സ്വാഗതം....



സന്ദീപ് ഉണ്ണിക്കൃഷ്ണന്‍



ഭാരതംബക്ക് ആ ധീരപുത്രനെ നഷ്ടപെട്ടിട്ട് മൂന്നു  വര്ഷം തികയുന്നു.പിറന്ന നാടിന്റെ മാനം രക്ഷിക്കാനായ്‌ സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ച ആ ധീരനായ യോദ്ധാവിന്റെ ജ്വലിക്കുന്ന ഓര്‍മ്മക്കുമുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് ആ മഹാന്റെ കുടുംബത്തിന്റെ പ്രാര്‍ഥനയില്‍ പങ്കുകൊള്ളുകയും ചെയ്യുന്നതിനോടൊപ്പം ഭാരതാംബയെ ശിഥിലപെടുത്താന്‍ വരുന്ന ഏതു ഭീകരവാദിയെയും നേരിടാന്‍ പിറന്ന നാടിന്റെ മാനം കാക്കാനായ്‌ സ്വന്തം ജീവന്‍ ബലിയര്‍പ്പിക്കാന്‍ ഓരോ ഭാരതീയനും അഭിമാനമുള്ളു എന്ന് ഓര്‍മ്മിപ്പിക്കട്ടെ

ഐ എസ ആര്‍ ഓ ഉദ്യോഗസ്ഥന്‍ ആയിരുന്ന ഉണ്ണികൃഷ്ണന്റെയും ധനലക്ഷ്മിയുടെയും മകനായി ആയിരത്തി തൊള്ളായിരത്തി എഴുപത്തി എഴില്‍ സന്ദീപ്‌ ജനിച്ചു ഉല്‍സൂരിലെ ഫ്രാങ്ക് ആന്റണി പബ്ലിക് സ്കൂളിലാണ് സന്ദീപ് തന്റെ 14 വര്‍ഷം നീണ്ട വിദ്യാഭ്യാസ ജീവിതം നയിച്ചത്. 1995-ല്‍ ഇവിടെനിന്ന് ശാസ്ത്രത്തില്‍ ബിരുദവും നേടി. പഠനകാലത്ത് കായികഇനങ്ങളില്‍ ഏറെ താല്പര്യം കാണിച്ചിരുന്ന സന്ദീപ് സ്കൂളിലെ മികച്ച ഓട്ടക്കാരനായിരുന്നു. 1995-ല്‍ നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ ചേര്‍ന്നു. പഠനത്തിനുശേഷം 1999-ല്‍ ഇന്ത്യന്‍ കരസേനയുടെ ബിഹാര്‍ റെജിമെന്‍റില്‍ ചേര്‍ന്നു. കരസേനയിലെ സൈനികജീവിതത്തിനിടയില്‍ ജമ്മു കശ്മീര്‍, രാജസ്ഥാന്‍ തുടങ്ങിയ ഇടങ്ങളില്‍ ദേശവിരുദ്ധ പ്രവര്‍ത്തനം നേരിടാനും അദ്ദേഹം നിയോഗിക്കപ്പെട്ടു.2007 ജനുവരി മുതല്‍ ദേശീയ സുരക്ഷാസേനയില്‍ ഡെപ്യൂട്ടേഷനില്‍ പ്രവേശിച്ചു. അവിടെ അദ്ദേഹം 51 സ്പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. 2008-ല്‍ ഭീകരവാദികള്‍ മുംബൈ ആക്രമിച്ചപ്പോള്‍ ബന്ദികളാക്കിയവരെ രക്ഷിക്കാന്‍ നിയോഗിച്ച ദേശീയ സുരക്ഷാസേനയില്‍ അംഗമായിരുന്നു സന്ദീപ് ഉണ്ണിക്കൃഷ്ണന്‍. തീവ്രവാദികള്‍ നിലയുറപ്പിച്ച താജ് ഹോട്ടലിലേക്ക് കമാന്‍ഡോകള്‍ നടത്തിയ പ്രത്യാക്രമണം ഓപ്പറേഷന്‍ ബ്ലാക്ക് ടൊര്‍ണാഡോ എന്നായിരുന്നു അറിയപ്പെട്ടത്. ഏറ്റമുട്ടലില്‍ പരിക്കേറ്റ ഒരു കമാന്‍ഡോയെ അവിടെനിന്ന് മാറ്റിയശേഷം തീവ്രവാദികള്‍ക്കുനേരെ കുതിച്ച സന്ദീപ് പിന്‍ഭാഗത്ത് വെടിയേറ്റു വീണു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹം പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. പിറന്ന നാടിനു വേണ്ടിയുള്ള പോരാട്ടത്തില്‍ ജീവന് നഷ്ടപെട്ട അദ്ധേഹത്തിനു മരണാനന്തര ബഹുമതിയായ്‌ ഭാരത സര്‍ക്കാര്‍ അശോക ചക്രം നല്‍കി ആദരിച്ചു.

                       
                                   ഭാരത് മാതാകി ജയ് 

ലേബലുകള്‍:

ഹര്‍ഷേട്ടന്‍

രാഷ്ട്രീയത്തിന്റെ ചൂടും ചൂരും അതിന്റെ ഏറ്റവും പാരമ്യത്തില്‍ നില്‍ക്കുന്ന കൊടുങ്ങല്ലൂരില്‍ തിരഞ്ഞെടുപ്പ് അടുത്താലത്തെ അവസ്ഥ പറയേണ്ടതില്ലല്ലോ.തിരഞ്ഞെടുപ്പ് പ്രചരണവാഹനത്തിന്റെ ശബ്ദം കേള്‍ക്കുമ്പോളേക്കും നോട്ടീസിനായ് വാഹനത്തിന്റെ പിന്നാലെ ഓടിയിരുന്ന കാലം.സ്ഥാനാര്‍ത്തികളോടായിരുന്നില്ല അന്ന്  ആരാധന ഘന ഗാംഭീര്യ ശബ്ദത്തില്‍ ഒഴുകി എത്തുന്ന അനൌണ്‍സ്മെന്‍റ് കാരനോടായിരുന്നു.മാത്രമല്ല ഓരോപാര്‍ട്ടിക്കാരുടെയും സ്ഥിരം വാചകങ്ങളും ഹൃദിസ്ഥമായിരുന്നു.വീടിന് തൊട്ടടുത്തുള്ള ഹര്‍ഷേട്ടന്‍ എനിക്കും ചങ്ങാതിമാര്‍ക്കും ത്രിവര്‍ണ്ണ പതാകയില്‍ കൈപ്പത്തി ആലേഖനം ചെയ്ത ബാഡ്ജുകള്‍ തരുമായിരുന്നു പരംപരാഗതമായി  എന്‍റെ വീട്ടുകാരും കോണ്‍ഗ്രസ്സുകാരായിരുന്നത്  കൈപ്പത്തി ബാഡ്ജ്  ഷര്‍ട്ടില്‍ കുത്തി നടക്കുന്നത് കൊണ്ട്  വീട്ടുകാര്‍ക്കും എതിര്‍പ്പില്ലായിരുന്നു.തിരഞ്ഞെടുപ്പ്  റിസല്‍റ്റ് വന്നപ്പോള്‍ ഹര്‍ഷേട്ടന്‍റെ പാര്ട്ടി തോറ്റതിന്‍റെ കാരണങ്ങള്‍ അച്ഛനും ഹര്ഷേട്ടനുമിരുന്ന്  പറഞ്ഞു കൊണ്ടിരിക്കയാണ്‍.ഹര്‍ഷേട്ടാ അടുത്ത പ്രാവീശ്യം നമ്മുടെ സ്ഥാനാര്‍തിയേയും സഖാവ്  എന്ന്‍  പേരിനു മുന്നേ ചേര്‍ത്ത് വിളിച്ചു പ്രയുമ്പോള്‍ പറയണം ഹര്‍ഷേ ട്ടനെയും ഇനി സഖാവ്  ചേര്‍ത്തേ ഞാന്‍ വിളിക്കൂ എന്ന്‍  ഞാന്‍ പറഞ്ഞു തീര്‍ന്നതും അവിടെ ഒരു കൂട്ടച്ചിരി ഉയര്‍ന്നു.(സ്ഥാനാര്‍ഥിയുടെ മുന്നില്‍ സഖാവ് ചേര്‍ത്ത് വിളിക്കുന്നത് എന്തോ എനിക്ക്  കൂടുതല്‍ രസകരമായി തോന്നിയിരുന്നു )എന്താ സംഭവമെന്ന്  മനസ്സിലായില്ലെങ്കിലും എന്തോ മണ്ടത്തരമാണെന്ന് മനസ്സിലായ ഞാന്‍ പതുക്കെ സ്ഥലം കാലിയാക്കി.അന്ന് പറഞ്ഞതിലെ മണ്ടത്തരം പിന്നീടു  മനസ്സിലായെങ്കിലും ഹര്‍ഷേട്ടന്‍ എനിക്ക് സഖാവ്  ഹര്‍ഷേട്ടനായി തുടര്‍ന്നു.
         ഒരുമിച്ച്  കളിച്ചു വളര്‍ന്ന ചങ്ങാതിമാര്‍ പലരാഷ്ട്രീയ പാര്‍ട്ടികളുടെ പേര് പറഞ്ഞു പരസ്പരം പോരടിക്കുന്നതും ഇല്ലാതാക്കുന്നതും കണ്ടു വളര്‍ന്ന എന്നില്‍ രാഷ്ട്രീയം എന്നത്  വെറുപ്പുളവാക്കുന്ന ഒന്നായി മാറി.
   നിര്‍ത്താതെയുള്ള ഫോണ്‍വീളീ കേട്ടാണ്‍ ഞാന്‍ ഞെട്ടി യുണര്‍ന്നത് .ഫോണിന്‍റെ മറ്റേതലക്കല്‍നിന്നും ഒരറിയിപ്പ് ....ഹര്‍ഷേട്ടന്‍ പോയി...........എന്തായിരുന്നു എന്ടെ ആ നിമിഷത്തെ വികാരം എന്നെനിക്കറിയില്ല ശുഭ്ര വസ്ത്രധാരിയായ ആ മനുഷ്യന്‍ അത്രക്കും എന്‍റെ മനസ്സിനെ സ്വാധീനിച്ചിരുന്നു.ഇലക്ട്രിക് ബള്‍ബിന്‍റെ അരണ്ടവെളിച്ചത്തില്‍  നിശ്ചലനായി തറയില്‍ കിടക്കുന്ന ഹര്ശേട്ടന്‍.  ആരൊക്കെയോ ചുറ്റുമിരുന്ന്  കരയുന്നുണ്ട്  എന്‍റെ കണ്ണീല്‍ ഇരുട്ട് കയറുന്ന പ്രതീതി, ഫാനിലേക്ക് നീളുന്ന കൈലിയും ശരീരത്തിനു  ചുറ്റും രക്തവും തൊട്ടടുത്തെത്തിയപ്പോള്‍ മാത്രമാണ്  ഞാന്‍  ആണ് കണ്ടത്


            എന്താണ് സംഭവമെന്നറിയില്ല ആത്മഹത്യ ആണെന്ന്‍  തോന്നുന്നില്ല കണ്ടിട്ട്  രക്തമുണ്ടായിരുന്നു ചുറ്റും വഴിയരികില്‍ നിന്നിരുന്ന ആള്‍കൂട്ടത്തില്‍നിന്നാരോ പതിഞ്ഞ ശബ്ദത്തില്‍ പറയുന്നത്  കേട്ടു. ഒരു പാട് ചോദ്യങ്ങള്‍ ഉണ്ടായിരുന്നു മനസ്സില്‍ ആത്മഹത്യ ആണെങ്കില്‍ എന്തിന് ? അല്ല മറിച്ചാണെങ്കില്‍ ആര് ?നീ ആവിശ്യമില്ലാത്ത കാര്യത്തിലൊന്നും ഇടപെടേണ്ട അവര്‍ക്ക് ആള്‍ക്കാരുണ്ട്  അവര്‍ നോക്കികൊള്ളും സംശയം ചോദിച്ചപ്പോള്‍ വീട്ടിലെ മറുപടി ഇതായിരുന്നു .
ആ ശുപത്രിയില്‍ കൊണ്ടുപോകാതിരിക്കാന്‍ പറ്റില്ല പക്ഷേ എല്ലാം ഞാന്‍ പറഞ്ഞിട്ടുണ്ട്  ബോഡി പെട്ടന്നു തന്നെ വിട്ടു കിട്ടും എന്ന്‍  ജനപ്രതിനിധി അണികളോട്  പറയുന്നത്  കേട്ടപ്പോള്‍ ഹര്‍ഷേട്ടനോടെനിക്  സഹതാപമാണ് തോന്നിയത് .ആ  സാധു ഈ പാര്‍ട്ടിക്ക്  വേണ്ടിയാണല്ലോ ജീവിതം മാറ്റിവെച്ചത് .ഇന്നും ആ വീടിന്  മുന്നിലൂടെ പോകുമ്പോള്‍ ഞാന്‍ അറിയാതെ എന്‍റെ കണ്ണൂകള്‍ ആ പൂമുഖത്തേക്ക്  എത്തിനോക്കാറുണ്ട്  തൂവെള്ള ഖദര്‍ ഷര്‍ട്ടും മുണ്ടും ധരിച്ച്  ഹര്‍ഷേട്ടന്‍ ചിരിക്കുന്നുണ്ടോ എന്ന്‍

ലേബലുകള്‍:

Followers

About Me

My Photo
Hari mathilakam
mathilakam, kerala, India
ഞാന്‍ ഹരീഷ് ഒരു പ്രത്യേകതയും അവകാശ പ്പെടാനില്ലാത്ത ഒരു സാധാരണ മലയാളി,ഇവിടെ ഞാന്‍ കുറിച്ചിടുന്നത് എന്‍റെ മനസ്സില്‍ തോന്നുന്ന കാര്യങ്ങളാണ്‍ അതു ചിലപ്പോള്‍ നിങ്ങളുടേതും കൂടെയാകാം..തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരിനടുത്തുള്ള മതിലകം എന്ന ഗ്രാമത്തിലാണ്‍ എന്‍റെ വീട് .ഒരു നല്ല നാട്ടിന്‍പുറം.ഒരു മലയാളിയായത്തില്‍ അഭിമാനിക്കുന്നതിലേറെ ഒരു ഇന്ത്യക്കാരനായി ജനിച്ചതില്‍ അഭിമാനിക്കുന്നവന്‍
View my complete profile

Pages



ഹരിമതിലകം. Powered by Blogger.

About

പാഥേയം മലയാളം മാഗസിന്‍

paadhem

Feeds