കുന്ന സമരങ്ങള്‍ മുല്ലപ്പൂ വിപ്ളവമാകുമെന്ന് പ്രതീക്ഷിക്കാം .... അന്ന് നമുക്കൊന്നായ് വന്ദേമാതരം ആലപിക്കാം.... ഈ നശിച്ച കപട രാഷ്ട്രീയ്ക്കാരുടെ ശവക്കല്ലരകള്‍ നമുക്ക് ഒരു മുന്നറിയിപ്പായ് കാത്ത് സൂക്ഷിക്കാം .............

ലേബലുകള്‍:

Followers

About Me

My Photo
Hari mathilakam
mathilakam, kerala, India
ഞാന്‍ ഹരീഷ് ഒരു പ്രത്യേകതയും അവകാശ പ്പെടാനില്ലാത്ത ഒരു സാധാരണ മലയാളി,ഇവിടെ ഞാന്‍ കുറിച്ചിടുന്നത് എന്‍റെ മനസ്സില്‍ തോന്നുന്ന കാര്യങ്ങളാണ്‍ അതു ചിലപ്പോള്‍ നിങ്ങളുടേതും കൂടെയാകാം..തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരിനടുത്തുള്ള മതിലകം എന്ന ഗ്രാമത്തിലാണ്‍ എന്‍റെ വീട് .ഒരു നല്ല നാട്ടിന്‍പുറം.ഒരു മലയാളിയായത്തില്‍ അഭിമാനിക്കുന്നതിലേറെ ഒരു ഇന്ത്യക്കാരനായി ജനിച്ചതില്‍ അഭിമാനിക്കുന്നവന്‍
View my complete profile

Pages



ഹരിമതിലകം. Powered by Blogger.

About

പാഥേയം മലയാളം മാഗസിന്‍

paadhem

Feeds