സ്വാഗതം....



എന്നെ പറ്റി കുറച്ച്


എന്താണു ബ്ളോഗ്ഗ് എന്താണു ബ്ളോഗ്ഗില് എഴുതേണ്ടതൊന്നും എനിക്കറിയില്ല ആകെ എഴുതുന്നതു സൌഹൃദങ്ങളുടെ കൂട്ടായ്മയായ ഓര്കൂട്ടിലാണു ഞാന് ഹരീഷ് വളരെ അടുത്തവര് ഹരി എന്നുവിളിക്കും സാംസ്കാരികതലസ്ഥാനമായ തൃശ്ശിവപേരൂരിലെ ചരിത്രമുറങ്ങികിടക്കുന്ന കൊടുങ്ങല്ലൂരിനടുത്തുള്ള തൃക്കണാമതിലകം എന്ന സ്ഥലത്താണു ഞാന് ജനിച്ചത് സ്ക്കൂള് വിദ്യഭാസത്തിനുശേഷം പരീക്ഷ്ക്ക് മാര്ക്കുവളരെ കൂടൂതല് ഉണ്ടായതിനാല് ഒരു പാരലല് കോളേജില് പ്രി ഡിഗ്രി പൂര്ത്തിയാക്കിയശ്ശേഷം ആരുടെയൊയൊക്കെ ഇഷ്ടത്തിനു ഇലക്ട്രോണിക്സ് പഠിക്കാന് പോയി അതു കഴിഞ്ഞ് ഒരു ഇന്ഷുറന്സ് ഏജണ്റ്റ് ആയി ജോലിനോക്കി ഇതു നമുക്ക് ശരിയാവില്ലാന്നു തിരിച്ചറീഞ്ഞ് പിന്നെ ഒരു ഹോമപ്ളയിന്സസ്സ് സ്ഥാപനത്തീല് മാനേജരായി ജോലി നോക്കി മതിലകത്തിനടൂത്തൂള്ള രണ്ടു പള്ളിക്കൂടങ്ങളുടെ നടുവിലായിരുന്നു ഞങ്ങളുടെ ഷോപ്പ് ഒന്നു ആണ് കുട്ടികളുടേതും ഒന്നു പെണ്കുട്ടികളുടേതും ഇതിനിടയില് സിവില് പഠിക്കാന് ഇറങ്ങി പുറപെട്ടു അതിരാവിലെ ഷോപ്പിലെത്തി ഗേള്സിലേക്കു നോക്കി ഇരിക്കുക യായിരുന്നു വല്ലാത്ത ഓര്മ്മ ശക്തിയായിരുന്നു അന്നൊക്കെ ഏകദേശം ആയിരത്തിനു മുകളില് കുട്ടികളുള്ള ആസ്കൂളിലെ ഒട്ടു മിക്ക കുട്ടികളുടെ മുഖവും വരുന്ന സമയവും പേരും എനിക്കന്നു ഹൃദിസ്ഥമായിരുന്നു എന്തോ ബോയ്സിലെ കൂട്ടികള്ക്ക് ഞങ്ങളുടെ ശ്രദ്ധകിട്ടുന്നിലെന്ന പരാതി മൂലം ആവും ബോയ്സ് സ്കൂളും മിക്സഡ് ആക്കാന് തീരുമാനിച്ചു അതൊരു ഉത്സവകാലമായിരുന്നു ഇതിനിടയിലാണു എണ്റ്റെ ഒരു സുഹൃത്ത് അവണ്റ്റെ ബസ്സിലേക്ക് കണ്ടക്ടറുടെ ആവിശ്യമുണ്ടെന്നും വിശ്വസ്ഥനാവണമെന്നും എന്നവന് പറഞ്ഞു ഞാന് ആ രണ്ടുസ്കൂളിലെ കുട്ടികളുടെ സംരക്ഷണം ഏറ്റടൂത്താല് പോരന്ന തോന്നല് എന്നിലുണ്ടായി അങ്ങിനെ ആ ഭാരിച്ച ഉത്തരവാദിത്ത്വം കൂടീ ഞാന് ഏറ്റടൂത്തൂ എന്നാല് അങ്ങിനെ ഏകദേശം ഒരു വര്ഷം കൂടീ അങ്ങിനെ പോയ് ഓാാാ ഇതിനിടയില് ഒരു കാര്യം ഞാന് മറന്നു പോയി ഇതിനിടെ ഞാന് ഒരു പെണ്കുട്ടിയോട് എണ്റ്റെ ഇഷ്ടം തുറന്ന് പറഞ്ഞു ഇപ്പോളും ഞാന് അതിശയപേടാറുണ്ട് ആകുട്ടി എന്തു കോണ്ടൊ തിരിച്ചുമിഷ്ടമാണെന്ന് പറഞ്ഞു അങ്ങിനെ ബസ്സിലെ ജോലിക്കിടയില് എണ്റ്റെ പ്രതീക്ഷകള് തകര്ത്തുകൊണ്ട് ഒരു വിസ വന്നു അതുംസിംഗപൂറിലേക്ക് എണ്റ്റെ അവസ്ഥയെന്താകുമെന്ന് നിങ്ങള്ക്കറിയാമല്ലൊ എനിക്ക് ഹാര്ട്ടറ്റാക്ക് വരുമെന്ന് വിചാരിച്ചദിവസങ്ങള് അങ്ങിനെ ആദിവസം വന്നു ഞാന് ചെന്നൈയിലെ ഇഗ്മോരെന്ന സ്ഥലത്ത് എത്തീ ഞങ്ങള് 20 പേരുണ്ട് ആദ്യം മലേഷ്യക്കും അവിടെനിന്നും സിംഗപൂര്ക്കും അങ്ങിനെയാണു തമിഴന് പറഞ്ഞത് പുലികളുടെ നാട്ടിലെ വിമാനത്തീല് യാത്രയായി എണ്റ്റെ അടുത്ത സീറ്റിലിരുന്ന കവിതയെന്ന തമിഴത്തീ പെണ്കുട്ടിയെ ഞാനൊരിക്കലും മറക്കില്ല കോലാലമ്പൂര് വിമാനതാവള്ത്തില് ഞാന് എത്തീ ചെക്കിന്നില് നിന്നപ്പോല് എണ്റ്റെ കൂടെയുണ്ടായവരുടെയല്ലാം ഹാന്ഡ് ബാഗ് ഉദ്യോഗസ്ഥര് മേടിച്ചുവച്ചു എണ്റ്റെ ബാഗ് മാത്രം തിരിച്ചു തന്നു മലയാളിയാണല്ലെ ഞാന് ഞെട്ടി പോയി എന്താകരണം മലയാളിക്ക് ചെക്കിങ്ങൊന്നും വേണ്ടായിരിക്കും മലയാളിയായതി എനിക്കിത്തീെരി അഭിമാനം തോനി അപ്പോളാണു കണ്ടതു കൂടെയുണ്ടായുരുന്നവരുടെ ബഗില്നിന്നു വിമാനത്തീനകത്തു വച്ച് ഭക്ഷണം കഴിക്കാന് തന്ന സ്പൂണും ഫോറ്ക്കുമെല്ലാം പെട്ടന്നു തന്നെ ഒരാള് വന്നു ഞങ്ങളെ ഒരുമിച്ച് കൂട്ടീകൊണ്ടു പോയി എത്തീചേറ്ന്നത് ഒരു ജയിലിലേക്കായിരുന്നു എന്താകാര്യമെന്ന് എനിക്ക മനസ്സിലായില്ല ഞാന് അറിയാവുന്ന ഇഗ്ളീഷില് കാര്യം ചോദിച്ചൂ അപ്പോളാണറീഞ്ഞത് ഞങ്ങളേ റിസീവ് ചെയ്യാനവീടെ യാരുമെത്തീയിട്ടില്ലന്ന് പറ്റിച്ചതായിരുന്നു ജയിലേക്ക് കയറീ ഒരു വലിയ ഹാള് ചെയറൂം എസിയുമൊക്കെയുണ്ടെ ടീ. വിയുമുണ്ട് അപ്പോളാണു ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലുമെന്ന കവിത ഒാര്മ്മ വന്നത് 5 ദിവസങ്ങള്ക്ക് ശേഷം ഞങ്ങള് തിരിച്ച് നാട്ടിലേക്ക് വിമാനം കയറീ നാട്ടുകാര്ക്കെല്ലാം കാണുപോള് ഒരു സിമ്പതിയായിരുന്നു ഇനിയെന്ത് എന്ന ചിന്ത ഇങ്ങനെ അലട്ടി കൊണ്ടിരിക്കുമ്പോളാണു ഞാന് മുന്നേപറഞ്ഞ കൂട്ടിയുടെ കല്ല്യാണാലോചന നടക്കുന്നു എന്നിലെ കാമുകന് ഉണര്ന്നു ഞാന് എണ്റ്റെ വീട്ടില് കാര്യം അവതരിപ്പിച്ചു നടക്കില്ല മോനെ എന്ന അഛനുമമ്മയും സഹോദരിയും ഒരേസ്വരത്തീല് പറഞ്ഞു ഞാന് സിമണ്റ്റിണ്റ്റെ പരസ്യം പോലെ ഉറച്ചൂനിന്നു.. അവ്സാനം ഗ്ത്യന്തരമില്ലാതെ രണ്ടു കൂട്ടരുടെയും വീട്ടുകാര് സമ്മതിച്ചൂ ഇതിനിടയില് എനിക്ക് ഒരു മൊബൈല് കമ്പനിയില് ജോലികിട്ടി എണ്റ്റ സുഹൃത് ബന്ധങ്ങള് വളര്ന്നു വീണ്ടും വില്ലണ്റ്റെ വേഷത്തില് വിസവന്നു ഇപ്രാവിശ്യം അബുദാബിയിലെ ഒരു കമ്പനിയിലെക്കായിരുന്നു ഇവിടെ ഇപ്പോള് രണ്ടര വര്ഷമായി മണ്ടന്മാരായ അറബികളുടെയും ബോധമില്ലാത്ത പാകിസ്ഥാനികളുടെയും ഒപ്പം ജോലിചെയ്യുന്നു ഇതിനിടയില് ഒരുപാടൂ സൌഹൃദങ്ങള് ഉണ്ടായി ഇവിടെ എത്തിപെട്ടതില് പിന്നെയാണു ഇണ്റ്റര്നെറ്റ് വഴി കൂടൂതല് ബന്ധങ്ങല് ഉണ്ടായത് ഒാര്കൂട്ടും പാഥേയവും എല്ലാം.......

ലേബലുകള്‍:

Followers

About Me

My Photo
Hari mathilakam
mathilakam, kerala, India
ഞാന്‍ ഹരീഷ് ഒരു പ്രത്യേകതയും അവകാശ പ്പെടാനില്ലാത്ത ഒരു സാധാരണ മലയാളി,ഇവിടെ ഞാന്‍ കുറിച്ചിടുന്നത് എന്‍റെ മനസ്സില്‍ തോന്നുന്ന കാര്യങ്ങളാണ്‍ അതു ചിലപ്പോള്‍ നിങ്ങളുടേതും കൂടെയാകാം..തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരിനടുത്തുള്ള മതിലകം എന്ന ഗ്രാമത്തിലാണ്‍ എന്‍റെ വീട് .ഒരു നല്ല നാട്ടിന്‍പുറം.ഒരു മലയാളിയായത്തില്‍ അഭിമാനിക്കുന്നതിലേറെ ഒരു ഇന്ത്യക്കാരനായി ജനിച്ചതില്‍ അഭിമാനിക്കുന്നവന്‍
View my complete profile

Pages



ഹരിമതിലകം. Powered by Blogger.

About

പാഥേയം മലയാളം മാഗസിന്‍

paadhem

Feeds