സ്വാഗതം....



ചില ചാറ്റ് വിശേഷങ്ങള്‍


നാട്ടില്‍ നിന്നും ഈ മണലാരണ്യത്തിലേക്ക്  പറച്ചു നട്ട ആ ദിവസങ്ങളില്‍ സമയത്തിനു ദൈര്‍ഘ്യം ഏറെ ആയിരുന്നു. നാട്ടില്‍ നിന്നുമുള്ള മിസ്കോളുകള്‍ ആണു ഏക ആശ്വാസം .ഓഫീസിലെ മുബൈക്കാരനായ ചങ്ങാതിയോട്  സംസാരിക്കുന്നതിനേക്കാള്‍ ബുദ്ധിമുട്ടായിരുന്നു മലപ്പുറത്തു കാരനായ അര്‍സുവിനോട് സംസാരിക്കാന്‍ .എന്നിട്ടും പുള്ളി പറയും മലപ്പുറം ആണ് പഹയാ ദൈവത്തിന്റെ സ്വന്തം കൂടി എന്ന്.എനീക്കും ഒരു പാടു മിസ്കൊളുകള്‍ വരുമായിരുന്നു ഞാന്‍ നാട്ടില്‍ നിന്ന് വന്നപ്പോള്‍ എന്ന്‍  എനിക്ക് വരുന്ന മിസ്കോളൂകള്‍ കേട്ട്  അര്‍സു നഷ്ടബോധത്തോടെ പറയുമായിരുന്നു.എന്റെ സ്ത്രീ സുഹൃത്തുക്കള്‍ എന്നെ വിളിക്കുമ്പോള്‍ പുള്ളിക്കാരന്‍ ചെവിവട്ടം പിടിച്ചു ശ്രദ്ധിക്കുമായിരുന്നു എങ്കിലും ഞാന്‍ അതറിഞ്ഞതായി ഭാവിക്കാറുമില്ല.ദിവസങ്ങള്‍ കടന്നുപോയി ഓഫീസില്‍ നെറ്റ് കണക്ഷന്‍ കിട്ടി എന്റെ പ്രിയ ചങ്ങാതി സ്ഥലം മാറി പോയതോടെ വീണ്ടും ഞാന്‍ ഒറ്റപ്പെട്ടു.ചാറ്റിംഗിലേക്ക് എന്റെ ശ്രദ്ധ തിരിഞ്ഞ സമയമായിരുന്നു അത് .ഇജ്ജിന്  ബോറടിക്കുന്നുണ്ടാകില്ലല്ലോ ഒളുമാരെല്ലാം ഓണ്‍ലൈനില്‍ ഉണ്ടാവുമല്ലോ എന്ന അര്‍സുവിന്റെ വാക്കുകളാണു ഓനെ ഒന്നു വട്ടം കറക്കിയാലോ എന്ന ചിന്ത എന്നില്‍ ഉണര്‍ന്നത് .
അങ്ങിനെ അവന് ഞാന്‍ പരിചയ പെടുത്തി കൊടുത്ത എന്ടെ സുഹൃത്തിന്റെ പേരില്‍ ഒരു ഫേക് ഐടിയുണ്ടാക്കി  ഓര്‍ക്കൂട്ടില്‍ അവന്റെ പ്രൊഫൈലിലേക്ക് ഒന്നെത്തി നോക്കി  ഗ്രഹണി പിടിച്ച പിള്ളേര്‍ ചക്ക കൂട്ടാന്‍ കണ്ടപ്പോലെ പഹയന്‍ ആദ്യ സ്ക്രാപ്പയച്ചു.കാമ്യ (അതായിരുന്നു സുഹൃത്തിന്റെ പേര് ) ഹരിയുടെ ചങ്ങാതിയല്ലേ ഞാനും അതേ നമുക്കും ഫ്രണ്ട്ര് ആയിക്കൂടെ  പിന്നെന്താ പക്ഷേ ഞാന്‍ ഹരിയോട് ചോദിക്കട്ടെ എന്ന്  പറഞ്ഞു ഉടനെ എന്ടെ എനിക്ക് ഫോണ്‍വന്നു ടാ പഹയാ നി എന്താ എന്നെ വിളിക്കാതെ നിനക്കൊരു സ്നേഹവുമില്ലാട്ടൊ എന്തിനധികം പറയുന്നു അര്‍സുവിന്  ഒരു ലോകം വെട്ടി പിടിച്ച സന്തോഷമായിരുന്നു പിന്നീടങ്ങോട്ട്  എനിക്കുള്ള അര്‍സുവിന്റെ വിളികുറഞ്ഞു വിളിച്ചാല്‍ പറയും ബിസ്സിയാടാ ഒരുപാട് വര്‍ക്കുണ്ടെന്ന് ..പിന്നീടങ്ങോട്ട്  അര്‍സുവിനെ  പോലെ എനിക്കും തിരക്കിന്റെ ദിവസങ്ങള്‍ ആയിരുന്നു ... എന്നെ കൊണ്ട് മാനേജ്  ചെയ്യാന്‍ പറ്റാതായപ്പോള്‍  സിജി പുള്ളിയുടെ തിരക്കിനിടയിലും  ആ ജോലി ഏറ്റെടുത്തു ... അര്‍സുവിന്റെ വിവിധ പോസിലുള്ള ഫോട്ടോകള്‍ കാമ്യയുടെ മെയില്‍ ബോക്സില്‍ വന്നു നിറഞ്ഞു ...അവന്റെ മാത്രം ഭാഷയില്‍ അവനിലെ ലോലന്‍ ഉണര്‍ന്നു .. ഞാന്‍ ചിറകു വച്ച്  നിന്റെ അടുത്തേക്ക്  പറന്ന് വരട്ടെ പ്രീയ്യേ .. ഞാന്‍ മതം മാറാം ... നിനക്കായി ..... എന്ടെ ജര്‍മ്മന്‍ കാരന്‍  ബോസിന്റെ മകന്റെ പിറന്നാള്‍ ആഘോഷത്തിന്  എന്ടെ "യാ ആലി" എന്ന് തുടങ്ങുന്ന ഗാനം കേട്ട്  എല്ലാവരും ഒരു പാട് അഭിനന്ദിച്ചു ... പ്രാഡോയില്‍ കമ്പനി തന്ന എന്ടെ ഫ്ളാറ്റിലേക്ക് ഡ്രൈവ്  ചെയ്യുമ്പോള്‍ കാമ്യു നീയെന്റെ അരികിലുണ്ടായിരുന്നു എങ്കില്‍ ഞാന്‍ ചിന്തിച്ചിരുന്നു ... ഇങ്ങനെ പോകുന്നു അര്‍സ് ഇക്കയുടെ പ്രണയ സല്ലാപങ്ങള്‍ .... കാമ്യയുമായി ചാറ്റ്  ചെയ്തു കൊണ്ടിരിക്കുമ്പോള്‍ അരികെ വരുന്ന എല്ലാവരുടെയും മാതാപിതാക്കാള്‍ അര്‍ശുവിന്റെ പ്രാക്കേറ്റ്  ഞെട്ടി യിരുന്നത്രേ ...രാജീവും അച്ചായനെയും അര്‍ശുവിന് ആ ദിവസങ്ങളില്‍ പൂച്ചക്ക്  എലിയോടുള്ള സ്നേഹമായിരുന്നു... അര്‍ശുവിന്റെ പറഞ്ഞാലും തീരാത്ത ഒരുപാട്  കാര്യങ്ങള്‍ ഉണ്ട് അവയെല്ലാം ഇവിടെ എഴുതിയാല്‍ എന്ടെ പ്രീയ ചങ്ങാതിക്ക്  വിഷമം ആയെങ്കിലോ എന്ന്‍  കരുതി അതെല്ലാം ഞങ്ങള്‍ കുറച്ചു പേരുടെ നല്ല ഓര്‍മ്മകളായി അവശേഷിക്കാന്‍ വിടുന്നു ...

ലേബലുകള്‍:

കര്‍ണ്ണികാരം പൂത്തപ്പോള്‍ .....



ഓര്‍മ്മകള്‍ കൂടുകൂട്ടിയ മനസ്സിന്റെ  തളിര്‍ചില്ലയില്‍ നിറമുള്ള ഒരായിരം ഓര്‍മ്മകളെ തൊട്ടുണര്‍ത്തി വീണ്ടുമൊരു വിഷുക്കാലം ....കണ്ണിനു കുളിര്‍മ്മ പരത്തി മഞ്ഞ പട്ടുവിരിച്ച കര്‍ണ്ണികാരപൂക്കളും...കണിവട്ടങ്ങളും  കാതിനും മനസ്സിനും ഉത്സവ ഛായ പകര്‍ന്ന്  മേശാപൂവും   പടക്കവും ,പൂത്തിരിയും എല്ലാം നിറഞ്ഞു നിന്നിരുന്ന മഴവിളിന്റെ എഴുനിറമുള്ള ബാല്യം ..വാടകകെടുത്ത സൈക്കിളില്‍ ചരല്‍റോട്ടിലൂടെ ആദ്യമെത്താന്‍ കൂട്ടുകാരുമൊത്ത്  പായുന്നതും ചോരയോലിക്കുന്ന കാല്‍മുട്ടില്‍ കമ്മ്യൂണിസ്റ്റ്  പച്ച പിഴിഞ്ഞോഴിച്ചതും ...വടക്കേ പറമ്പിലെ കാലം തെറ്റി പൂക്കുന്ന കണികൊന്നയുടെ  ചുവട്ടില്‍ ഇരുന്ന്‍   കൂട്ടുകാരോട് വീരവാദം പറയുന്നതും ...എല്ലാം കാലപ്രവാഹത്തില്‍  ഓര്‍മ്മകള്‍ മാത്രമായി ...അമ്മ കൈനീട്ടമായി തന്നിരുന്ന പത്തുരൂപാ നോട്ടു കിട്ടുംപോളുള്ള സന്തോഷം മാസവസാനം ബാങ്കില്‍ വീഴുന്ന സംഖ്യാ കാണുമ്പോള്‍ ഉണ്ടാകാറില്ല ..ഇനിയെന്നാണ്  കണികൊന്ന പട്ട്  വിരിച്ച് നില്‍ക്കുന്ന എന്‍റെ നാട്ടിലേക്ക് ...നമ്മുടെ നാടിന്റെ മണമാണ് വിഷുവും ഓണവുമെന്നോക്കെ ഇന്ന് ഞാന്‍ അറിയുന്നു .കീ കൊടുത്ത പാവകണക്കെ ഈ മണലാരണ്യത്തിലിരുന്ന് ദിവസങ്ങള്‍ തള്ളി നീക്കവേ എന്‍മനം കൊതിക്കുന്നു വിഷു പക്ഷിയുടെ പാട്ടൊന്ന് കേള്‍ക്കാന്‍..ഒരുകുല കര്‍ണ്ണികാരപ്പൂക്കള്‍ കാണാന്‍ .. സ്നേഹിക്കാന്‍ അറീയാവുന്ന എല്ലാവര്‍ക്കും ഐശ്വര്യ സമൃദ്ധ്മായ  വിഷു ആശംസക്കുന്നു 

ലേബലുകള്‍:

വന്ദേമാതരം



നമ്മുടെ നാട്ടിലെ രാഷ്ട്രീയ നേതാക്കന്‍മാരുടെ പ്രസ്താവനകള്‍ കേട്ടാല്‍ തോന്നും ഇത് പോലെ കാര്യപ്രാപ്തിയുള്ള ,ആദര്‍ശ ശുദ്ധിയുള്ള നേതാക്കള്‍ ഉള്ള നാട് വേറെയില്ല എന്ന്‍ ..ശരിക്കും ദൈവത്തിന്റെ സ്വന്തം നാടെന്ന് .......... സ്ത്രീ സംരക്ഷണം പ്രസംഗിക്കുന്നവര്‍ ....അഭയയും ,അനൂപയും ശാരിയും അനഘയും മരിച്ചു മണ്‍മറഞ്ഞു പോയവര്‍ .... പ്രദര്‍ശന വസ്തുക്കളായി കുറെ നാള്‍ മാധ്യമങ്ങളും നമ്മുടെ പോലീസും കോടതിയുമെല്ലാം കൊണ്ട് നടന്ന ജീവിച്ചിരിക്കുന്നവാര്‍ വേറെ ..... പാവം പേണ്‍കുട്ടികള്‍ക്ക് നിങ്ങള്‍ നീതി കൊടുത്തുവോ... അവരുടെ വീട്ടുകാര്‍ അപമാന ഭാരത്തോടെ സമൂഹത്തിന് മുന്നില്‍ ഇപ്പോളും തലകുനിച്ച് നടക്കുമ്പോള്‍ തങ്ങളില്‍ ആരാണ്‍ ആദര്‍ശ ശുദ്ധരെന്ന് ജങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ മത്സരിക്കുന്ന കപട ആദര്‍ശ ശാലികളെ ... ആ പാവങ്ങളുടെ നീതി നിഷേധിച്ചത് നിങ്ങളല്ലെ.....എന്നിട്ട് നിങ്ങള്‍ എന്തു തെളിയിക്കാന്‍ ശ്രമിക്കുന്നു .... സാംസ്കാരിക നായകരുടേയും പത്ര മുതലാളിമാരെയും നിങ്ങള്‍ക്ക് വാടകക്ക് കിട്ടിയേക്കാം ..... ഒരു പീഡനം നടന്നാല്‍ ഇന്‍റര്‍നെറ്റില്‍ ആ പെണ്‍കുട്ടിയുടെ പേരോ അല്ലെങ്കില്‍ ആ സ്ഥലമോ സെര്‍ച്ച് ചെയ്യുന്ന കപട മാന്യര്‍ക്ക് പറ്റിയ നേതാക്കള്‍ തന്നെ നിങ്ങള്‍ ....സ്വന്തം ഫോട്ടോക്ക് പകരം നിങ്ങളുടെ ചിഹ്നവും ... മനസ്സില്‍ ദൈവത്തിന്റെ സ്ഥാനത്ത് നിങ്ങളേയും ആരാധിക്കുന്ന മണ്ടന്‍മാരായ ജനത്തെ ഇനിയും എത്രനാള്‍ നിങ്ങള്‍ കബളിപ്പിക്കും ....നിങ്ങള്‍ ഓട്ടന്‍ തുള്ളല്‍ നടത്തിയും .... പഴയ മലയാള സിനിമാ നായികമാരുടെ ചേഷ്ഠകള്‍ അനുസ്മരിപ്പിക്കുമാറ് .. പ്രകടനം നടത്തിയും പറയുന്ന വാക്കുകള്‍ വെള്ളം തൊടാതെ വിഴുങ്ങുന്ന കുറെ മണ്ടന്‍മാരായ അണികളെ നിങ്ങള്‍ക്ക് സൃഷ്ടിക്കാനായിട്ടുണ്ടെന്നത് ശരി തന്നെ ........... നിങ്ങളിനിയും അധികാരത്തില്‍ വരും ഇവിടെ ഇനിയും പീധനങ്ങള്‍ നടക്കും തിരഞ്ഞടുപ്പ് അടുക്കുമ്പോള്‍ ഹെലികോപ്റ്ററിലും ..കുത്തക മുതലാളിമാരുടെ കാറുകളിലും നടന്ന സോഷ്യലിസവും വികസനവും പ്രസ്ങ്ഗിക്കും ഒപ്പം സ്ത്രീ സംരക്ഷകര്‍ എന്ന്‍ എന്ന്‍ ഗ്വാ ഗ്വാ വിളികള്‍ നടത്തും .....
ഇനിയും ഹസാരെമാര്‍ ഉണ്ടാവുമെന്ന് വിശ്വസിക്കാം .... അവര്‍ തുടങ്ങി വെക്കുന്ന സമരങ്ങള്‍ മുല്ലപ്പൂ വിപ്ളവമാകുമെന്ന് പ്രതീക്ഷിക്കാം .... അന്ന് നമുക്കൊന്നായ് വന്ദേമാതരം ആലപിക്കാം.... ഈ നശിച്ച കപട രാഷ്ട്രീയ്ക്കാരുടെ ശവക്കല്ലരകള്‍ നമുക്ക് ഒരു മുന്നറിയിപ്പായ് കാത്ത് സൂക്ഷിക്കാം .............

ലേബലുകള്‍:

Followers

About Me

My Photo
Hari mathilakam
mathilakam, kerala, India
ഞാന്‍ ഹരീഷ് ഒരു പ്രത്യേകതയും അവകാശ പ്പെടാനില്ലാത്ത ഒരു സാധാരണ മലയാളി,ഇവിടെ ഞാന്‍ കുറിച്ചിടുന്നത് എന്‍റെ മനസ്സില്‍ തോന്നുന്ന കാര്യങ്ങളാണ്‍ അതു ചിലപ്പോള്‍ നിങ്ങളുടേതും കൂടെയാകാം..തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരിനടുത്തുള്ള മതിലകം എന്ന ഗ്രാമത്തിലാണ്‍ എന്‍റെ വീട് .ഒരു നല്ല നാട്ടിന്‍പുറം.ഒരു മലയാളിയായത്തില്‍ അഭിമാനിക്കുന്നതിലേറെ ഒരു ഇന്ത്യക്കാരനായി ജനിച്ചതില്‍ അഭിമാനിക്കുന്നവന്‍
View my complete profile

Pages



ഹരിമതിലകം. Powered by Blogger.

About

പാഥേയം മലയാളം മാഗസിന്‍

paadhem

Feeds