സ്വാഗതം....



ഗുരുദേവദര്‍ശനം

ലുവ അദ്വൈതാശ്രമത്തില്‍ അതിഥിയായി എത്തിയതാണ് കുറ്റിപ്പുഴ കൃഷ്ണപിള്ള .ഉച്ചഭക്ഷണം തനിക്കൊപ്പം ആകാം എന്ന്‍ ഗുരു പറഞ്ഞപ്പോള്‍ സന്തോഷം തോന്നി പക്ഷേ പന്തിയില്‍ ഇരുന്നപ്പോള്‍ ഒരു പന്‍തികേട് യാഥാസ്ഥിതിക നായര്‍ തറവാട്ടിലെ അംഗമായ തനിക്കൊപ്പം ഇരിക്കുന്നത് ഈഴവനും പുലയനും പറയനുമൊക്കെ  ഈര്‍ഷ്യ തോന്നാത്തിരുന്നില്ല എങ്കിലും പ്രകടിപ്പിക്കുന്നത് എങ്ങിനെ ? ജാതിക്കെതിരെ അവതരിച്ച മഹാന്‍റെ മുന്നില്‍ തന്റെ ജാത്യാഭിമാനത്തെ ഓര്‍ത്ത് ജാള്യതപൂണ്ട്  കുറ്റിപ്പുഴ ഇരുന്നു തൂശനിലയില്‍ വിഭവങ്ങള്‍ നിരന്നു . ഉള്ളില്‍ നല്ല വിശപ്പും .കുറ്റിപ്പുഴയെ  സൂക്ഷിച്ചു നോക്കികൊണ്ട് ചെറുപുഞ്ചിരിയോടെ ഗുരുദേവന്‍ ചോദിച്ചു  "ഇപ്പോള്‍ പോയോ ? "ചഓദ്യം അത്ര പിടികിട്ടാതെ കുറ്റിപ്പുഴ പപ്പടം പൊടിച്ചു ." ഇപ്പോള്‍ മുഴുവനും പോയോ ?" ഗുരു വീണ്ടും ചോദിച്ചു തന്റെ ഉള്ളിലെ ജാതി ചിന്തയാണ് ഗുരു ഉദ്ദേശിക്കുന്നത് എന്ന്  അപ്പോഴാണ്  കുറ്റിപ്പുഴ തിരിച്ചറിഞ്ഞത് .ഗുരു തന്റെ ഉള്ളറിഞ്ഞാണ്  ചോദ്യമെറിയുന്നത് .അദ്ദേഹം അത്യധികം ബഹുമാനത്തോടെ പറഞ്ഞു " പോയി സ്വാമി മുഴുവനും പോയി .." പിന്നീട് ആലുവ അദ്വൈതാശ്രമത്തിലെ അധ്യാപകന്‍ ആയി അദ്ദേഹം .
    അയിത്തം മാറാന്‍ വൃത്തി ശീലിക്കാന്‍ ആണ്  പിന്നാക്ക ജാതിക്കാരോട് ഗുരു ആദ്യം ആഹ്വാനം ചെയ്തത് .വൃത്തിയുള്ളവനെ ആരും ആട്ടിയകറ്റില്ല എന്നദ്ദേഹം പറഞ്ഞതിനര്‍ത്ഥം.. സംഘടിച്ച് ശക്തരാകാന്‍ ഗുരു പറയുമ്പോള്‍ ആ ശക്തി എന്തിന് വേണ്ടി ഉപയോഗിക്കണം എന്നും ഗുരു പറഞ്ഞു . അറിവു നീഷേധിക്കപ്പെട്ടവര്‍ക്ക്  അറിവ് നല്‍കാനും അവസരം നിഷേധിക്കപ്പെടുന്നവര്‍ക്ക് അത് നേടികൊടുക്കാനമാണ്  സംഘടനാ ശക്തി .വിദ്യകൊണ്ട്  സ്വതന്ത്രര്‍ ആകാന്‍ പറയുമ്പോള്‍ എന്തില്‍ നിന്നാണ്  സ്വതന്ത്രര്‍ ആകേണ്ടത് എന്ന്‍ ആലോചിക്കണം . മനുഷ്യനെ മനുഷ്യരായി കാണാനും സഹജീവികളോട് കരുണ കാട്ടാനും വിലങ്ങ് തടിയാകുന്നവ എന്തൊക്കെയാണോ അതില്‍ നിന്നെല്ലാം സ്വതന്ത്രരാകാന്‍ കഴിയണം . ഭേദചിന്തകളില്‍ നിന്ന്‍ സ്വതന്ത്രര്‍ ആകണം എന്ന്‍ ചുരുക്കം .. ഇത്രയും ഉദാത്തമായ ദര്‍ശനത്തോട് നീതി പുലര്‍ത്താന്‍ സമൂഹത്തിന് ഇന്നേവരെ കഴിഞ്ഞിട്ടില്ല ...
      പ്രത്യക്ഷത്തില്‍ ജാതി വിവേചനങ്ങള്‍ മാറി എങ്കിലും അതിനപ്പുറത്തേക്ക് നാം പോയിട്ടില്ല.വിദ്യാഭ്യാസം നേടിയ സമൂഹം പോലും ജാതിയുടെ ഇട്ടാവട്ടത്തിലാണ്‍ കിടപ്പ് .ഉള്ളില്‍ ഇപ്പോളും ആ രാക്ഷസന്‍ കിടപ്പുണ്ട് . "മുഴുവനും പോയോ " എന്ന്‍ ഗുരു ചോദിച്ച മാത്രയില്‍ തന്നെ കുറ്റിപ്പുഴയുടെ മനസ്സില്‍ നിന്ന്‍ ജാതി ചിന്ത പോയി . പപ്പടവും നന്നായി പൊടിഞ്ഞു . പക്ഷേ കാലമിത്ര കടന്നിട്ടും നമ്മള്‍ ഒന്നിച്ചിരുന്ന് പൊടിക്കാന്‍ ശ്രമിക്കുന്ന പപ്പടം വേണ്ടത്ര പൊടിഞ്ഞിട്ടില്ല .....
(കടപ്പാട്  :- കേരള കൌമുദി ദിന പത്രം ) 

ലേബലുകള്‍:

ഗുരുസ്മരണ


എന്റെ അനുഭവത്തിലുള്ളതോ ചിന്തയില്‍ വന്നതോ ആയ ഒന്നല്ല ഞാന്‍ ഈ ഒരു പോസ്റ്റില്‍ കുറിച്ചിടുന്നത്  .. പ്രമുഖപത്ര മാധ്യമത്തില്‍ വന്ന ഒരു വാര്‍ത്ത... ആ വാര്‍ത്ത വന്ന പത്രകടലാസ്  കൈമോശം വന്നാലോ എന്നു കരുതി ഈ ബ്ളോഗ് താളില്‍ കുറിച്ചിടുന്നു എന്ന്‍ മാത്രം അത്രമാത്രം എന്നെ സ്വാധീനിച്ചിരുന്നു കേരള കൌമുദി ദിനപത്രത്തില്‍ വന്ന ഈ വാര്‍ത്ത ...........

അഞ്ചു വര്‍ഷം മുന്നേ ചെംപഴന്‍തിയില്‍ വെച്ച് അവസാനമായി കാണുമ്പോള്‍ അമ്മയുടെ കണ്ണിനു കാഴ്ച തീരെ നഷ്ടപ്പെട്ടിരുന്നു.ഓര്‍മ്മയുടെ നിഴലനക്കങ്ങള്‍ മാത്രം അവരില്‍ അവശേഷിച്ചു .എന്നിട്ടും പതിവ് പോലെ അ കഥ പറഞ്ഞവര്‍ കരഞ്ഞു ;താമരപ്പൂവിതള്‍പോലെയുള്ള ചുവന്ന നിറമുള്ള സ്വാമി അപ്പൂപ്പനെ കണ്ട കഥ .... കുട്ടികാലത്ത് ശിവഗിരിയിലെത്തുമ്പോള്‍ ഗുരുസ്വാമി നേരിട്ട് നല്കുന്ന കല്‍ക്കണ്ഠവും ഉണക്കമുന്തിരിയും കഴിച്ച നിര്‍വൃതി ആ ഓര്‍മ്മകളില്‍ തിളങ്ങുന്നുണ്ട് .ഒരിക്കല്‍ മധുരം കൊതിച്ചു ശിവഗിരിയില്‍ ചെന്നപ്പോള്‍ എഴുതിരിയിട്ട വിളക്കിന് മുന്നില്‍ ധ്യാനത്തിലെന്ന പോലെ സമാധിയില്‍ ഇരിക്കുന്ന ഗുരുസ്വാമിയെ ആണ് കണ്ടത് ..ആ ജീവന്‍ നിലച്ചു എന്നറിയാതെ പതിവ് പോലെ മുന്തിരിക്കും കല്‍കണ്ടതിന്നുമായി കൈ നീട്ടിയപ്പോള്‍ ഒരു തേങ്ങലോടെ അമ്മ നളിനിയുടെ കൈ പിടിച്ചു താഴ്ത്തി ...എങ്ങും കണ്ണീരുതോരാത്ത ജനസഞ്ചയം . അന്ന്‍ ശിവഗിരിക്കുന്നില്‍ കണ്ട കാഴ്ചകളോരോന്നും പറഞ്ഞു വര്‍ഷങ്ങള്‍ക്കിപ്പുറം മരണ ശയ്യായില്‍ കിടന്നു അവര്‍ കുറേ കരഞ്ഞു സ്വന്തം മക്കളുടെ പേരു പോലും മറന്നിട്ടും ഗുരുവെന്ന നിത്യ സത്യത്തെ കണ്‍പാര്‍ത്തതിന്‍റെ ഓര്‍മ്മ മാത്രം നളിനിയമ്മയില്‍ മങാത്തെ നില്‍ക്കുന്നത് കണ്ടപ്പോള്‍ അത്ഭുതം തോന്നി ഇതൊരു ജ്ന്‍മ സുകൃതമാണ് ഓര്‍മ്മയുടെ അവസാന കണികയില്‍ ഗുരുസ്വരൂപം മാത്രം നിറഞ്ഞു നില്‍ക്കുക എന്നത്... എല്ലാ പൊരുളും തൊട്ടെണ്ണി ഒടുങ്ങുമ്പോള്‍ ഒടുവില്‍ തെളിയുന്ന പരമാത്മാ ചൈതന്യം പോലെയാണിത് .[ഗുരു ദേവന്റെ സഹോദരി മാതയുടെ കൊച്ചുമകളായിരുന്നു നളിനി അമ്മ കുറച്ചു വര്ഷം മുന്പ് അവര്‍ നിത്യതയില്‍ ലയിച്ചു അവസാന ശ്വാസം വരെ 'ഗുരു സ്വാമി ' എന്ന സ്നേഹാക്ഷരങ്ങള്‍ അവരുടെ കണ്‍ഠത്തില്‍ ജീവ മന്ത്രം പോലെ തങ്ങി നിന്നിരുന്നു ...] 

ലേബലുകള്‍:

സ്ത്രീ പീഡനവും മലയാളിയും



സ്ത്രീ എന്ന പദത്തിനൊപ്പം നാം ഇന്നേറ്റവും കൂടുതല്‍ കേള്‍ക്കുന്ന വാക്കായിമാറിയിരിക്കുന്നു സ്ത്രീ പീഡനം ...പ്രബുദ്ധരെന്ന്  സ്വയം വിശേഷിപ്പിക്കുന്ന മലയാളി അവന് മുന്നില്‍ നടക്കുന്ന കാര്യങ്ങളില്‍ പോലും പ്രതികരിക്കില്ല എന്ന നിലയിലേക്ക് അധപതിച്ചിരിക്കുന്നു .വെറും ഒരു
വില്‍പ്പനചരക്ക് ആയി സ്ത്രീയെ സ്വന്തം  പിതാവ്  പോലും കാണുന്നു എന്നത് മലയാളി മാധ്യമങ്ങളിലൂടെ അറിഞ്ഞത് ഞെട്ടലോടെ ആയിരുന്നു.
 ഒരു പാട് സ്ത്രീ പീഡനങ്ങളും മരണവും നമ്മള്‍ ഇത് പോലെ വായിക്കുകയും സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലും മറ്റുകൂട്ടായ്മകളിലൂടെയും ഘോര ഘോരം പ്രസംഗിക്കുകയും ചെയ്തു. എന്നാല്‍ നമ്മുടെ സമൂഹത്തിലെ ഇത്തരം സാമൂഹ്യ വിരുദ്ധര്‍ക്കെതിരെ പ്രതികരിക്കാന്‍ എത്ര യുവജന  സംഘടനകള്‍ അല്ലെങ്കില്‍ വ്യക്തികള്‍ രംഗത്ത് വന്നു എന്നത് അന്വേഷിച്ചാല്‍ നമുക്ക് മനസ്സിലാകും നമ്മുടെ സമൂഹത്തിന്റെ പ്രതികരണ ശേഷിയും സമൂഹത്തോടുള്ള പ്രതിബദ്ധതയും. പ്രതികരണ ശേഷിയുള്ള ഒരു സമൂഹം ഉണ്ടായിരുന്നു എങ്കില്‍ സൌമ്യ എന്ന നിഭാഗ്യവതിയായ യുവതിക്കു ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകില്ലായിരുന്നു  .റെയില്‍വേയും സംസ്ഥാന കേന്ദ്ര ഗവണ്‍മെന്‍റുകളും പരസ്പരം കുറ്റം ചാരാന്‍ ശ്രമിക്കുമ്പോള്‍ നഷ്ടപ്പെട്ടത് ഒരു വീടിന്റെ ഏക ആശ്രയമായ ഒരു പേണ്‍കോടിയാണ് .
"അധികാര വര്‍ഗ്ഗങ്ങളും രാഷ്ട്രീയക്കാരും ഉത്തരവാദിതത്തിന്റെ പേരില്‍ പരസ്പരം പോരടിയ്ക്ക്ട്ടെ .പക്ഷേ സഹയാത്രികരായ ..ദൃസാക്ഷികളായ ജനം എന്തു ഇടപെടലാണ്  ഈ വിഷയത്തില്‍
നടത്തിയത് എന്ന ചോദ്യത്തിന് മുന്നില്‍  സ്വയം കേമരെന്ന് വിശേഷിപ്പിക്കുന്ന മലയാളിക്ക് തലകുനിക്കാതെ നിവ്ര്‍ത്തിയില്ല" .മാധ്യമങ്ങളില്‍ സൂര്യനെല്ലികേസ് വണ്പ്പോല്‍ ഉന്നതങ്ങളില്‍ സ്വാധീനമൂള്ള കാമ കോലങ്ങള്‍ക്കെതിരെപ്രതികരിക്കാന്‍ ആ ധീരയായ പെണ്‍കോടിയുംഅവരുടെ വീട്ടുകാരും പ്രതികരിക്കാന്‍ തയ്യാറായപ്പോള്‍ അത് ചിലരുടെയൊക്കെ ഉറക്കം കെടുത്തി. ആ ഒരു സംഭവത്തിന് ശേഷം എത്രയോ പീഡനങ്ങള്‍ നാം കണ്ടും കേട്ടും അറിഞ്ഞു .നമ്മുടെ സമൂഹം എങ്ങിനെ പ്രതികരിച്ചു .ഒരു ശതമാനം പോലും ആത്മാര്‍ത്ഥത ആരും കണിച്ചില്ല എന്നതല്ലേ സത്യം ..തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പര്‍സ്പരം ചെളിവാരി എറിയാന്നുള്ള ഉപകരണമായി മാറിയിരിക്കുന്നു ആ പാവം പെണ്‍കൊടികള്‍ .തങ്ങളൂടെ ജീവിതം തകര്‍ത്തവര്‍ക്കെതിരെ പരസ്യമായി പ്രതികരിച്ച ആ കുട്ടികള്‍ക്ക് എന്തു നീതിയാണ്  നമ്മുടെ സമൂഹം നല്കിയത് ..സന്ധ്യ മയങ്ങി ഒരു സ്ത്രീയെ വഴിയില്‍ കണ്ടാല്‍ ..അവള്‍ പോക്കാണെന്ന് പറയുന്ന നമ്മുടെ യുവ സമൂഹം എന്നാണ് മാറുക .പിറന്ന നാടിനെ അമ്മയായി കരുതി ആദരിക്കുന്ന നമ്മുടെ ഭാരതത്തിന് ഭൂഷണമാണോ ഇത് .
പ്രതികരണ ശേഷി നഷ്ടപ്പെട്ട  സമൂഹമേ നാളെ നിങ്ങള്‍ക്ക് വേണ്‍റ്റപ്പെട്ടവരാകാം  ഇരയുടെ ഭാഗത്ത് നിങ്ങള്‍ക്ക് ചുറ്റുമുള്ള സമൂഹം അന്ന്‍ പ്രതികരിക്കണമെങ്കില്‍  കേവലം ചലിക്കുന്ന ഒരു യന്ത്രമാകാതെ നമ്മുടെ സമൂഹത്തോട് പ്രതിബദ്ധതയുള്ള  ഒരു സമൂഹ ജീവിയായി നാമോരുത്തരും മാരേണ്ടത്  നമ്മുടെ ആവിശ്യകതയാണെന്ന ബോധം നമ്മെ നയിക്കട്ടെ .
ദേശീയ ക്രൈം ബ്യൂറോയുടെ കണക്ക് പ്രകാരം ഒറോ 43 മണിക്കൂറിലും ബലാല്‍സംഗം നടക്കുന്നു എന്നാണ്‍ ..അത് ദേശീയമല്ലെ കേരളത്തിലതുണ്ടാവിള്ള എന്ന് കരുതി ആശ്വസിക്കാന്‍ വരട്ടെ ദൈവത്തിന്റെ സ്വന്തം നാടായ നമ്മുടെ കേരളത്തില്‍ ഓരോ അഞ്ജു മണിക്കൂറിലും ഒരു സ്ത്രീ പീഡന ശ്രമം നടക്കുന്നതായി രണ്ടായിരത്തി മൂന്നില്‍ നടത്തിയ സര്‍വേകള്‍ പറയുന്നു, എന്നാലിത് ഇപ്പോള്‍ എത്രയോ ഇരട്ടി ആയിട്ടുണ്ടാകാം.പരാതിയുമായി മുന്നോട്ട് വരുന്നവര്‍ക്കു നേരിടേണ്ടി വരുന്നത് അപമാനം മാത്രമാണ്‍, അവള്‍ പിശകാണെന്ന് മറ്റുള്ളവരോട് പറഞ്ഞു രസിക്കുന്നവനും പീഡനം നടത്തുന്നവനും തമ്മില്‍ വലിയ വത്യാസമൊന്നുമില്ല. ബലാല്‍സംഗത്തിലേക്കും പീഡനത്തിലേക്കും നയിക്കുന്നതും സ്ത്രീകളൂടെ വസ്ത്ര ധാരണ രീതിയാണെന്ന വാദം മലയാളി സമൂഹത്തില്‍ പാടെ പ്രചരിപ്പിക്കുന്നു എന്ന് കാണാം.എന്നാല്‍ പീഡിക്ക പ്പെട്ട സ്ത്രീകളൊന്നും തന്നെ അത്തരം വസ്ത്ര ധാരണ ശൈലിക്ക് ഉടമകളായിരുന്നില്ല എന്ന്‍ നമുക്ക് ഒന്ന് ചിന്തിച്ചാല്‍ നമുക്ക് മനസ്സിലാക്കാവുന്നതെയുള്ളൂ ഈ വാദം പൊള്ളയാണ് എന്നത്  ,പ്രലോഭനങ്ങളാലും.കപട സ്നേഹാ പ്രകടങ്ങലും വഴി ഈ കുട്ടികളുടെ ജീവിതം തകര്‍ക്കപ്പെടുകയാണ്‍ ചെയ്യുന്നത് .സ്വന്തം അമ്മയും പെങ്ങളും ഭാര്യയുമൊഴികെ കാണുന്ന സ്ത്രീയകളെയാല്ലാം ചരക്കായി കാണുന്ന മലയാളിയുടെ മനോരോഗം മാറാതെ നമ്മുടെ നാട് നന്നാവില്ല ..തിരക്കില്ലാത്ത ബസ്സില്‍ തിരക്ക് സൃഷ്ടിച്ചു മുന്നേറുന്ന വനെയും അധികാരത്തിന്റെയും  പണത്തിന്റെയും മറവില്‍ സ്ത്രീത്വത്തിന് വിലപ്പറയുന്നവരെ കൈകാര്യം ചെയ്യേണ്ടത്  നമ്മുടെ കടമയാണെന്ന ബോധം ഒറോരുത്തര്‍ക്കും ഉണ്ടാവേണ്ടതാണ് .ഏറ്റവും ഒടുവില്‍ നമ്മള്‍ അറിഞ്ഞ പറവൂര്‍ ,കോതമംഗലം പീഡനലേസുകളിലെ പ്രതികളില്‍ ഉന്നതരായവരെ സംരക്ഷിക്കാന്‍ ഉള്ള തത്രപ്പാടില്‍ ആയിരിക്കും നമ്മുടെ രാഷ്ട്രീയ കക്ഷികള്‍.നമ്മുടെ ഓരോരുത്തരുടേയും രാഷ്ട്രീയ ,മത കാഴ്ചപ്പാടുകള്‍ വ്യത്യസ്തമായിരിക്കാം പക്ഷേ മാതൃത്വം എന്നത് സ്ത്രീ യാണ്‍ നമ്മുടെ സമൂഹത്തിലെ ഒരുസ്ത്രീ അപമാനിക്കപ്പെടുന്നന്‍ത് ആ മാതൃത്വത്തെ അപമാനിക്കല്‍ ആണെന്ന്‍ നാം കരുതേണ്ടതല്ലേ.ബാഹ്യലോകം വിഡ്ഡികള്‍ എന്നും മണ്ട്ന്‍മാരെന്നും മുദ്രകുത്തിയ പാകിസ്ഥാനില്‍ കഴിഞ്ഞദിവസം മകളെ പീഡിപ്പിച്ച പിതാവിനെ പൊതുസമൂഹത്തില്‍വെച്ച് വധശിക്ഷ നടപ്പിലാക്കണം എന്ന്‍ പറഞ്ഞു അവിടത്തെ ഒരുപ്രദേശത്തെ ആബാലവൃദ്ധം ജനങ്ങള്‍ പ്രകടനം നടത്തി .. നമ്മുടെ നാട്ടിലൊ പീഡനം നടത്തിയവനു ജയ്  വിളിച്ചുകൊണ്ടാണ് പ്രകടനം ...നിങ്ങളുടെ നേതാക്കളുടെ അധികാരവും പണവുമുപയോഗിച്ച് അവര്‍ പാവം ഇരകളുടെ വായ് അടക്കുകയോ ഇല്ലാതാക്കുകയോ ചെയ്തേക്കാം ..പക്ഷേ അവര്‍ക്ക് ജയ് വിളിക്കുന്ന നിങ്ങള്‍ എത്തുവിഭാഗത്തില്‍ പെടും എന്ന ആലോചിച്ചിട്ടുണ്ടോ ....എന്തിന് വേണ്ടിയായിരുന്നു നിങ്ങളുടെ ജയ് വിളികള്‍ എന്ന്‍ ആലോചിച്ചിട്ടുണ്ടോ ..ഒരു സന്യാസി സമൂഹത്തില്‍ നടക്കുന്ന ദുഷ്ചെയ്തികളെ കുറിച്ച് നമ്മള്‍ വായിച്ചറിഞ്ഞു ഈ നാട്ടിലെ ഒരു കൊച്ചു കുഞ്ഞിന് പോലും അറിയാം സിസ്റ്റര്‍ അഭയയെ അവാര്‍ കൊല്ലപ്പെട്ടതാണെന്ന്  നമ്മ്ള് ഓരോരുത്തരും വിശ്വസിക്കുന്നു എന്നിട്ടും എന്തുകൊണ്ട് കൊലയാളിയെ മാത്രം കണ്ടെത്തുന്നില്ല ..ഏറ്റവും ഒടുവില്‍ സിസ്റ്റര്‍ ജെസ്മിന്‍ തന്റെ ആമേന്‍ എന്ന പുസ്തകത്തില്‍ തന്റെ ജീവിതത്തില്‍ അനുഭവിക്കേണ്ടി വന്ന പീഡനങ്ങളെ പറ്റി വ്യക്തമായി പറഞ്ഞു ...നമ്മുടെ ദൃശ്യമാധ്യമങ്ങളില്‍ വരെ അവാര്‍ അത് തുറന്നു പറഞ്ഞു ..ജഡ്ജിയെ ശുംഭന്‍ എന്ന് വിളിച്ചപ്പോള്‍ കേസ് എടുക്കാന്‍ ഉണ്ടായ വികാരം എന്തേ ബഹുമാനപ്പെട്ട കോടതികള്‍ക്ക് ഈ വിഷയങ്ങളില്‍ ഉണ്ടാകുന്നില്ല ...ഒരുമതത്തെയും ഇകഴ്ത്തികാണിക്കുന്നത് എന്‍റെ ലക്ഷ്യമല്ല സന്തോഷ് മാധവന്‍മാരേയും ,നിത്യാനന്ദമാരെയുമൊക്കെ ഇത്തരം കാമ ഭ്രാന്തന്‍മാര്‍ ആയികാണുന്നു അവരുടെ കേസുകളിലും ഉള്‍പ്പെട്ട ഉന്നതറെ സംരക്ഷിക്കുന്നതും നമ്മള്‍ വോട്ട് ചെയ്തു നമ്മെ സേവിക്കാന്‍ അയച്ച അതേ രാഷ്ട്രീയ അധികാര പിന്‍പുകള്‍ ആണ് ..പ്രതികരണശേഷിയുള്ള സമൂഹത്തിലെ ഒരു കണ്ണിയാവാന്‍ നമ്മള്‍ക്ക് സാധിച്ചാല്‍ ഒരു ഗോവിന്ദാചാമിയും ഉണ്ടാവില്ല അവനെ പോലുള്ള കാമഭ്രാന്ത്ന്‍മാരെ സംരക്ഷിക്കാനും അവന് വേണ്ടി വക്കാലത്ത് പറയാനും വക്കീലിന്റെ കോട്ടിട്ട കാമപിന്‍പുകളും രംഗത്ത് വരില്ല നമ്മള്‍ ഉണരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു ഇനിയും വൈകരുത് ...

ലേബലുകള്‍:

Followers

About Me

My Photo
Hari mathilakam
mathilakam, kerala, India
ഞാന്‍ ഹരീഷ് ഒരു പ്രത്യേകതയും അവകാശ പ്പെടാനില്ലാത്ത ഒരു സാധാരണ മലയാളി,ഇവിടെ ഞാന്‍ കുറിച്ചിടുന്നത് എന്‍റെ മനസ്സില്‍ തോന്നുന്ന കാര്യങ്ങളാണ്‍ അതു ചിലപ്പോള്‍ നിങ്ങളുടേതും കൂടെയാകാം..തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരിനടുത്തുള്ള മതിലകം എന്ന ഗ്രാമത്തിലാണ്‍ എന്‍റെ വീട് .ഒരു നല്ല നാട്ടിന്‍പുറം.ഒരു മലയാളിയായത്തില്‍ അഭിമാനിക്കുന്നതിലേറെ ഒരു ഇന്ത്യക്കാരനായി ജനിച്ചതില്‍ അഭിമാനിക്കുന്നവന്‍
View my complete profile

Pages



ഹരിമതിലകം. Powered by Blogger.

About

പാഥേയം മലയാളം മാഗസിന്‍

paadhem

Feeds