Tuesday, 13 April 2010 |
9
അഭിപ്രായ(ങ്ങള്)
പല ആഘോഷങ്ങളെയും പോലെ വിഷുവും ഇന്നു ടിവിയിലും ബീവറേജസ് സ്റ്റാളുകള്‍ക്കു മുന്നിലും അല്ലെങ്കില്‍ വിദേശ മദ്യഷാപ്പിന്റെ ശീതീകരണമുറിയിലോ ആണ് ആഘോഷിക്കുന്നത്.വാര്‍ഷിക പരീക്ഷകള്‍ കഴിഞ്ഞു ആദ്യമെത്തുന്ന ആഘോഷമായതിനാല്‍ വിഷു ആഘോഷിക്കാന്‍ ഇരട്ടി ഉത്സാഹമായിരുന്നു.പൂത്തിരിയും കമ്പിത്തിരിയും മത്താപ്പൂവും പടക്കവുമൊക്കെയായി വിഷു ആഘോഷിച്ചിരുന്ന കാലം മനസ്സിലെന്നും ആനന്ദം പകരുന്ന ഓര്‍മ്മകളാണ്. രാവിലെ കുളിച്ചു വരുമ്പോള്‍ അമ്മൂമ നല്‍കിയിരുന്ന വിഷുകൈനീട്ടം ഒറ്റരൂപാ തുട്ടായിരുന്നു എങ്കിലും അതിന്റെ മൂല്യം അന്നുമിന്നും വിലമതിക്കാനാകാത്തതാണു.കണ്ണുകള്‍ പൊത്തിപ്പിടിച്ച് അമ്മ രാവിലെ കള്ളകൃഷ്ണനെ കണികാണാന്‍ കൊണ്ടുപോകുമായിരുന്നൂ.കാലം ഓടിമറഞ്ഞപ്പോള്‍ അമ്മൂമായും കാലയവനികക്കുള്ളില്‍ മറഞ്ഞു പോയി.അച്ചനുമമ്മയും പത്തുരൂപാ കൈനീട്ടം തരുമായിരുന്നു എങ്കിലും അത് സ്വീകരിക്കുന്നതിനേക്കാള്‍ എനിക്കിഷ്ടം അമ്മുമ തന്നിരുന്ന ആ ഒറ്റ രൂപാ തുട്ടായിരുന്നു. (ഇന്നെന്റെ മകള്‍ക്ക് അമ്മ ഒറ്റരൂപ കൊടുക്കുമ്പോള്‍ അവള് കൊഞ്ചി ചിരിക്കുന്നത് കാണുമ്പോള്‍ അമ്മക്ക് അമ്മൂമയുടെ മുഖമാണോ എന്ന് തോന്നാറുണ്ട്).
കൌമാരം കടന്നു വന്നപ്പോള്‍ ആഘോഷങ്ങളെല്ലാം അവള്‍ക്കു സമ്മാനം നാല്‍കാനുള്ള വേളകളായ് കാലം അവളെ വേറെയോരാളുടേതാക്കിയതും ഒരു വിഷുകാലത്തായിരുന്നു.ഇന്നെന്‍ ജീവിത സഖിയെ ഞാന്‍ പ്രണയിച്ചു തുടങ്ങിയതും ജീവിതം ഈ മണലാരണ്യത്തിലേക്ക് പറിച്ചു നട്ടതും മറ്റൊരു വിഷു വിനായിരുന്നു. നമ്മുടെ നാടിന്റെ മണമാണ് വിഷുവും ഓണവുമെന്നോക്കെ ഇന്ന് ഞാന്‍ അറിയുന്നു .കീ കൊടുത്ത പാവകണക്കെ ഈ മണലാരണ്യത്തിലിരുന്ന് ദിവസങ്ങള്‍ തള്ളി നീക്കവേ എന്മനം കൊതിക്കുന്നു വിഷു പക്ഷിയുടെ പാട്ടൊന്ന് കേള്‍ക്കാന്‍..ഒരുകുല കര്‍ണ്ണികാരപ്പൂക്കള്‍ കാണാന്‍..നടക്കില്ലയെന്നറിയാമെങ്കിലും അമ്മൂമയില്‍ നിന്നും ഒരിക്കല്‍ കൂടി കൈ നീട്ടം മേടിക്കാന്‍..
സ്നേഹിക്കാന്‍ അറിയാവുന്ന എല്ലാവര്ക്കും ഐശ്വര്യ സമൃദ്ധമായ ഒരു വിഷു ആശംസിക്കുന്നു
കൌമാരം കടന്നു വന്നപ്പോള്‍ ആഘോഷങ്ങളെല്ലാം അവള്‍ക്കു സമ്മാനം നാല്‍കാനുള്ള വേളകളായ് കാലം അവളെ വേറെയോരാളുടേതാക്കിയതും ഒരു വിഷുകാലത്തായിരുന്നു.ഇന്നെന്‍ ജീവിത സഖിയെ ഞാന്‍ പ്രണയിച്ചു തുടങ്ങിയതും ജീവിതം ഈ മണലാരണ്യത്തിലേക്ക് പറിച്ചു നട്ടതും മറ്റൊരു വിഷു വിനായിരുന്നു. നമ്മുടെ നാടിന്റെ മണമാണ് വിഷുവും ഓണവുമെന്നോക്കെ ഇന്ന് ഞാന്‍ അറിയുന്നു .കീ കൊടുത്ത പാവകണക്കെ ഈ മണലാരണ്യത്തിലിരുന്ന് ദിവസങ്ങള്‍ തള്ളി നീക്കവേ എന്മനം കൊതിക്കുന്നു വിഷു പക്ഷിയുടെ പാട്ടൊന്ന് കേള്‍ക്കാന്‍..ഒരുകുല കര്‍ണ്ണികാരപ്പൂക്കള്‍ കാണാന്‍..നടക്കില്ലയെന്നറിയാമെങ്കിലും അമ്മൂമയില്‍ നിന്നും ഒരിക്കല്‍ കൂടി കൈ നീട്ടം മേടിക്കാന്‍..
സ്നേഹിക്കാന്‍ അറിയാവുന്ന എല്ലാവര്ക്കും ഐശ്വര്യ സമൃദ്ധമായ ഒരു വിഷു ആശംസിക്കുന്നു
ലേബലുകള്‍:
എന്റെ ചിന്തകള്‍


9 അഭിപ്രായ(ങ്ങള്):
ഹരി,വളരെ നന്നായിരിക്കുന്നു.ഇത്തരത്തിലുള്ള ഓര്‍മ്മകളും ചിന്തകളാണ് പ്രവാസികളായ നമുക്ക് ഇവിടെ നിന്നുപോകാനായുള്ള ഊര്‍ജ്ജം തരുന്നത്.അല്ലെങ്കില്‍ എന്നേ നമ്മളെല്ലാവരും നാടുപിടിച്ചേന്നേ!
കമേന്റെഴുതി പോസ്റ്റിയതിനു ശേഷമാണ് ഓര്‍മ്മ വന്നത് വിഷു ആശംസിക്കാന്‍ മറന്നുവല്ലോന്ന്.ക്ഷമിക്കുക ഒപ്പം ഐശ്വര്യ സമൃദ്ധമായ വിഷു ആശംസകള്‍ നേരുന്നു.
പ്രീയപ്പെട്ട ഹരി ,
ബ്ലോഗ് കണ്ടപ്പോള്‍ തന്നെ വിഷു വിന്റെ ലഹരി ഞാന്‍ ആസ്വദിച്ചു. പിന്നെ വായിച്ചപ്പോള്‍ ആ ഒരു രൂപ തുട്ടിന്റെ വിലമതിക്കാനാവാത്ത മൂല്യവും അനുഭവിച്ചു.
പഴയ കാലത്തിന്റെ മായാത്ത ചിത്രങ്ങള്‍ ഇന്നും നമുക്ക് തരുന്നത് ഇത് പോലെ ഉള്ള അവസരങ്ങള്‍ ആണ്. ഒരിക്കല്‍ കൂടി ആ പഴയ കാലത്തേയ്ക്ക് തിരിച്ചു പോയാലോ എന്ന് കൊതിച്ചു പോകുന്നു.
നമ്മുടെ മക്കള്‍ക്കും നമുക്ക് ആ ആനന്ദം പകര്‍ന്നു കൊടുക്കുവാന്‍ ഈശ്വരന് നമ്മെ ഇടയാക്കട്ടെ. ഭാവുകങ്ങള്‍
പ്രീയ സഹോദര , താങ്കള്‍ക്കും,കുടുംബത്തിനും എന്റെ വിഷു ആശംസകള്‍ നേരുന്നു .
വളരെ നന്നായിരിക്കുന്നു..ഈ ബ്ലോഗ് വായിച്ചപ്പോള്‍ അറിയാതെ പഴയ കാലത്തെ ഓര്‍മകളുമായി ഒത്തിരിനേരം ഇരുന്നു പോയി.ഇന്ന് അതിനെപ്പറ്റി എല്ലാം ഓര്‍ക്കുമ്പോള്‍ വല്ലാത്ത ഒരു നൊമ്പരം മനസില്‍ വന്നു ചേരുന്നു.പഴയകാലത്തെ നമ്മുടെ ജീവിതം എന്തു രസമായിരുന്നു.ഇന്ന് വിഷു എന്ന് പറയുന്നത് കുറെ സ്ക്രാപ്പുകളും ഇമെയില്‍ മെസ്സെജുകളും ഒക്കെ ആയി ഒതുങ്ങിയിരിക്കുന്നു.ഗള്‍ഫ് എന്ന് നമ്മള് ഓമനപ്പേരിട്ട് വിളിക്കുന്ന ഈ തടവറയില്‍ നമുക്കുള്ളത് പഴയ കാലത്തിന്റെ ഒരു പിടി നല്ല ഓര്‍മ്മകള്‍ മാത്രം ഇനി ഒരിക്കലും അനുഭവിക്കാന്‍ കഴിയാത്ത നല്ല ഓര്‍മ്മകള്‍.....................
എല്ലാവര്ക്കും ഐശ്വര്യ സമൃദ്ധമായ വിഷു ആശംസകള്‍ നേരുന്നു
"ഇന്ന് ഈന്തപ്പനയുടെ നാട്ടില്‍ നിങ്ങള്‍ കണ്ടും കേട്ടും പരിചയമുള്ള അബുദാബിയിലെ വികസനം തെല്ലും എത്തിനോക്കാത്ത മിര്‍ഫ എന്ന സ്ഥലത്ത് ഓര്‍ക്കൂട്ടും,ഓണ്‍ലൈന്‍ മാഗസിനും,ഒക്കെ ആയി ജീവിക്കുന്നു"
വല്ലപ്പോഴും ആ ശമ്പളം തരുന്ന കമ്പനിക്കുവേണ്ടീ ജോലി ചെയ്യാന്‍ മറക്കരുതേ ഇന്ത്യക്കാരാ...
നന്നായിരിക്കുന്നു ഹരി ഭായ്.
ഇത് വായിച്ചപ്പോള്‍ ശരിക്കും മനസ്സ് വര്‍ഷങ്ങള്‍ പിന്നോട്ട് പോയി.
വീട്, മുത്തശ്ശി അച്ഛന് , അമ്മ , സഹോദരങ്ങള്‍, കൂട്ടുകാന്‍, വിഷു പുലരി , ആഘോഷങ്ങള്‍ എല്ലാം ഓര്മ യിലൂടെ കടന്നു പോയി ഒരു സുഖമുള്ള നൊമ്പരം പോലെ. എല്ലാത്തിനെയും ഇപ്പോള്‍ മിസ്സ് ചെയ്യുന്നു.
ഹരി വളരെ മനോഹരം ആയിരിക്കുന്നു.. നമ്മള് എന്നും ഓര്‍മിക്കുന്ന ആ നല്ല കാലം കൈ മോശം വന്നിരിക്കുന്നു.. പോക്കറ്റ് മണി യുടെ കൊയ്ത്ത് കാലം ആയിരുന്നു വിഷു.. പിന്നെ പടക്കം , കമ്പിത്തിരി , പൂത്തിരി.. എന്തെല്ലാം ആഘോഷങ്ങള്‍ .. നമ്മള് പ്രവാസികള്‍ക്ക് അതെല്ലാം നഷ്ടമാവുന്നു.. ഇനി നാട്ടിലേക്ക് തിരിച്ചു പോയാലും പണ്ടത്തെ പോലെ ഒരു വിഷു ഉണ്ടാകുമോ എന്നറിയില്ല..
നന്നായിരിക്കുന്നു....വിഷു ആശംസകള്‍ നേരുന്നു.
kollam valare nanayirekunnu nattile ormakall ariyathe odi manasileku varunnu ayiram ashamsakalekall manasill santhosham tharunnu hariyetannte vakukall varikall orikall kudi vedum vendum azuthannum ok
Post a Comment