Wednesday, 28 December 2011 |
0
അഭിപ്രായ(ങ്ങള്‍)
തെളിഞ്ഞ ആകാശത്തിലൂടെ ആകാശ പറവകണക്കെ പറന്ന് പോകുന്ന മേഘപാളികളെ പോലെ യാണ് വര്‍ഷങ്ങള്‍ പോയ് മറയുന്നത്...നാട്ടിലെ അഭ്യസ്ഥ വിദ്യരും അല്ലാത്തവരുമായ ചെറുപ്പക്കാരില്‍ ഭൂരിഭാഗം ആളുകളുടേയും സ്വപ്നമായ, പുറമെ നിന്ന് നോക്കുന്നവന് പണംകായ്ക്കുന്ന നാടായ ഗള്‍ഫ് എന്ന ഈ മണലാരണ്യത്തിലേക്ക് എത്തപ്പെട്ടിട്ട് അഞ്ജു വര്‍ഷങ്ങള്‍.....പ്രവാസികള്‍ എന്ന്‍ വിളിക്കപ്പെടുന്ന സമൂഹത്തില്‍ ഇന്ന്‍ ഞാനും...നാടിനെ സ്നേഹിക്കുന്ന....വീടിനെ സ്നേഹിക്കുന്ന മറ്റുള്ളവരുടെ ജീവിതത്തില്‍ പ്രകാശം പകര്‍ന്നുകൊണ്ട് സ്വയം എരിഞ്ഞു തീരുന്ന മെഴുകുതിരി ജന്‍മങ്ങള്‍.... .ആത്മാര്‍ഥ സുഹൃത്തുക്കള്‍ എന്ന് പറയാന്‍ ആരെങ്കിലുമുണ്ടോ എന്നറിയില്ലെങ്കിലും സുഹൃത്തുക്കള്‍ എന്ന ഒരു വലിയ വൃന്ദം ചൂറ്റുമുണ്ടായിരുന്നു... പലരും പറഞ്ഞതിന് വിപരീതമായി മറന്നുതുടങ്ങിയിരിക്കുന്നു... ചിലര്‍ സമ്പത്തിനും പ്രശസ്തിക്കും പിന്നാലെയുള്ള പരക്കം പാച്ചിലില്‍ ആണ് മറ്റു ചിലര്‍ പിരിയില്ലെന്ന് പറഞ്ഞിട്ടും കാണാമറയത്തേക്ക് പറന്ന് പോയിരിക്കുന്നു....കലാലയ ജീവിതവും ബാല്യ കൌമാരവും ഓര്‍മ്മിക്കാന്‍ അത് പറഞ്ഞു പങ്കുവെക്കാന്‍ മനസ്സുകൊണ്ട് ഒരു മടക്കയാത്രക്കായി കൊതിക്കുന്ന ചുരുക്കം ചില ചങ്ങാതിമാര്‍...... പട്ട് പാവാടയും കവിളത്ത് നുണകുഴിയുമായിവരുന്ന ക്ളാസിലെ കൂട്ടുകാരിയെ അവളറീയാതെ മനസ്സില്‍ പ്രണയിച്ചിരുന്ന കൂട്ടുകാരനു ഇന്നും അവളെ ഓര്‍ക്കാന്‍ പ്രണയിക്കാന്‍ വര്‍ണ്ണിക്കാന്‍ നാവേറെയാണ്......മനസ്സിലെ ഇഷ്ടം തുറന്നു പറഞ്ഞപ്പോള്‍ ഞാന്‍ മാഷോട് പറയുമെന്ന് പറയുമെന്ന് പറഞ്ഞ എന്നോടു പറയാതെ എന്നെ പ്രണയിച്ചിരുന്ന മുത്തുമാലയും നീല പാട്ടുപാവാടയുമണിഞ്ഞു വരുന്ന എന്റെ പ്രിയതമയും കാലയവനികക്കുള്ളില്‍ ഒളിച്ചു.ഓര്‍മ്മകളുടെ ലോകത്ത് ജീവിക്കുന്നവരാണ് പ്രവാസികള്‍ അവരുടെ ജീവക പ്രേരകമായ ഊര്‍ജ്ജവും അത് തന്നെയാണ് എന്നെനിക്ക് പലപ്പോളും തോന്നിയിട്ടുണ്ട്....നാടിന്‍റ് ഓരോസ്പന്ദനവും ഇങ്ങ് കടലിനക്കരയിലിരുന്ന് തൊട്ടറിയുന്ന പ്രവാസിയെ പക്ഷേ ആരും തിരിച്ചറിയപ്പെടാതെ പോകുന്നു പകര്‍ന്നു നല്‍കിയ മദ്യത്തിന്റെ ലഹരി കെട്ടടങ്ങും മുന്നേ അവനെ അവര്‍ പുച്ഛിക്കുന്നു....എന്നിട്ടുമവന്‍ നാടിനെ സ്നേഹിക്കുന്നു....നാടിന്റെ ദുഖമവന്‍റേതുമായി കാണുന്നു.....നിറകണ്ണുകളോടെ യാത്രപറഞ്ഞു തിരികെ വരുമ്പോള്‍ അവന്‍റെയോപ്പം മനമുരുകാന്‍ അവന്റെ സങ്കടങ്ങള്‍ പങ്കുവെക്കാന്‍ ആരുമില്ലെങ്കിലും ആരെയോക്കെയോ ഓര്‍ത്ത് അവന്റെ മനം വിങ്ങുന്നു...ആദ്യം വീടിന്റെ ദാരിദ്രമകറ്റാന്‍ വന്നവന്‍ പിന്നീട് ദാമ്പത്യ ജീവിതത്തില്‍ സാമ്പത്തികം ഒരു പ്രശ്നമായി വരാതിരിക്കാന്‍,പിന്നെ മക്കളുടെ വിദ്യാഭ്യാസവും വിവാഹവും അവരുടെ ജീവിതവും... തന്റെ ജീവിത സായാഹ്നത്തില്‍ വര്‍ഷങ്ങള്‍ പണംകായ്ക്കുന്ന നാട്ടില്‍ നിന്നിട്ടും സമ്പാദിക്കാന്‍ അറിയാത്തവന്‍ എന്ന പഴിപേറുമ്പോള്‍ അവന്‍റെ കണ്ണുകളില്‍നിന്നടര്‍ന്ന് വീണഅശ്രുവിന് രക്തത്തിന്റെ നിറമായിരുന്നില്ലേ.... അതുമവന്‍ മാത്രമേ കണ്ടുവുള്ളോ അതോ വര്‍ഷത്തിലൊരിക്കന്‍ വരുന്ന വിരുന്നുകാരനെയും കാത്തിരിക്കുന്ന അവന്‍റെ പാവം പ്രിയതമയുമയും മൂകസാക്ഷിയായിരുന്നുവോ ... സമൂഹത്തിന് മുഴുവന്‍ വെളിച്ചമേകി ഇനിയും അനേകം മെഴുകുതിരികള്‍ ഉരുകിതീരുകയാണു അവര്‍പോലുമറിയാതെ.........ഒട്ടു മിക്ക പ്രവാസികളേയും പോലെ ഈ വര്‍ഷം പെയ്തിറങ്ങുമ്പോള്‍ സുഹൃത്തിന്‍റെ റൂമില്‍ കാതടപ്പിക്കുന്ന സംഗീതത്തിന് മദ്യത്തിന്റെ അകമ്പടിയോടെ ഇനിയും ആരും പേരിടാത്ത ആ നൃത്തമാടൂകയാകും നിങ്ങളും വരില്ലേ ....എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍
ലേബലുകള്‍:
എന്റെ ചിന്തകള്‍


0 അഭിപ്രായ(ങ്ങള്‍):
Post a Comment