സ്വാഗതം....



നമ്മുടെ ഭൂമിയെ രക്ഷിക്കൂ

  ഏപ്രില്‍ 22 ലോകം മുഴുവന്‍ ഭൌമദിനമായി ആചരിക്കുന്നു.നമ്മള്‍ വസിക്കുന്ന ഭൂമി ഇന്ന് നേരിടുന്നത് കനത്ത വെല്ലുവിളികളാണ്‍ വര്‍ഷങ്ങള്‍ക്കു മുന്പ് കൃത്യമായ ഒരു കാലാവസ്ഥക്രമം ഉണ്ടായിരുന്നു നമ്മള്‍ക്ക്.കുറെ കാലമായി ഈ ക്രമമൊക്കെ നമ്മള്‍ക്ക് തെറ്റി തുടങ്ങിയിട്ട്.കാലാവസ്ഥാവ്യതിയാനങ്ങളുടെ അപകടകരമായ അവസ്ഥയിലൂടെയാണ് നാമിന്നു കടന്ന് പോകുന്നത്.താപനില അപകടകരമാംവിധത്തില്‍ കുതിച്ചുയരുമ്പോളും കാലംതെറ്റി പെയ്യുന്ന മഴയും ശൈത്യമില്ലാത്ത ശൈത്യകാലവും ഒക്കെ വരുമ്പോള്‍ കലി കാലമെന്ന്  പിറുപിറുത്ത് കൊണ്ട് ആറെയൊക്കെയോ ശപിക്കുന്ന നമ്മളില്‍ ഭൂരിഭാഗം പേരും എന്താണീ ഭീകരമായ അവസ്ഥയ്ക്ക് കാരണമെന്ന് ചിന്തിച്ചിട്ടുണ്ടോ.ഇല്ല എന്നുതന്നെയായിരിക്കും ഭൂരിഭാഗം പേരുടെയും ഉത്തരം.അഥവാ ഇതൊക്കെ ഞങ്ങള്‍ക്കറിയാം എന്ന് ഉത്തരം പറയുന്നവരാണെങ്കില്‍ കൂടി ,അതിന് എന്താണ് പരിഹാരം എന്ന് ചിന്തിക്കുന്നവര്‍ ഞാന്‍  എന്‍റെ ഭൂമിയുടെ നീലനില്‍പിനെ തകര്‍ക്കത്തക്കാവിധം പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് ചിന്തിക്കാറുണ്ടോ ? ഉണ്ടെങ്കില്‍ അതിന് പ്രധിവിധി ചെയ്യാറുണ്ടോ ?അങ്ങേയറ്റം വിഷമകരമായ സത്യം സാക്ഷരതയിലും വിദ്യഭാസത്തിലുമൊക്കെ മുന്നോക്കം നില്‍ക്കുന്ന നമ്മള്‍ കേരളീയര്‍ ഇതെല്ലാം അറിഞ്ഞിരിന്നിട്ടും അറിഞ്ഞില്ല എന്നു നടിക്കുകയോ ,ഞാന്‍ ഒരാള്‍ മാറിയിട്ടേന്താ വരാനുള്ളത് വരും എന്ന ഖേദകരമായ ചിന്തപിന്‍തുടരുന്നവരാണ്‍.ദൈവത്തിന്റെ സ്വന്തം നാടെന്ന് അഹങ്കരിക്കുന്ന നമ്മള്‍ ആ പേരിനു അര്‍ഹറാണോ എന്ന് ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.നാളത്തെ പൌരന്‍മാരായ യുവാക്കളില്‍ നിന്നുതന്നെയാണ് മാറ്റങ്ങള്‍ ആദ്യം വരേണ്ടത് അന്ധമായ രാഷ്ട്രീയ വൈരാഗ്യത്തിനും മദ്യത്തിനും പുറകെ പോകുന്ന ഇന്നത്തെ യുവ തലമുറ മുന്നോട്ട് വന്നാല്‍ ഇനിയും നമ്മള്‍ക്ക് നമ്മൂടെ ഭൂമിയെ രക്ഷിക്കാന്‍ കഴിഞ്ഞേക്കാം.നശിപ്പിക്കപ്പെടുന്ന പ്രകൃതി വിഭവങ്ങളെ സംരക്ഷിക്കാന്‍ സുഗുതകുമാറിയും മേധാപട്ക്കറെയും പോലുള്ളവര്‍ ശബ്ദമുയര്‍ത്തുമ്പോള്‍ ഇവര്‍ക്കൊന്നും വേറെപണിയില്ലെ എന്നുചോദിക്കുന്ന അവസ്ഥ നമുക്ക് മാറ്റിയെടുത്തേ പറ്റൂ.ഒരുകാലത്ത് മനുഷ്യന്‍ പ്രകൃതിയോട് ഇണങ്ങിയാണ്‍ ജീവിച്ചിരുന്നത് എന്നവന്‍ പ്രകൃതിയില്‍ നിന്നും അകലാന്‍ തുടങ്ങിയോ അന്ന് മുതല്‍ നാം പ്രകൃതി ദുരന്തങ്ങള്‍ക്ക് കാരണക്കാരായിമാറി.എന്താണ് നമ്മൂടെ ഈ ദുരവസ്ഥയ്ക്ക് കാരണമെന്ന് നമുക്ക് ഒന്ന് പരിശോധിക്കാം

ഭൂമി മരണാസന്നം  പ്രതി നമ്മള്‍ 

നമ്മളെ കാത്തിരിക്കുന്നത് ദുരന്തങ്ങളുടെ നാളുകളാണെന്ന് പല പരിസ്ഥിതി വിദഗ്ദരും നമ്മെ ഓര്‍മ്മപെടുത്തുന്നു.ഭൂമി ഇല്ലാതാവുന്ന ഒരവസ്ഥ ആ ചിന്തകള്‍ പോലും നമ്മെ പേടിപ്പിക്കുന്നതാണ്‍.ഭൂമിക്ക് പനീ കൂടി കൊണ്ടേയിരിക്കുന്നു സൂര്യതാപനത്തില്‍ സര്‍വ്വം കത്തിചാംപാലാകുന്ന അവസ്ഥയെ കുറിച്ച് പറഞ്ഞു തുടങ്ങിയിട്ട് കാലമേറെയായെങ്കിലും ഒരു വലിയ ദുരന്തം പടിവാതില്‍ക്കല്‍ എത്തിയപ്പോളാണ് പലരും ഉറക്കമുണര്‍ന്ന് തുടങ്ങിയത്.ദിനം പ്രതി അന്തരീക്ഷത്തില്‍ എത്തുന്ന കാര്‍ബണ്‍ ഡൈ ഓകസൈഡ്,മീഥൈന്‍ നൈട്രസ് ഓകസൈഡ്,ക്ളോറോ ഫ്ളൂറോ കാര്‍ബണൂകള്‍,നീരാവി തുടങ്ങിയ ഹരിതഗൃഹ വാതകങ്ങളൂടെ അളവ് കൂടികൊണ്ടേയിരിക്കുന്നു. ഇവ  പുതപ്പ് പോലെ പ്രവര്‍ത്തിച്ച് സൂര്യപ്രകാശത്തിലുള്ള ഇന്‍ഫ്രാറെഡ് കിരണങ്ങളെ പുറത്തേക്ക് വിടാതെ തടഞ്ഞു നിര്‍ത്തുന്നു.ഹരിത പ്രഭാവം എന്ന ഈ പ്രതിഭാസമാണ്‍ ഭൂമിയുടെ ചുട്ടു പൊള്ളുന്ന ഈ അവസ്ഥയ്ക്ക കാരണം കല്‍ക്കരി,പെട്രോളിയം,പ്രകൃതി വാതകം തുടങ്ങിയ ഫോസില്‍ ഇന്ധനങ്ങളുടെ ജ്വലനവും വിവേചന രഹിതമായ വ്യവസായ പ്രവര്‍ത്തനങ്ങളും ഹരിത പ്രഭാവമുണ്ടാക്കാന്‍ വഴിയൊരുക്കുക മൂലം ഗ്ളോബല്‍ വാമിങ്ങിനും നമ്മുടെ രക്ഷാകവചമായ ഓസോണ്‍ പാളിയുടെ നാശത്തിനും വഴിയൊരുക്കുന്നു.വനങ്ങള്‍ വെട്ടി നശിപ്പിക്കുക മൂലം നമ്മുടെ വനസംപത്തിലുണ്ടായ ഗണ്യമായ കുറവാണ് അന്തരീക്ഷത്തില്‍ കാരബണ്‍ഡൈ ഓക്സൈഡിന്റെ അളവ് കുട്ടനുള്ള കാരണം.ഹിമാലയവും അന്‍റാര്ട്ടിക്കയും ഉള്‍പ്പെടെയുള്ള മഞ്ഞുമലകള്‍ അതിവേഗത്തില്‍ തന്നെ ഉരുകി തീരുമെന്നും ഇത് മൂലം സമുദ്രനിരപ്പ് ഉയരുകയും ഭൂമിയുടെ നല്ലൊരു ഭാഗം ജലത്തിനടിയില്‍ ആകുമെന്നും സമുദ്രനിരപ്പ് ഉയരുന്നത് മൂലം ദുരിതമനുഭവിക്കുന്ന രാജ്യങ്ങളില്‍ ഒന്ന് ഇന്ത്യയാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.കടല്‍ജലത്തില്‍ അലിഞ്ഞുചേരുന്ന കാര്‍ബണ്‍ഡൈയോക്സൈഡിന്റെ അളവു കൂടുന്നത് വഴി കടല്‍ ജലത്തില്‍ അമ്ളാംശം   കൂടുകയും സമുദ്രോദ്യാനമായ പവിഴപ്പുറ്റുകളും മത്സ്യ സമ്പത്ത് അടക്കമുള്ള ജൈവസംപത്തിന്‍റേയും നാശത്തിന് വെക്കുകയും ചെയ്യും.ലോകത്ത് ദിനംപ്രതി നമ്മള്‍ക്ക് നഷ്ടമാകുന്നത് 250ചതുരശ്ര അടി വനമേഖലയാണ്.അന്തരീക്ഷത്തിലുള്ള കാര്‍ബണ്‍ ഡൈ ഓക്സൈഡിനെ ആഗിരണം ചെയ്ത് പ്രാണവായുവിനെ പുറംതള്ളുന്ന വനമേഖലയുടെ നാശം ഭൂമിയുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുമെന്നതില്‍ തെല്ലും സംശയമില്ല.സൂര്യകിരണങ്ങളില്‍ നിന്നും നമ്മുടെ ആവാസവ്യവസ്ഥയെ തന്നെ രക്ഷിക്കുന്ന ഓസോണ്‍ പാളിയില്‍ ഉണ്ടാകുന്ന വിള്ളലുകള്‍ നമ്മുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കും വിധം അപകടകരമാണ്

   പ്രതീക്ഷാ നാമ്പുകള്‍ 

   ഹരിത വാതകങ്ങള്‍ പുറത്തു വിടാത്ത ഇന്ധനശ്രോതസ്സുകളാണ്‍ വരും കാലത്തിന്റെ രക്ഷ.ഹൈഡ്രജന്‍ ഇന്ധനസെല്ലുകളും,സൌരോര്‍ജ്ജസെല്ലുകളും നാനോ സോളാര്‍ സെല്ലുകളൂമൊക്കെ പുത്തന്‍ പ്രതീക്ഷകളാകുന്നു.ബാക്ടീരിയയെയും മറ്റും ഉപയോഗപ്പെടുത്തുന്ന മൈക്രോബിയല്‍ ഫ്യൂവല്‍ സെല്ലുകളും,ബയോഡീസലും ഇലകളില്‍ നിന്നു വൈദ്യുതി ഉല്‍പാദിപ്പികാമെന്ന കണ്ടു പിടിത്തവുമൊക്കെ പ്രത്യാശക്ക് വകനല്‍കുന്നവയാണ്‍.ഓസോണ്‍ പാളികളുടെ വിള്ളലടക്കുന്ന നാനോ റോബോറ്ട്ടുകളും സമീപകാലങ്ങളില്‍ രംഗപ്രവേശം ചെയ്തേക്കാം.അന്തരീക്ഷത്തിലെ കാര്‍ബണ്‍ഡൈ ഓക്സൈഡിനെ ഇന്ധനമാക്കി മാറ്റാമെന്ന അവകാശവാദവുമായി കാലിഫോറ്ണ്ണിയയിലെ ഒരു കൂട്ടം ശാസ്ത്രഞര്‍ രംഗത്തെത്തി കഴിഞ്ഞു.ഭൂമിയുടെ അടിത്തട്ടിലെ പാളികളിലേക്ക് കാര്‍ബണ്‍ഡൈയോക്സൈഡിനെ കടത്തിവിട്ടാല്‍ നൂറ്റാണ്ടുകളോളം അത് കുമിളകളായി കുരുങ്ങി കിടക്കുമെന്ന് മറ്റൊരു കൂട്ടം ശാസ്തഞ്ജ്ജന്‍മാരും രംഗത്തെത്തിയിട്ടുണ്ട് ഈ വാര്‍ത്തകളെല്ലാം പ്രതീക്ഷ നല്കുന്ന വയാണെങ്കിലും ഇവ പ്രാവര്‍ത്തികമാവാന്‍ സമയമെടുത്തേക്കാം.അത് വരെ കാത്തുനില്‍ക്കാതെ ഭൂമിയെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിച്ച് മുന്നോട്ട് പോയേതീരൂ ഓര്‍ക്കുക നിങ്ങള്‍ നടുന്നത് ഒരു വൃക്ഷ തയ്യാകാം,തടയുന്നത് മരം മുറിക്കുന്നതിനെയാകാം അതിലൂടെ നിങ്ങള്‍ നേടൂന്നത് നിങ്ങള്‍ക്കും കുടംബത്തിനുമുള്ള പ്രാണവായുവാണ്.ലോകം മുഴുവന്‍ പ്രകൃതിയെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി.നമ്മുടെ വനമേഖലയെ രക്ഷിക്കാന്‍,തലയെടുപ്പോടെ നില്‍ക്കുന്ന ഹിമവാനെ സംരക്ഷിക്കാന്‍ അത് വഴി നമ്മുടെ പൂര്‍വ്വികര്‍ നമുക്കായ് കാത്തു സൂക്ഷിച്ച പ്രകൃതി സമ്പത്ത് വരും തലമുറക്കായ് നമുക്കും കാത്തു സൂക്ഷിക്കേണ്ടതുണ്ട്.അതിനായി പ്രവര്‍ത്തിക്കാന്‍ ഒരാളെ പ്രേരിപ്പിക്കാന്‍ ഈ ലേഖനത്തിനായാല്‍  ഞാന്‍ കൃതാര്‍ത്ഥനായി.


പാഥേയം ഈ മാഗസിനില്‍ വന്ന എന്‍റെ ലേഖനം 

ലേബലുകള്‍:

ഓര്‍മ്മയിലെ വിഷു

ല ആഘോഷങ്ങളെയും പോലെ വിഷുവും ഇന്നു ടിവിയിലും ബീവറേജസ് സ്റ്റാളുകള്‍ക്കു മുന്നിലും അല്ലെങ്കില്‍ വിദേശ മദ്യഷാപ്പിന്റെ ശീതീകരണമുറിയിലോ ആണ് ആഘോഷിക്കുന്നത്.വാര്‍ഷിക പരീക്ഷകള്‍ കഴിഞ്ഞു ആദ്യമെത്തുന്ന ആഘോഷമായതിനാല്‍ വിഷു ആഘോഷിക്കാന്‍ ഇരട്ടി ഉത്സാഹമായിരുന്നു.പൂത്തിരിയും കമ്പിത്തിരിയും മത്താപ്പൂവും പടക്കവുമൊക്കെയായി വിഷു ആഘോഷിച്ചിരുന്ന കാലം മനസ്സിലെന്നും ആനന്ദം പകരുന്ന ഓര്‍മ്മകളാണ്. രാവിലെ കുളിച്ചു വരുമ്പോള്‍ അമ്മൂമ നല്‍കിയിരുന്ന  വിഷുകൈനീട്ടം ഒറ്റരൂപാ തുട്ടായിരുന്നു എങ്കിലും അതിന്‍റെ മൂല്യം അന്നുമിന്നും വിലമതിക്കാനാകാത്തതാണു.കണ്ണുകള്‍ പൊത്തിപ്പിടിച്ച് അമ്മ രാവിലെ കള്ളകൃഷ്ണനെ കണികാണാന്‍ കൊണ്ടുപോകുമായിരുന്നൂ.കാലം ഓടിമറഞ്ഞപ്പോള്‍ അമ്മൂമായും കാലയവനികക്കുള്ളില്‍ മറഞ്ഞു പോയി.അച്ചനുമമ്മയും പത്തുരൂപാ കൈനീട്ടം തരുമായിരുന്നു എങ്കിലും അത് സ്വീകരിക്കുന്നതിനേക്കാള്‍ എനിക്കിഷ്ടം അമ്മുമ തന്നിരുന്ന ആ ഒറ്റ രൂപാ തുട്ടായിരുന്നു. (ഇന്നെന്‍റെ മകള്‍ക്ക് അമ്മ ഒറ്റരൂപ കൊടുക്കുമ്പോള്‍ അവള്‍ കൊഞ്ചി ചിരിക്കുന്നത് കാണുമ്പോള്‍ അമ്മക്ക് അമ്മൂമയുടെ മുഖമാണോ എന്ന് തോന്നാറുണ്ട്).
     കൌമാരം കടന്നു വന്നപ്പോള്‍ ആഘോഷങ്ങളെല്ലാം അവള്‍ക്കു സമ്മാനം നാല്‍കാനുള്ള വേളകളായ് കാലം അവളെ വേറെയോരാളുടേതാക്കിയതും ഒരു വിഷുകാലത്തായിരുന്നു.ഇന്നെന്‍ ജീവിത സഖിയെ ഞാന്‍ പ്രണയിച്ചു തുടങ്ങിയതും ജീവിതം ഈ മണലാരണ്യത്തിലേക്ക് പറിച്ചു നട്ടതും മറ്റൊരു വിഷു വിനായിരുന്നു. നമ്മുടെ നാടിന്റെ മണമാണ് വിഷുവും ഓണവുമെന്നോക്കെ ഇന്ന് ഞാന്‍ അറിയുന്നു .കീ കൊടുത്ത പാവകണക്കെ ഈ മണലാരണ്യത്തിലിരുന്ന് ദിവസങ്ങള്‍ തള്ളി നീക്കവേ എന്‍മനം കൊതിക്കുന്നു വിഷു പക്ഷിയുടെ പാട്ടൊന്ന് കേള്‍ക്കാന്‍..ഒരുകുല കര്‍ണ്ണികാരപ്പൂക്കള്‍ കാണാന്‍..നടക്കില്ലയെന്നറിയാമെങ്കിലും അമ്മൂമയില്‍ നിന്നും ഒരിക്കല്‍ കൂടി കൈ നീട്ടം മേടിക്കാന്‍..
സ്നേഹിക്കാന്‍ അറിയാവുന്ന   എല്ലാവര്‍ക്കും ഐശ്വര്യ സമൃദ്ധമായ ഒരു വിഷു ആശംസിക്കുന്നു

ലേബലുകള്‍:

Followers

About Me

My Photo
Hari mathilakam
mathilakam, kerala, India
ഞാന്‍ ഹരീഷ് ഒരു പ്രത്യേകതയും അവകാശ പ്പെടാനില്ലാത്ത ഒരു സാധാരണ മലയാളി,ഇവിടെ ഞാന്‍ കുറിച്ചിടുന്നത് എന്‍റെ മനസ്സില്‍ തോന്നുന്ന കാര്യങ്ങളാണ്‍ അതു ചിലപ്പോള്‍ നിങ്ങളുടേതും കൂടെയാകാം..തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരിനടുത്തുള്ള മതിലകം എന്ന ഗ്രാമത്തിലാണ്‍ എന്‍റെ വീട് .ഒരു നല്ല നാട്ടിന്‍പുറം.ഒരു മലയാളിയായത്തില്‍ അഭിമാനിക്കുന്നതിലേറെ ഒരു ഇന്ത്യക്കാരനായി ജനിച്ചതില്‍ അഭിമാനിക്കുന്നവന്‍
View my complete profile

Pages



ഹരിമതിലകം. Powered by Blogger.

About

പാഥേയം മലയാളം മാഗസിന്‍

paadhem

Feeds