Monday, 22 November 2010 |
0
അഭിപ്രായ(ങ്ങള്‍)
രാഷ്ട്രീയത്തിന്റെ ചൂടും ചൂരും അതിന്റെ ഏറ്റവും പാരമ്യത്തില്‍ നില്‍ക്കുന്ന കൊടുങ്ങല്ലൂരില്‍ തിരഞ്ഞെടുപ്പ് അടുത്താലത്തെ അവസ്ഥ പറയേണ്ടതില്ലല്ലോ.തിരഞ്ഞെടുപ്പ് പ്രചരണവാഹനത്തിന്റെ ശബ്ദം കേള്‍ക്കുമ്പോളേക്കും നോട്ടീസിനായ് വാഹനത്തിന്റെ പിന്നാലെ ഓടിയിരുന്ന കാലം.സ്ഥാനാര്‍ത്തികളോടായിരുന്നില്ല അന്ന് ആരാധന ഘന ഗാംഭീര്യ ശബ്ദത്തില്‍ ഒഴുകി എത്തുന്ന അനൌണ്‍സ്മെന്‍റ് കാരനോടായിരുന്നു.മാത്രമല്ല ഓരോപാര്‍ട്ടിക്കാരുടെയും സ്ഥിരം വാചകങ്ങളും ഹൃദിസ്ഥമായിരുന്നു.വീടിന് തൊട്ടടുത്തുള്ള ഹര്‍ഷേട്ടന്‍ എനിക്കും ചങ്ങാതിമാര്‍ക്കും ത്രിവര്‍ണ്ണ പതാകയില്‍ കൈപ്പത്തി ആലേഖനം ചെയ്ത ബാഡ്ജുകള്‍ തരുമായിരുന്നു പരംപരാഗതമായി എന്‍റെ വീട്ടുകാരും കോണ്‍ഗ്രസ്സുകാരായിരുന്നത് കൈപ്പത്തി ബാഡ്ജ് ഷര്‍ട്ടില്‍ കുത്തി നടക്കുന്നത് കൊണ്ട് വീട്ടുകാര്‍ക്കും എതിര്‍പ്പില്ലായിരുന്നു.തിരഞ്ഞെടുപ്പ് റിസല്‍റ്റ് വന്നപ്പോള്‍ ഹര്‍ഷേട്ടന്‍റെ പാര്ട്ടി തോറ്റതിന്‍റെ കാരണങ്ങള്‍ അച്ഛനും ഹര്ഷേട്ടനുമിരുന്ന് പറഞ്ഞു കൊണ്ടിരിക്കയാണ്‍.ഹര്‍ഷേട്ടാ അടുത്ത പ്രാവീശ്യം നമ്മുടെ സ്ഥാനാര്‍തിയേയും സഖാവ് എന്ന്‍ പേരിനു മുന്നേ ചേര്‍ത്ത് വിളിച്ചു പ്രയുമ്പോള്‍ പറയണം ഹര്‍ഷേ ട്ടനെയും ഇനി സഖാവ് ചേര്‍ത്തേ ഞാന്‍ വിളിക്കൂ എന്ന്‍ ഞാന്‍ പറഞ്ഞു തീര്‍ന്നതും അവിടെ ഒരു കൂട്ടച്ചിരി ഉയര്‍ന്നു.(സ്ഥാനാര്‍ഥിയുടെ മുന്നില്‍ സഖാവ് ചേര്‍ത്ത് വിളിക്കുന്നത് എന്തോ എനിക്ക് കൂടുതല്‍ രസകരമായി തോന്നിയിരുന്നു )എന്താ സംഭവമെന്ന് മനസ്സിലായില്ലെങ്കിലും എന്തോ മണ്ടത്തരമാണെന്ന് മനസ്സിലായ ഞാന്‍ പതുക്കെ സ്ഥലം കാലിയാക്കി.അന്ന് പറഞ്ഞതിലെ മണ്ടത്തരം പിന്നീടു മനസ്സിലായെങ്കിലും ഹര്‍ഷേട്ടന്‍ എനിക്ക് സഖാവ് ഹര്‍ഷേട്ടനായി തുടര്‍ന്നു.
ഒരുമിച്ച് കളിച്ചു വളര്‍ന്ന ചങ്ങാതിമാര്‍ പലരാഷ്ട്രീയ പാര്‍ട്ടികളുടെ പേര് പറഞ്ഞു പരസ്പരം പോരടിക്കുന്നതും ഇല്ലാതാക്കുന്നതും കണ്ടു വളര്‍ന്ന എന്നില്‍ രാഷ്ട്രീയം എന്നത് വെറുപ്പുളവാക്കുന്ന ഒന്നായി മാറി.
നിര്‍ത്താതെയുള്ള ഫോണ്‍വീളീ കേട്ടാണ്‍ ഞാന്‍ ഞെട്ടി യുണര്‍ന്നത് .ഫോണിന്‍റെ മറ്റേതലക്കല്‍നിന്നും ഒരറിയിപ്പ് ....ഹര്‍ഷേട്ടന്‍ പോയി...........എന്തായിരുന്നു എന്ടെ ആ നിമിഷത്തെ വികാരം എന്നെനിക്കറിയില്ല ശുഭ്ര വസ്ത്രധാരിയായ ആ മനുഷ്യന്‍ അത്രക്കും എന്‍റെ മനസ്സിനെ സ്വാധീനിച്ചിരുന്നു.ഇലക്ട്രിക് ബള്‍ബിന്‍റെ അരണ്ടവെളിച്ചത്തില്‍ നിശ്ചലനായി തറയില്‍ കിടക്കുന്ന ഹര്ശേട്ടന്‍. ആരൊക്കെയോ ചുറ്റുമിരുന്ന് കരയുന്നുണ്ട് എന്‍റെ കണ്ണീല്‍ ഇരുട്ട് കയറുന്ന പ്രതീതി, ഫാനിലേക്ക് നീളുന്ന കൈലിയും ശരീരത്തിനു ചുറ്റും രക്തവും തൊട്ടടുത്തെത്തിയപ്പോള്‍ മാത്രമാണ് ഞാന്‍ ആണ് കണ്ടത്
എന്താണ് സംഭവമെന്നറിയില്ല ആത്മഹത്യ ആണെന്ന്‍ തോന്നുന്നില്ല കണ്ടിട്ട് രക്തമുണ്ടായിരുന്നു ചുറ്റും വഴിയരികില്‍ നിന്നിരുന്ന ആള്‍കൂട്ടത്തില്‍നിന്നാരോ പതിഞ്ഞ ശബ്ദത്തില്‍ പറയുന്നത് കേട്ടു. ഒരു പാട് ചോദ്യങ്ങള്‍ ഉണ്ടായിരുന്നു മനസ്സില്‍ ആത്മഹത്യ ആണെങ്കില്‍ എന്തിന് ? അല്ല മറിച്ചാണെങ്കില്‍ ആര് ?നീ ആവിശ്യമില്ലാത്ത കാര്യത്തിലൊന്നും ഇടപെടേണ്ട അവര്‍ക്ക് ആള്‍ക്കാരുണ്ട് അവര്‍ നോക്കികൊള്ളും സംശയം ചോദിച്ചപ്പോള്‍ വീട്ടിലെ മറുപടി ഇതായിരുന്നു .
ആ ശുപത്രിയില്‍ കൊണ്ടുപോകാതിരിക്കാന്‍ പറ്റില്ല പക്ഷേ എല്ലാം ഞാന്‍ പറഞ്ഞിട്ടുണ്ട് ബോഡി പെട്ടന്നു തന്നെ വിട്ടു കിട്ടും എന്ന്‍ ജനപ്രതിനിധി അണികളോട് പറയുന്നത് കേട്ടപ്പോള്‍ ഹര്‍ഷേട്ടനോടെനിക് സഹതാപമാണ് തോന്നിയത് .ആ സാധു ഈ പാര്‍ട്ടിക്ക് വേണ്ടിയാണല്ലോ ജീവിതം മാറ്റിവെച്ചത് .ഇന്നും ആ വീടിന് മുന്നിലൂടെ പോകുമ്പോള്‍ ഞാന്‍ അറിയാതെ എന്‍റെ കണ്ണൂകള്‍ ആ പൂമുഖത്തേക്ക് എത്തിനോക്കാറുണ്ട് തൂവെള്ള ഖദര്‍ ഷര്‍ട്ടും മുണ്ടും ധരിച്ച് ഹര്‍ഷേട്ടന്‍ ചിരിക്കുന്നുണ്ടോ എന്ന്‍

ലേബലുകള്‍:
ഞാന്‍ :-

0 അഭിപ്രായ(ങ്ങള്‍):
Post a Comment