സ്വാഗതം....



വീണ്ടുമൊരു പുതു വത്സരം കൂടി



തെളിഞ്ഞ ആകാശത്തിലൂടെ ആകാശ പറവകണക്കെ പറന്ന് പോകുന്ന മേഘപാളികളെ പോലെ യാണ് വര്‍ഷങ്ങള്‍ പോയ് മറയുന്നത്...നാട്ടിലെ അഭ്യസ്ഥ വിദ്യരും അല്ലാത്തവരുമായ ചെറുപ്പക്കാരില്‍ ഭൂരിഭാഗം ആളുകളുടേയും സ്വപ്നമായ, പുറമെ നിന്ന് നോക്കുന്നവന് പണംകായ്ക്കുന്ന നാടായ ഗള്‍ഫ് എന്ന ഈ മണലാരണ്യത്തിലേക്ക് എത്തപ്പെട്ടിട്ട് അഞ്ജു വര്‍ഷങ്ങള്‍.....പ്രവാസികള്‍ എന്ന്‍ വിളിക്കപ്പെടുന്ന സമൂഹത്തില്‍ ഇന്ന്‍ ഞാനും...നാടിനെ സ്നേഹിക്കുന്ന....വീടിനെ സ്നേഹിക്കുന്ന മറ്റുള്ളവരുടെ ജീവിതത്തില്‍ പ്രകാശം പകര്‍ന്നുകൊണ്ട് സ്വയം എരിഞ്ഞു തീരുന്ന മെഴുകുതിരി ജന്‍മങ്ങള്‍.... .ആത്മാര്‍ഥ സുഹൃത്തുക്കള്‍ എന്ന് പറയാന്‍ ആരെങ്കിലുമുണ്ടോ എന്നറിയില്ലെങ്കിലും സുഹൃത്തുക്കള്‍ എന്ന ഒരു വലിയ വൃന്ദം ചൂറ്റുമുണ്ടായിരുന്നു... പലരും പറഞ്ഞതിന് വിപരീതമായി മറന്നുതുടങ്ങിയിരിക്കുന്നു... ചിലര്‍ സമ്പത്തിനും പ്രശസ്തിക്കും  പിന്നാലെയുള്ള പരക്കം പാച്ചിലില്‍ ആണ് മറ്റു ചിലര്‍ പിരിയില്ലെന്ന് പറഞ്ഞിട്ടും കാണാമറയത്തേക്ക് പറന്ന് പോയിരിക്കുന്നു....കലാലയ ജീവിതവും ബാല്യ കൌമാരവും  ഓര്‍മ്മിക്കാന്‍ അത് പറഞ്ഞു പങ്കുവെക്കാന്‍ മനസ്സുകൊണ്ട് ഒരു മടക്കയാത്രക്കായി കൊതിക്കുന്ന ചുരുക്കം ചില ചങ്ങാതിമാര്‍...... പട്ട് പാവാടയും കവിളത്ത് നുണകുഴിയുമായിവരുന്ന ക്ളാസിലെ കൂട്ടുകാരിയെ അവളറീയാതെ മനസ്സില്‍ പ്രണയിച്ചിരുന്ന കൂട്ടുകാരനു ഇന്നും അവളെ ഓര്‍ക്കാന്‍ പ്രണയിക്കാന്‍ വര്‍ണ്ണിക്കാന്‍ നാവേറെയാണ്......മനസ്സിലെ ഇഷ്ടം തുറന്നു പറഞ്ഞപ്പോള്‍ ഞാന്‍ മാഷോട് പറയുമെന്ന് പറയുമെന്ന് പറഞ്ഞ എന്നോടു  പറയാതെ എന്നെ പ്രണയിച്ചിരുന്ന മുത്തുമാലയും നീല പാട്ടുപാവാടയുമണിഞ്ഞു വരുന്ന എന്റെ പ്രിയതമയും കാലയവനികക്കുള്ളില്‍ ഒളിച്ചു.ഓര്‍മ്മകളുടെ ലോകത്ത് ജീവിക്കുന്നവരാണ് പ്രവാസികള്‍ അവരുടെ ജീവക പ്രേരകമായ ഊര്‍ജ്ജവും അത് തന്നെയാണ് എന്നെനിക്ക് പലപ്പോളും തോന്നിയിട്ടുണ്ട്....നാടിന്‍റ് ഓരോസ്പന്ദനവും ഇങ്ങ് കടലിനക്കരയിലിരുന്ന് തൊട്ടറിയുന്ന പ്രവാസിയെ പക്ഷേ ആരും തിരിച്ചറിയപ്പെടാതെ പോകുന്നു പകര്‍ന്നു നല്‍കിയ മദ്യത്തിന്റെ ലഹരി കെട്ടടങ്ങും മുന്നേ അവനെ അവര്‍ പുച്ഛിക്കുന്നു....എന്നിട്ടുമവന്‍ നാടിനെ സ്നേഹിക്കുന്നു....നാടിന്റെ ദുഖമവന്‍റേതുമായി കാണുന്നു.....നിറകണ്ണുകളോടെ യാത്രപറഞ്ഞു തിരികെ വരുമ്പോള്‍ അവന്‍റെയോപ്പം മനമുരുകാന്‍ അവന്റെ സങ്കടങ്ങള്‍ പങ്കുവെക്കാന്‍ ആരുമില്ലെങ്കിലും ആരെയോക്കെയോ ഓര്‍ത്ത് അവന്റെ മനം വിങ്ങുന്നു...ആദ്യം വീടിന്റെ ദാരിദ്രമകറ്റാന്‍ വന്നവന്‍ പിന്നീട് ദാമ്പത്യ ജീവിതത്തില്‍ സാമ്പത്തികം ഒരു പ്രശ്നമായി വരാതിരിക്കാന്‍,പിന്നെ മക്കളുടെ വിദ്യാഭ്യാസവും വിവാഹവും അവരുടെ ജീവിതവും... തന്റെ ജീവിത സായാഹ്നത്തില്‍ വര്‍ഷങ്ങള്‍ പണംകായ്ക്കുന്ന നാട്ടില്‍ നിന്നിട്ടും സമ്പാദിക്കാന്‍ അറിയാത്തവന്‍ എന്ന പഴിപേറുമ്പോള്‍ അവന്‍റെ കണ്ണുകളില്‍നിന്നടര്‍ന്ന് വീണഅശ്രുവിന് രക്തത്തിന്റെ നിറമായിരുന്നില്ലേ.... അതുമവന്‍ മാത്രമേ കണ്ടുവുള്ളോ അതോ വര്‍ഷത്തിലൊരിക്കന്‍ വരുന്ന വിരുന്നുകാരനെയും കാത്തിരിക്കുന്ന അവന്‍റെ പാവം പ്രിയതമയുമയും മൂകസാക്ഷിയായിരുന്നുവോ ... സമൂഹത്തിന് മുഴുവന്‍  വെളിച്ചമേകി ഇനിയും അനേകം മെഴുകുതിരികള്‍ ഉരുകിതീരുകയാണു അവര്‍പോലുമറിയാതെ.........ഒട്ടു മിക്ക പ്രവാസികളേയും പോലെ ഈ വര്‍ഷം പെയ്തിറങ്ങുമ്പോള്‍ സുഹൃത്തിന്‍റെ റൂമില്‍ കാതടപ്പിക്കുന്ന സംഗീതത്തിന് മദ്യത്തിന്റെ അകമ്പടിയോടെ ഇനിയും ആരും പേരിടാത്ത ആ നൃത്തമാടൂകയാകും നിങ്ങളും വരില്ലേ ....എല്ലാവര്‍ക്കും  ഹൃദയം നിറഞ്ഞ  പുതുവത്സരാശംസകള്‍
     
     

ലേബലുകള്‍:

ക്രിസ്തുമസ്സ് തലേന്ന്‍

പതിവ് പോലെ ഇന്നും തണുത്തു വിറക്കുന്ന ഒരു പ്രഭാതമായിരുന്നു  രണ്ടാമത് ഒന്ന് ചിന്തിച്ചാല്‍ ഒരു പക്ഷേ രാവിലെയുള്ള കുളി മുടങ്ങുന്നതിനാല്‍ അലാറം ഓഫ് ആക്കാതെ തന്നെ കുളിമുറിയിലേക്ക് ഓടി കയറി.ബാഹ്യലോകവുമായി ഒരു ബന്ധവുമില്ലാത്ത ഓഫീസിലേക്ക് മരുഭൂമിയുടെ നടുവിലൂടെ ഒരു യാത്ര.....പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാതെ ഇരിക്കുമ്പോളാണ് ഭായ് ചൂടുള്ള വര്‍ത്തയുണ്ടെന്ന് പറഞ്ഞു പാകിസ്ഥാനിയായ ഓഫീസ് ബോയ് വന്നത്, നമ്മുടെ കമ്പനിയുടെ പുതിയ പ്രോജക്ടിന്‍റെ സൈറ്റില്‍ ഇന്ന് സമരമാണ്..ശംമ്പളം വന്നപ്പോള്‍ ആകെ 100 dhs മാത്രമേ ഓവര്‍ടൈം ഉള്ളൂ അത്രേ.മനസ്സില്‍ സന്തോഷമാണ് തോന്നിയത് ഇവിടെ നാടും വീടും ഒന്നുമില്ലാത്ത പാലസ്തീനികള്‍പോലും ഒളിഞ്ഞും തെളിഞ്ഞുമ് മൃഗമെന്ന് വിളിക്കുന്ന പാവം ബംഗാളിയും,പാക്കിസ്ഥാനിയും,ഇന്ത്യക്കാരനും മാടുപോലെ ജോലിചെയ്തിട്ട് അവന് കിട്ടുന്ന വേതനം പോലും വെട്ടികുറക്കുന്ന കൊടും പാപതിനെതിരെ അവസാനം ആ പാവങ്ങള്‍ പ്രതികരിച്ചിരിക്കുന്നു.ഇവിടെ സമരം ചെയ്യാന്‍ പാടില്ല എന്ന നിയമത്തിന്റെ ആനുകൂല്യത്തില്‍ ഒരു പക്ഷേ കമ്പനി അവരെ പിരിച്ചു വിട്ടേക്കാം എന്നോര്‍ക്കുമ്പോള്‍ മനസിന്റെ കോണിലെവിടേയോ ചോരപൊടിയുന്നു, എങ്കിലും നല്ലൊരു മാറ്റം നമുക്ക് പ്രതീക്ഷിക്കാം.അനിവാര്യമായ പ്രതീക്ഷിച്ചിരുന്ന ഒരു പ്രക്രീയ ആയിരുന്നു അത്.അസുഖം വന്നാല്‍ തലേന്നാള്‍ ലീവ് ലെറ്റര്‍ തരണമെന്ന് ഹിമാലയന്‍ വങ്കത്തരം മെമ്മോ ആയി ഇറക്കിയ കോണ്‍ട്രാക്റ്റ് മാനേജര്‍ ഭരിക്കുന്ന അവിടെ ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നവന്‍ മരമണ്ടന്‍ എന്നല്ലാതെ എന്തു പറയാന്‍.മക്കയില്‍ പോയി ഹജ്ജ് കഴിഞ്ഞു വന്നയുടനനെ തന്നെ പുള്ളിക്ക് പണികിട്ടിയതില്‍ എല്ലാവര്‍ക്കും സന്തോഷമാണ്...അവിടെ സെയ്ത്താനെ കല്ലെറിഞ്ഞപ്പോള്‍ നമ്മുടെ നാട്ടിലെ ഒരു മന്ത്രിയോട് സെയ്ത്താന്‍ ചോദിച്ച അതേ ചോദ്യം പുള്ളിക്കാരനോടും ചോദിച്ചുകാണും..ചോദ്യമെന്താണെന്നാണോ.... കല്ലെറിയാന്‍ തുടങ്ങവേ സെയ്ത്താന്‍ ചോദിച്ചത്രേ "നമ്മള്‍ തമ്മില്‍ ഈ ഏറു വേണോ എന്ന്‍ ".അന്നത്തേ ദിവസം കേട്ടടങ്ങും മുന്നേ അവിടെ പാവം ആ തൊഴിലാളികള്‍ക്ക് നീതി ലഭിച്ചു എന്ന ഫോണ്‍സന്ദേശവും എന്നെ തേടിയെത്തി..എത്രപ്പെട്ടന്നാണ് മുല്ലപ്പൂ വിപ്ളവം പടര്‍ന്ന് പിടിച്ചത് എത്രയോ വന്‍മരങ്ങള്‍ ആ സമരചൂടില്‍ കടപുഴകി വീഴുന്നത് നാം കണ്ടു ഇനിയും ചിലതാല്ലാം ആടിയുലയുന്നു...അത് പോലെതന്നെ യായിരുന്നു തലേദിവസം നടത്തിയ ഊര്‍ജ്ജം ഞങ്ങളുടെ സൈറ്റിലെ തൊഴിലാളികളേയും ഉണര്‍ത്തിയത് ..കാഴ്ചക്ക് ഹിറ്റ്ലറിനോട് രൂപ സാദൃശ്യമുള്ള മാനേജര്‍ സംഭവമറിഞ്ഞതോടെ സ്ഥലം വിട്ടു അവസാനമിവിടേയും സത്യം ജയിച്ചു....അഭിമാനമുണ്ട് ഗാന്ധിജി ജനിച്ച നാട്ടില്‍ ജനിക്കാനായത് ആ മഹാനുഭാവന്‍ അല്ലേ ഈ സമര മാര്‍ഗ്ഗം നമ്മെ കാണീച്ചു തന്നത്.....ഇതെല്ലാം സംഭവിച്ചത് ലോകം കണ്ട ആദ്യത്തെ വിപ്ളവകാരിയായ യേശുദേവന്‍റെ ജ്ന്‍മദിനത്തിന്റെ തലേദിനം ആയത് കാലം മാഹന് നല്കിയ ഉചിതപ്രണാമം ആകാം.എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ്സ് ആശംസകള്‍ 

ലേബലുകള്‍:

Followers

About Me

My Photo
Hari mathilakam
mathilakam, kerala, India
ഞാന്‍ ഹരീഷ് ഒരു പ്രത്യേകതയും അവകാശ പ്പെടാനില്ലാത്ത ഒരു സാധാരണ മലയാളി,ഇവിടെ ഞാന്‍ കുറിച്ചിടുന്നത് എന്‍റെ മനസ്സില്‍ തോന്നുന്ന കാര്യങ്ങളാണ്‍ അതു ചിലപ്പോള്‍ നിങ്ങളുടേതും കൂടെയാകാം..തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരിനടുത്തുള്ള മതിലകം എന്ന ഗ്രാമത്തിലാണ്‍ എന്‍റെ വീട് .ഒരു നല്ല നാട്ടിന്‍പുറം.ഒരു മലയാളിയായത്തില്‍ അഭിമാനിക്കുന്നതിലേറെ ഒരു ഇന്ത്യക്കാരനായി ജനിച്ചതില്‍ അഭിമാനിക്കുന്നവന്‍
View my complete profile

Pages



ഹരിമതിലകം. Powered by Blogger.

About

പാഥേയം മലയാളം മാഗസിന്‍

paadhem

Feeds