Sunday, 25 December 2011 |
0
അഭിപ്രായ(ങ്ങള്‍)
പതിവ് പോലെ ഇന്നും തണുത്തു വിറക്കുന്ന ഒരു പ്രഭാതമായിരുന്നു രണ്ടാമത് ഒന്ന് ചിന്തിച്ചാല്‍ ഒരു പക്ഷേ രാവിലെയുള്ള കുളി മുടങ്ങുന്നതിനാല്‍ അലാറം ഓഫ് ആക്കാതെ തന്നെ കുളിമുറിയിലേക്ക് ഓടി കയറി.ബാഹ്യലോകവുമായി ഒരു ബന്ധവുമില്ലാത്ത ഓഫീസിലേക്ക് മരുഭൂമിയുടെ നടുവിലൂടെ ഒരു യാത്ര.....പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാതെ ഇരിക്കുമ്പോളാണ് ഭായ് ചൂടുള്ള വര്‍ത്തയുണ്ടെന്ന് പറഞ്ഞു പാകിസ്ഥാനിയായ ഓഫീസ് ബോയ് വന്നത്, നമ്മുടെ കമ്പനിയുടെ പുതിയ പ്രോജക്ടിന്‍റെ സൈറ്റില്‍ ഇന്ന് സമരമാണ്..ശംമ്പളം വന്നപ്പോള്‍ ആകെ 100 dhs മാത്രമേ ഓവര്‍ടൈം ഉള്ളൂ അത്രേ.മനസ്സില്‍ സന്തോഷമാണ് തോന്നിയത് ഇവിടെ നാടും വീടും ഒന്നുമില്ലാത്ത പാലസ്തീനികള്‍പോലും ഒളിഞ്ഞും തെളിഞ്ഞുമ് മൃഗമെന്ന് വിളിക്കുന്ന പാവം ബംഗാളിയും,പാക്കിസ്ഥാനിയും,ഇന്ത്യക്കാരനും മാടുപോലെ ജോലിചെയ്തിട്ട് അവന് കിട്ടുന്ന വേതനം പോലും വെട്ടികുറക്കുന്ന കൊടും പാപതിനെതിരെ അവസാനം ആ പാവങ്ങള്‍ പ്രതികരിച്ചിരിക്കുന്നു.ഇവിടെ സമരം ചെയ്യാന്‍ പാടില്ല എന്ന നിയമത്തിന്റെ ആനുകൂല്യത്തില്‍ ഒരു പക്ഷേ കമ്പനി അവരെ പിരിച്ചു വിട്ടേക്കാം എന്നോര്‍ക്കുമ്പോള്‍ മനസിന്റെ കോണിലെവിടേയോ ചോരപൊടിയുന്നു, എങ്കിലും നല്ലൊരു മാറ്റം നമുക്ക് പ്രതീക്ഷിക്കാം.അനിവാര്യമായ പ്രതീക്ഷിച്ചിരുന്ന ഒരു പ്രക്രീയ ആയിരുന്നു അത്.അസുഖം വന്നാല്‍ തലേന്നാള്‍ ലീവ് ലെറ്റര്‍ തരണമെന്ന് ഹിമാലയന്‍ വങ്കത്തരം മെമ്മോ ആയി ഇറക്കിയ കോണ്‍ട്രാക്റ്റ് മാനേജര്‍ ഭരിക്കുന്ന അവിടെ ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നവന്‍ മരമണ്ടന്‍ എന്നല്ലാതെ എന്തു പറയാന്‍.മക്കയില്‍ പോയി ഹജ്ജ് കഴിഞ്ഞു വന്നയുടനനെ തന്നെ പുള്ളിക്ക് പണികിട്ടിയതില്‍ എല്ലാവര്‍ക്കും സന്തോഷമാണ്...അവിടെ സെയ്ത്താനെ കല്ലെറിഞ്ഞപ്പോള്‍ നമ്മുടെ നാട്ടിലെ ഒരു മന്ത്രിയോട് സെയ്ത്താന്‍ ചോദിച്ച അതേ ചോദ്യം പുള്ളിക്കാരനോടും ചോദിച്ചുകാണും..ചോദ്യമെന്താണെന്നാണോ.... കല്ലെറിയാന്‍ തുടങ്ങവേ സെയ്ത്താന്‍ ചോദിച്ചത്രേ "നമ്മള്‍ തമ്മില്‍ ഈ ഏറു വേണോ എന്ന്‍ ".അന്നത്തേ ദിവസം കേട്ടടങ്ങും മുന്നേ അവിടെ പാവം ആ തൊഴിലാളികള്‍ക്ക് നീതി ലഭിച്ചു എന്ന ഫോണ്‍സന്ദേശവും എന്നെ തേടിയെത്തി..എത്രപ്പെട്ടന്നാണ് മുല്ലപ്പൂ വിപ്ളവം പടര്‍ന്ന് പിടിച്ചത് എത്രയോ വന്‍മരങ്ങള്‍ ആ സമരചൂടില്‍ കടപുഴകി വീഴുന്നത് നാം കണ്ടു ഇനിയും ചിലതാല്ലാം ആടിയുലയുന്നു...അത് പോലെതന്നെ യായിരുന്നു തലേദിവസം നടത്തിയ ഊര്‍ജ്ജം ഞങ്ങളുടെ സൈറ്റിലെ തൊഴിലാളികളേയും ഉണര്‍ത്തിയത് ..കാഴ്ചക്ക് ഹിറ്റ്ലറിനോട് രൂപ സാദൃശ്യമുള്ള മാനേജര്‍ സംഭവമറിഞ്ഞതോടെ സ്ഥലം വിട്ടു അവസാനമിവിടേയും സത്യം ജയിച്ചു....അഭിമാനമുണ്ട് ഗാന്ധിജി ജനിച്ച നാട്ടില്‍ ജനിക്കാനായത് ആ മഹാനുഭാവന്‍ അല്ലേ ഈ സമര മാര്‍ഗ്ഗം നമ്മെ കാണീച്ചു തന്നത്.....ഇതെല്ലാം സംഭവിച്ചത് ലോകം കണ്ട ആദ്യത്തെ വിപ്ളവകാരിയായ യേശുദേവന്‍റെ ജ്ന്‍മദിനത്തിന്റെ തലേദിനം ആയത് കാലം മാഹന് നല്കിയ ഉചിതപ്രണാമം ആകാം.എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ്സ് ആശംസകള്‍
ലേബലുകള്‍:
എന്‍റെ ചിന്തകള്‍


0 അഭിപ്രായ(ങ്ങള്‍):
Post a Comment