Hari mathilakam |
Friday, 15 April 2011 |

ഓര്‍മ്മകള്‍ കൂടുകൂട്ടിയ മനസ്സിന്റെ തളിര്‍ചില്ലയില്‍ നിറമുള്ള ഒരായിരം ഓര്‍മ്മകളെ തൊട്ടുണര്‍ത്തി വീണ്ടുമൊരു വിഷുക്കാലം ....കണ്ണിനു കുളിര്‍മ്മ പരത്തി മഞ്ഞ പട്ടുവിരിച്ച കര്‍ണ്ണികാരപൂക്കളും...കണിവട്ടങ്ങളും കാതിനും മനസ്സിനും ഉത്സവ ഛായ പകര്‍ന്ന് മേശാപൂവും പടക്കവും ,പൂത്തിരിയും എല്ലാം നിറഞ്ഞു നിന്നിരുന്ന മഴവിളിന്റെ എഴുനിറമുള്ള ബാല്യം ..വാടകകെടുത്ത സൈക്കിളില്‍ ചരല്‍റോട്ടിലൂടെ ആദ്യമെത്താന്‍ കൂട്ടുകാരുമൊത്ത് പായുന്നതും ചോരയോലിക്കുന്ന കാല്‍മുട്ടില്‍ കമ്മ്യൂണിസ്റ്റ് പച്ച പിഴിഞ്ഞോഴിച്ചതും ...വടക്കേ പറമ്പിലെ കാലം തെറ്റി പൂക്കുന്ന കണികൊന്നയുടെ ചുവട്ടില്‍ ഇരുന്ന്‍ കൂട്ടുകാരോട് വീരവാദം പറയുന്നതും ...എല്ലാം കാലപ്രവാഹത്തില്‍ ഓര്‍മ്മകള്‍ മാത്രമായി ...അമ്മ കൈനീട്ടമായി തന്നിരുന്ന പത്തുരൂപാ നോട്ടു കിട്ടുംപോളുള്ള സന്തോഷം മാസവസാനം ബാങ്കില്‍ വീഴുന്ന സംഖ്യാ കാണുമ്പോള്‍ ഉണ്ടാകാറില്ല ..ഇനിയെന്നാണ് കണികൊന്ന പട്ട് വിരിച്ച് നില്‍ക്കുന്ന എന്‍റെ നാട്ടിലേക്ക് ...നമ്മുടെ നാടിന്റെ മണമാണ് വിഷുവും ഓണവുമെന്നോക്കെ ഇന്ന് ഞാന്‍ അറിയുന്നു .കീ കൊടുത്ത പാവകണക്കെ ഈ മണലാരണ്യത്തിലിരുന്ന് ദിവസങ്ങള്‍ തള്ളി നീക്കവേ എന്‍മനം കൊതിക്കുന്നു വിഷു പക്ഷിയുടെ പാട്ടൊന്ന് കേള്‍ക്കാന്‍..ഒരുകുല കര്‍ണ്ണികാരപ്പൂക്കള്‍ കാണാന്‍ .. സ്നേഹിക്കാന്‍ അറീയാവുന്ന എല്ലാവര്‍ക്കും ഐശ്വര്യ സമൃദ്ധ്മായ വിഷു ആശംസക്കുന്നു
0 അഭിപ്രായ(ങ്ങള്‍):
Post a Comment