Sunday, 10 April 2011 |
0
അഭിപ്രായ(ങ്ങള്‍)
നമ്മുടെ നാട്ടിലെ രാഷ്ട്രീയ നേതാക്കന്‍മാരുടെ പ്രസ്താവനകള്‍ കേട്ടാല്‍ തോന്നും ഇത് പോലെ കാര്യപ്രാപ്തിയുള്ള ,ആദര്‍ശ ശുദ്ധിയുള്ള നേതാക്കള്‍ ഉള്ള നാട് വേറെയില്ല എന്ന്‍ ..ശരിക്കും ദൈവത്തിന്റെ സ്വന്തം നാടെന്ന് .......... സ്ത്രീ സംരക്ഷണം പ്രസംഗിക്കുന്നവര്‍ ....അഭയയും ,അനൂപയും ശാരിയും അനഘയും മരിച്ചു മണ്‍മറഞ്ഞു പോയവര്‍ .... പ്രദര്‍ശന വസ്തുക്കളായി കുറെ നാള്‍ മാധ്യമങ്ങളും നമ്മുടെ പോലീസും കോടതിയുമെല്ലാം കൊണ്ട് നടന്ന ജീവിച്ചിരിക്കുന്നവാര്‍ വേറെ ..... പാവം പേണ്‍കുട്ടികള്‍ക്ക് നിങ്ങള്‍ നീതി കൊടുത്തുവോ... അവരുടെ വീട്ടുകാര്‍ അപമാന ഭാരത്തോടെ സമൂഹത്തിന് മുന്നില്‍ ഇപ്പോളും തലകുനിച്ച് നടക്കുമ്പോള്‍ തങ്ങളില്‍ ആരാണ്‍ ആദര്‍ശ ശുദ്ധരെന്ന് ജങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ മത്സരിക്കുന്ന കപട ആദര്‍ശ ശാലികളെ ... ആ പാവങ്ങളുടെ നീതി നിഷേധിച്ചത് നിങ്ങളല്ലെ.....എന്നിട്ട് നിങ്ങള്‍ എന്തു തെളിയിക്കാന്‍ ശ്രമിക്കുന്നു .... സാംസ്കാരിക നായകരുടേയും പത്ര മുതലാളിമാരെയും നിങ്ങള്‍ക്ക് വാടകക്ക് കിട്ടിയേക്കാം ..... ഒരു പീഡനം നടന്നാല്‍ ഇന്‍റര്‍നെറ്റില്‍ ആ പെണ്‍കുട്ടിയുടെ പേരോ അല്ലെങ്കില്‍ ആ സ്ഥലമോ സെര്‍ച്ച് ചെയ്യുന്ന കപട മാന്യര്‍ക്ക് പറ്റിയ നേതാക്കള്‍ തന്നെ നിങ്ങള്‍ ....സ്വന്തം ഫോട്ടോക്ക് പകരം നിങ്ങളുടെ ചിഹ്നവും ... മനസ്സില്‍ ദൈവത്തിന്റെ സ്ഥാനത്ത് നിങ്ങളേയും ആരാധിക്കുന്ന മണ്ടന്‍മാരായ ജനത്തെ ഇനിയും എത്രനാള്‍ നിങ്ങള്‍ കബളിപ്പിക്കും ....നിങ്ങള്‍ ഓട്ടന്‍ തുള്ളല്‍ നടത്തിയും .... പഴയ മലയാള സിനിമാ നായികമാരുടെ ചേഷ്ഠകള്‍ അനുസ്മരിപ്പിക്കുമാറ് .. പ്രകടനം നടത്തിയും പറയുന്ന വാക്കുകള്‍ വെള്ളം തൊടാതെ വിഴുങ്ങുന്ന കുറെ മണ്ടന്‍മാരായ അണികളെ നിങ്ങള്‍ക്ക് സൃഷ്ടിക്കാനായിട്ടുണ്ടെന്നത് ശരി തന്നെ ........... നിങ്ങളിനിയും അധികാരത്തില്‍ വരും ഇവിടെ ഇനിയും പീധനങ്ങള്‍ നടക്കും തിരഞ്ഞടുപ്പ് അടുക്കുമ്പോള്‍ ഹെലികോപ്റ്ററിലും ..കുത്തക മുതലാളിമാരുടെ കാറുകളിലും നടന്ന സോഷ്യലിസവും വികസനവും പ്രസ്ങ്ഗിക്കും ഒപ്പം സ്ത്രീ സംരക്ഷകര്‍ എന്ന്‍ എന്ന്‍ ഗ്വാ ഗ്വാ വിളികള്‍ നടത്തും .....
ഇനിയും ഹസാരെമാര്‍ ഉണ്ടാവുമെന്ന് വിശ്വസിക്കാം .... അവര്‍ തുടങ്ങി വെക്കുന്ന സമരങ്ങള്‍ മുല്ലപ്പൂ വിപ്ളവമാകുമെന്ന് പ്രതീക്ഷിക്കാം .... അന്ന് നമുക്കൊന്നായ് വന്ദേമാതരം ആലപിക്കാം.... ഈ നശിച്ച കപട രാഷ്ട്രീയ്ക്കാരുടെ ശവക്കല്ലരകള്‍ നമുക്ക് ഒരു മുന്നറിയിപ്പായ് കാത്ത് സൂക്ഷിക്കാം .............
ലേബലുകള്‍:
എന്‍റെ ചിന്തകള്‍


0 അഭിപ്രായ(ങ്ങള്‍):
Post a Comment